ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സ്‌പെയിനിലെ രാജാവ് ഫെലിപ്പിനും രാജ്ഞി ലെറ്റിസിയയ്ക്കും ഇന്നലെ ബക്കിങ്ഹാം പാലസിൽ അത്യധികമായ പ്രൗഢിയോടെ ഔദ്യോഗിക വിരുന്ന് നൽകി. ഇതിൽ രാജകീയത വിളിച്ചോതുന്ന വിധത്തിലായിരുന്നു രാജകീയ കുടുംബാംഗങ്ങൾ വസ്ത്രം ധരിച്ചെത്തിയിരുന്നത്. ചുവന്ന വസ്ത്രവും ഡയമണ്ട് കിരീടവും ധരിച്ച് ലെറ്റിസിയയും ഡയാനയുടെ ഡയമണ്ട് കിരീടം ചൂടി കേയ്റ്റും വിരുന്നിൽ തിളങ്ങിയിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആരാണ് കൂടുതൽ സുന്ദരി എന്ന് തെളിയിക്കാനുള്ള തീവ്രമത്സരമായിരുന്നു ഇന്നലെ കൊട്ടാരവിരുന്നിൽ അരങ്ങേറിയിരുന്നത്.

എലിസബത്ത് രാജ്ഞി, പ്രിൻസ് ഫിലിപ്പ്, വില്യം രാജകുമാരൻ, ഹാരി , ചാൾസ് രാജകുമാരൻ, കാമില എന്നിവരായിരുന്നു ചടങ്ങിന് ആതിഥ്യമരുളിയത്.തികച്ചും ബ്രിട്ടീഷ് രാജകീയ പാരമ്പര്യം വിളിച്ചോതുന്ന വിരുന്നായിരുന്നു ഇത്. മനോഹരമായ പിങ്ക് ഡ്രസിലായിരുന്നു കേയ്റ്റ് ചടങ്ങിൽ തിളങ്ങിയത്. ഇതിന് പുറമെ അവർക്ക് പ്രിയപ്പെട്ട പേൾ ആൻഡ് ഡയമണ്ട് കർണാഭരണങ്ങളും രാജകുമാരിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.ഡയാന രാജകുമാരിയുടെ ആഭരണങ്ങളായിരുന്നു ഇവ. എന്നാൽ ലെറ്റിസിയ തന്റെ രാജ്യത്തിന്റെ ദേശീയ നിറത്തോട് സാമ്യമുള്ള ചുവപ്പിലുള്ള മനോഹരമായ ഗൗണായിരുന്നു ധരിച്ചിരുന്നത്.

രത്‌നങ്ങളാൽ അലംകൃതമായ ഗൗണായിരുന്നു അത്. ഇതിന് പുറമെ തന്റെ ഭർത്താവിന്റെ അമ്മയുടെ കിരീടവും അവർ ധരിച്ചിരുന്നു. ദി ഫ്‌ലൂർ ഡി ലൈസ് ടിയാറ എന്നാണ് ഇതറിയപ്പെടുന്നത്. 1906ൽ നിർമ്മിച്ച ഈ കിരീടം അൽഫോൻസോ എട്ടാമൻ വിക്ടോറിയ യൂജിന രാജ്ഞിക്ക് വിവാഹ സമ്മാനമായി നൽകിയതായിരുന്നു. വിക്ടോറിയ രാജ്ഞിയുടെ പൗത്രിയുടെ പുത്രിയാണിവർ. തുടർന്ന് ഈ കിരിടീം ഫെലിപിന്റെ അമ്മയായ സോഫിയ രാജ്ഞിക്ക് നൽകപ്പെടുകയായിരുന്നു. എന്നാൽ ബക്കിങ്ഹാം വിരുന്നിൽ എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത് തന്റെ ബ്രസീലിയൻ അക്വാമറൈൻ കിരീടമായിരുന്നു. കാമില ധരിച്ചതാകട്ടെ തന്റെ തിളങ്ങുന്ന ഗ്രെവില്ലെ കിരീടമായിരുന്നു. ചടങ്ങിനെത്തിയ ഫിലിപ്പും ചാൾസും വില്യവും നീ ബ്രീച്ചസും ഗാർട്ടർ ഓഫ് ദി ഓർഡർ ഓഫ്ദി ഗാർട്ടർ ഇൻസിഗ്‌നിയ ധരിച്ചിരുന്നു. ഇവ അപൂർവമായിട്ട് മാത്രമേ പുറത്തെടുക്കാറുള്ളൂ.

ദി ഓർഡർ ഓഫ് ഗാർട്ടർ ബ്രിട്ടീഷ് വിഭവസമൃദ്ധമായ വിരുന്നായിരുന്നു ഇത്.കൗണ്ടസ് ഓഫ് വെസെക്‌സ് സ്ട്രിങ് ഓർക്കസ്ട്ര ചടങ്ങിനെ സംഗീത സാന്ദ്രമാക്കാനെത്തിയിരുന്നു. പോച്ച്ഡ് ഫില്ലെറ്റ് ഓഫ് സാൽമൺ ട്രൗട്ട്, ഫെന്നെൽ , വൈറ്റ് വൈൻ, വെലൗട്ട് സോസ് എന്നിവ സഹിതമായിരുന്നു മെനു ആരംഭിച്ചിരുന്നത്.തുടർന്ന് സ്‌കോട്ടിഷ് ബീഫ്,ട്രഫിൾസ്, മഡെയ്‌റ സോസ് തുടങ്ങിയവ ഇതിൽ വിളമ്പിയിരുന്നു. ഫുൽ ബോഡീഡ് പോർച്ചുഗീസ് വൈൻ, ഫോഡന്റ് പൊട്ടറ്റോസ്, യെല്ലോ ആൻഡ് ഗ്രീൻ കൗർഗെറ്റ്‌സ്, റണ്ണർ ബീൻസ്, സൗറ്റീഡ് റാഡിഷസ്, കെലെറിയാക് സാലഡ് എന്നിവയും വിരുന്നിലെത്തിയിരുന്നു.