- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ മോർട്ട്‌ഗേജ് തട്ടിപ്പ് നടത്തി കോടികൾ കൊടുത്ത് നാട്ടിൽ ബക്കിങ്ഹാം പാലസ് പണിതു; വൻ റാക്കറ്റ് നടത്തി പാക്കിസ്ഥാനിയും കുടുംബവും തിരിച്ചടക്കേണ്ടത് 13 മില്യൺ പൗണ്ട്
ലണ്ടൻ: പാക്കിസ്ഥാൻ കാരനായ മോർട്ട്‌ഗേജ് തട്ടിപ്പുകാരൻ മുഹമ്മദ് സുലൈമാൻ ഖാനെയും രണ്ട് സഹോദരന്മാരെയും സഹോദരിയുടെ ഭർത്താവിനെയും മറ്റ് രണ്ട് സഹായികളെയും തടവ് ശിക്ഷക്ക് വിധിച്ച് കൊണ്ട് ബെർമിംഹാം ക്രൗൺ കോടതി ഉത്തരവിട്ടു.യുകെയിൽ മോർട്ട്‌ഗേജ് തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ച സുലൈമാൻ ഖാൻ നാട്ടിൽ കോടികൾ മുടക്കി തന്റെ എസ്‌റ്റേറ്റിൽ ബക്കിങ്ഹാം പാലസിന്റെ മാതൃകയിൽ വൻ സൗധം പണിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്. യുകെയിൽ മോർട്ട്‌ഗേജ് തട്ടിപ്പിനായി വൻ റാക്കറ്റ് നടത്തിയ ഈ പാക്കിസ്ഥാനിയും കുടുംബവും തിരിച്ചടക്കേണ്ടത് 13 മില്യൺ പൗണ്ടാണ്. പണം തിരിച്ചടച്ചില്ലെങ്കിൽ കൂടുതൽ വർഷം ജയിലിൽ കിടക്കേണ്ടിയും വരും. ദശാബ്ദങ്ങളായി സുലൈമാൻ യുകെയിൽ ടാക്‌സോ നാഷണൽ ഇൻഷൂറൻസോ അടക്കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. പ്രോപ്പർട്ടികൾക്കായി മോർട്ട്‌ഗേജുകൾ ലഭിക്കുന്നതിനായി ഇവർ വ്യാജരേകൾ വൻ തോതിൽ ഉപയോഗിക്കുകയായിരുന്നു. പിന്നീട് ഇത്തരം പ്രോപ്പർട്ടികൾ വാടകക്ക് കൊടുക്കുകയും ചെയ്യും.ഇത്തരത്തിൽ വിവിധ തട്ടിപ്പുകൾ നടത്തി വൻ തുകയാണ് ഇവർ യുകെ
ലണ്ടൻ: പാക്കിസ്ഥാൻ കാരനായ മോർട്ട്‌ഗേജ് തട്ടിപ്പുകാരൻ മുഹമ്മദ് സുലൈമാൻ ഖാനെയും രണ്ട് സഹോദരന്മാരെയും സഹോദരിയുടെ ഭർത്താവിനെയും മറ്റ് രണ്ട് സഹായികളെയും തടവ് ശിക്ഷക്ക് വിധിച്ച് കൊണ്ട് ബെർമിംഹാം ക്രൗൺ കോടതി ഉത്തരവിട്ടു.യുകെയിൽ മോർട്ട്‌ഗേജ് തട്ടിപ്പ് നടത്തി കോടികൾ സമ്പാദിച്ച സുലൈമാൻ ഖാൻ നാട്ടിൽ കോടികൾ മുടക്കി തന്റെ എസ്‌റ്റേറ്റിൽ ബക്കിങ്ഹാം പാലസിന്റെ മാതൃകയിൽ വൻ സൗധം പണിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുണ്ട്. യുകെയിൽ മോർട്ട്‌ഗേജ് തട്ടിപ്പിനായി വൻ റാക്കറ്റ് നടത്തിയ ഈ പാക്കിസ്ഥാനിയും കുടുംബവും തിരിച്ചടക്കേണ്ടത് 13 മില്യൺ പൗണ്ടാണ്. പണം തിരിച്ചടച്ചില്ലെങ്കിൽ കൂടുതൽ വർഷം ജയിലിൽ കിടക്കേണ്ടിയും വരും.
ദശാബ്ദങ്ങളായി സുലൈമാൻ യുകെയിൽ ടാക്‌സോ നാഷണൽ ഇൻഷൂറൻസോ അടക്കുന്നില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്. പ്രോപ്പർട്ടികൾക്കായി മോർട്ട്‌ഗേജുകൾ ലഭിക്കുന്നതിനായി ഇവർ വ്യാജരേകൾ വൻ തോതിൽ ഉപയോഗിക്കുകയായിരുന്നു. പിന്നീട് ഇത്തരം പ്രോപ്പർട്ടികൾ വാടകക്ക് കൊടുക്കുകയും ചെയ്യും.ഇത്തരത്തിൽ വിവിധ തട്ടിപ്പുകൾ നടത്തി വൻ തുകയാണ് ഇവർ യുകെയിൽ നിന്നും ഉണ്ടാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ദി റോയൽ അസെറ്റ് റിക്കവറി ടീം ഒരു അന്വേഷണംനടത്തിയിരുന്നു. അതിനെ തുടർന്ന് സുലൈമാന്റെ സഹോദരന്മാരിലൊരാളായ ഷൗക്കത്ത് സുമനോടും അയാളുടെ രണ്ട് സഹായികളായ ആശിഖ് ഖാൻ, മുഹമ്മദ് മുഗൾ എന്നിവരോടും 13 മില്യൺ പൗണ്ട് തിരിച്ചടക്കാൻകോടതി ഉത്തരവിടുകയായിരുന്നു.
സുലൈമാൻ ഖാന്റെ മറ്റൊരു സഹോദരനായ ഷഹലം ഖാൻ സുമന്റെ ഭാര്യ സാമിയാ ഹന്നയും 2003നും 2010നും ഇടയിൽ പ്രോപ്പർട്ടി മാർക്കറ്റിലെ അനുകൂല സന്ദർഭങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിച്ച് നല്ലൊരു തുക ഉണ്ടാക്കിയെടുത്തെന്നും വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു.തങ്ങൾക്ക് മോർട്ട്‌ഗേജ് ലഭിക്കുന്നതിനായി അവർ തെറ്റായ സത്യപ്രസ്താവനകൾ നടത്തിയിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ തങ്ങൾക്ക് അർഹമല്ലാത്ത വൻ മോർട്ട്‌ഗേജ് തുക ഇവർചുളുവിൽ തട്ടിയെടുക്കുകയുമായിരുന്നു. കോടതി ഉത്തരവ് പ്രകാരം സുലൈമാന് അഞ്ച് വർഷത്തെയും സുമന് നാലര വർഷത്തെയും തടവ്ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാൽ ഹന്നായ്ക്ക് രണ്ട് വർഷത്തെ സസ്‌പെക്ടട് സെന്റൻസാണ് വിധിച്ചിരിക്കുന്നത്.ആശിഖ് ഖാനെ അഞ്ച് വർഷത്തേക്കും മുഗളിനെ നാലര വർഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
ബോൺ വില്ലെ, സെല്ലി ഓക്ക്, മോസെലെ എന്നീ പ്രദേശങ്ങളിലുള്ള 21 പ്രോപ്പർട്ടികൾക്ക് മോർട്ട്‌ഗേജ് ലഭിക്കുന്നതിനായി ഇവർ വ്യാജരേഖകൾ ഉപയോഗിക്കുകയായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ വീടുകൾ പുതുക്കിപ്പണിയുകയും അവ വാടകക്ക് കൊടുക്കുകയുമായിരുന്നു. പ്രധാമായും വിദ്യാർത്ഥികൾക്കായിരുന്നു ഇവർ വീടുകൾ വാടകക്ക് കൊടുത്തിരുന്നത്. ഇതിലൂടെ അവർ വൻതുകയാണ് നേടിയെടുത്തിരിക്കുന്നത്. ജനുവരി നാലിന് നടന്ന വിചാരണയിൽ ആശിഷ് ഖാനോട് 8,010,881 പൗണ്ട് മൂന്ന്മാസത്തിനകം തിരിച്ചടക്കാനോ അല്ലെങ്കിൽപ ത്ത് വർഷം കൂടി അധികംജയിലിൽ കിടക്കാനോ ആണ് ഉത്തരവിട്ടിരിക്കുന്നത്. സുമനോട് മൂന്ന് മാസത്തിനകം 4,058,852 പൗണ്ട് തിരിച്ചക്കാനോ അല്ലെങ്കിൽ ഒമ്പത് വർഷംഅധികം ജയിലിൽ കിടക്കാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഗളിനോട് മൂന്ന് മാസങ്ങൾക്കകം 1,385,775 പൗണ്ട് തിരിച്ചടക്കാനോ അല്ലെങ്കിൽ ഏഴ് വർഷങ്ങൾകൂടി അധികം ജയിലിൽ കിടക്കാനോ ആണ് കോടതി ഉത്തരവ്.