പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9 വെള്ളിയാഴ്ച അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. വൈകുന്നേരം 5.30 നു ആരംഭിക്കുന്ന പരിപാടിയിൽ പ്രഗത്ഭ വാഗ്മി ആദിൽ സലഫി റമദാൻ സന്ദേശം നൽകികൊണ്ട് പ്രഭാഷണം നിർവഹിക്കും. പൽപക് ഒരുക്കുന്ന ഈ സംഗമത്തിലേക്ക് ഏവരേയും ഹാർദ്ദമായി ക്ഷണിക്കുന്നു .