- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും ആഘോഷിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും വിപുലമായ പരിപാടികളോടെ അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് ആഘോഷിച്ചു. പൽപക് വനിതാവേദി അംഗങ്ങൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിഡന്റ് പി.ൻ. കുമാർ അദ്ധ്യക്ഷത വഹിച്ചു. പൽപക് വനിതാവേദി ജോയിന്റ് കൺവീനർ ശോഭ പ്രേംരാജ് സ്വാഗതം ആശംസിച്ചു. പൽപക് പാട്രൺ ദിലി, സെക്രട്ടറി ശിവദാസ് വാഴയിൽ , ഉപദേശകസമിതി അംഗം അരവിന്ദാക്ഷൻ , ലേഡീസ് കൺവീനർ അംബിക ശിവപ്രസാദ് , രാജി ജയരാജ് , ദിവ്യ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുവർണ്ണ സോമൻ നന്ദി രേഖപ്പെടുത്തി. വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. വനിതാദിന / മാതൃദിന പരിപാടികൾ. കുവൈറ്റിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗൺസിലറും ആയ മിനി കുര്യൻ, അമ്മമാർക്കും കുട്ടികൾക്കും വിജ്ഞാനപ്രദമായ ക്ലാസ് എടുത്തു. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ അമ്മമാരും കുട്ടികളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനു പരിഹാരങ്ങളും മിനി കുര്യൻ നിർദേശിച്ചു. തുടർന്ന് ധർമരാജൻ, നന്ദിനി ശർമ്മ, രാജേഷ് എന്നിവരുടെ നേത
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാദിനവും മാതൃദിനവും വിപുലമായ പരിപാടികളോടെ അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് ആഘോഷിച്ചു.
പൽപക് വനിതാവേദി അംഗങ്ങൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ പ്രസിഡന്റ് പി.ൻ. കുമാർ അദ്ധ്യക്ഷത വഹിച്ചു. പൽപക് വനിതാവേദി ജോയിന്റ് കൺവീനർ ശോഭ പ്രേംരാജ് സ്വാഗതം ആശംസിച്ചു. പൽപക് പാട്രൺ ദിലി, സെക്രട്ടറി ശിവദാസ് വാഴയിൽ , ഉപദേശകസമിതി അംഗം അരവിന്ദാക്ഷൻ , ലേഡീസ് കൺവീനർ അംബിക ശിവപ്രസാദ് , രാജി ജയരാജ് , ദിവ്യ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സുവർണ്ണ സോമൻ നന്ദി രേഖപ്പെടുത്തി.
വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായിരുന്നു. വനിതാദിന / മാതൃദിന പരിപാടികൾ. കുവൈറ്റിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗൺസിലറും ആയ മിനി കുര്യൻ, അമ്മമാർക്കും കുട്ടികൾക്കും വിജ്ഞാനപ്രദമായ ക്ലാസ് എടുത്തു. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ അമ്മമാരും കുട്ടികളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനു പരിഹാരങ്ങളും മിനി കുര്യൻ നിർദേശിച്ചു. തുടർന്ന് ധർമരാജൻ, നന്ദിനി ശർമ്മ, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും അമ്മമാർക്കും പ്രത്യേകം യോഗ ക്ലാസ്സുകളും നടത്തി.