പാലക്കാട് ജില്ലാ NRI സെൽ കൺവീനർസുജിത് നൊച്ചൂർ ന്റെ അധ്യക്ഷതയിൽ കേരളNRI സെൽ പാലക്കാട് പ്രവാസി സംഗമം ദുബായിൽ സംഘടിപ്പിച്ചു . NRI സെൽ സംസ്ഥാനകമ്മിറ്റി അംഗവും പാലക്കാട്പ്ര ജില്ലാ പ്രഭാരിയുമായ ചന്ദ്ര പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

സുകുമാര മേനോൻ , ബ്രഹ്മാനന്ദൻ എന്നിവർ വേദിപങ്കിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ , ബിജെപി സംസ്ഥാനജനറൽ സെക്രറട്ടറി , NRIസെൽ സംസ്ഥാന പ്രഭാരി ശോഭ സുരേന്ദ്രൻ , NRI സെൽസംസ്ഥാന കൺവീനർ ഹരികുമാർ , ബിജെപി പാലക്കാട് ജില്ലാ പ്രെസ്ഡിഡന്റ് കൃഷ്ണദാസ് എന്നിവർ 'പാലക്കാട് പ്രവാസി സംഗമത്തിന് ' ആശംസകൾ നേർന്നു.പ്രവാസികൾഇന്ന് നേരിടുന്ന പ്രശ്‌നങ്ങളും അതിനുള്ള പോവഴികളെപ്പറ്റിയും ചർച്ചചെയ്തു 

പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വഹിച്ചു കൊണ്ട് NRI സെൽ പ്രവർത്തനംതുടരുമെന്നും വേദിയിൽ പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ മണ്ഡലനങ്ങളിൽ പെട്ട ഒരുപാട് പ്രവാസികൾ സംഗമത്തിൽ സന്നിഹിതരായി . ചെങ്ങന്നൂർ ഇലക്ഷന് പള്ളക്കാട്NRI സെൽ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. & ശ്രീധരൻ പിള്ളയുടെ വിജയത്തിനുംആശംസകൾ നേർന്നു.