- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഷേകിന് പകയായത് നിഥിനമോൾ അകൽച്ച കാട്ടിയത്; പെൺകുട്ടിയെ കണ്ടത് രണ്ടുദിവസം മുമ്പ് താൻ പിടിച്ചുവാങ്ങിയ മൊബൈൽ തിരിച്ചുനൽകാൻ; ആക്രമിച്ചത് നിഥിന അമ്മയുമായി സംസാരിക്കവേ; പേടിപ്പിക്കാൻ മാത്രമേ ഉദ്ദേശിച്ച് ഉള്ളു എന്നും പ്രതി
പാലാ: പാലാ സെന്റ് തോമസിലെ കൊലപാതകം ആസൂത്രിതമെന്ന് സംശയമുണ്ടെങ്കിലും പ്രതി അത് നിഷേധിച്ചു. താൻ കരുതി കൂട്ടി കൊല നടത്തിയത് അല്ലെന്നാണ് അഭിഷേകിന്റെ മൊഴി. വൈക്കം കളപ്പുരയ്ക്കൽ നിഥിന മോളുമായി (22) രണ്ടു വർഷമായി അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്ത കാലത്തായി നിഥിനമോൾ അകൽച്ച കാണിച്ചതായും പ്രതി പൊലീസിനോടു പറഞ്ഞു. രണ്ടു ദിവസം മുമ്പ് നിഥിനയുടെ മൊബൈൽഫോൺ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ആ ഫോൺ തിരികെ നൽകാൻ എന്നും പറഞ്ഞാണ് ഇന്നു വീണ്ടും പെൺകുട്ടിയെ കണ്ടത്.
അമ്മയുമായി പെൺകുട്ടി ഫോണിൽ സംസാരിക്കേവേയാണ് പ്രതി ആക്രമിച്ചത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി പറഞ്ഞു. പിന്നെ എന്തിനാണ് കൈയിൽ ആയുധം സൂക്ഷിച്ചിരുന്നതെന്നു പൊലീസ് ചോദിച്ചപ്പോൾ അതു സ്വയം കൈയിൽ മുറവേല്പിച്ചു നിഥിനമോളെ ഭയപ്പെടുത്താനാണ് കത്തിയും കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.
സംഭവം കൊലപാതകത്തിൽ എത്തിയത് എങ്ങനെ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. സ്ഥലത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് എത്തി വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭാവ വ്യത്യാസവും കൂടാതെ ഇയാൾ വാഹനത്തിൽ കയറി. മാരകമായി മുറിവേറ്റ നിതിനയെ ഉടൻതന്നെ കാമ്പസിലുണ്ടായിരുന്ന വാഹനത്തിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
അഭിഷേക് പരീക്ഷാഹാളിൽ നിന്ന് നേരത്തെ ഇറങ്ങിയ ശേഷം പെൺകുട്ടിയെ കാത്തുനിൽക്കുകയായിരുന്നു എന്ന് ഇവർക്കൊപ്പം പരീക്ഷ എഴുതിയ സഹപാഠി ആദം പറഞ്ഞു.നിഥിനയും അഭിഷേകും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ആദം പറഞ്ഞു. ക്ലാസിൽ എല്ലാവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കോളേജിൽ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും സഹപാഠി പറഞ്ഞു.
കോളേജ് ഓഫീസിൽ വിവരം ലഭിച്ചതിനേ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കോളേജിൽ അഭിഷേക് സഹപാഠിയെ വകവരുത്താൻ തയ്യാറെടുത്ത് വന്നതെന്ന് സൂചന. ഇയാൾ കൈയിൽ പേപ്പർ കട്ടർ കരുതിയിരുന്നു. പരീക്ഷ കഴിയാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു അഭിഷേക്. ഹാളിൽ നിന്ന് പുറത്തേക്ക് വന്ന നിതിന കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ അഭിഷേക് കടന്നു വന്നു സംസാരിച്ചു. സംസാരം തർക്കമായതോടെ മുൻകൂട്ടി ഉറപ്പിച്ച രീതിയിൽ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കോളജ് ഗേറ്റിന് അൻപത് മീറ്റർ അകലെ വച്ചായിരുന്നു സംഭവം.
പാലാ സെന്റ് തോമസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അദ്ധ്യാപകരും സഹപാഠികളും എല്ലാം ഞെട്ടലിലാണ്. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളിൽ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയുമായി അഭിഷേക് ബൈജു സംസാരിക്കുകയും അത് തർക്കമായതിനെ തുടർന്ന് കൈയിൽ കരുതിയ പേപ്പർ കട്ടർ ഉപയോഗിച്ച് ചേർത്ത് നിർത്തി കഴുത്ത് അറുത്തുകൊലപ്പെടുത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ