- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പാർട്ടി കോൺഗ്രസ്സിലെ യെച്ചൂരി ലൈൻ ആദ്യം നടപ്പാക്കിയത് പാലക്കാട് നഗരസഭയിൽ; പാലക്കാട്ടെ സിപിഎം-കോൺഗ്രസ് ബന്ധം ചെങ്ങന്നൂരിൽ ആയുധമാക്കാൻ ബിജെപി; അഡ്ജസ്റ്റ്മെന്റ് പുറത്തായത് ഇരുമുന്നണികൾക്കും തലവേദന
പാലക്കാട്: പാലക്കാട് നഗരസഭയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് ഇറക്കാൻ കോൺഗ്രസുമായി സിപിഎം ഒത്തുകളിച്ചത് ചർച്ചയാക്കാൻ ബിജെപി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഈ വിഷയം ശക്തമായി ഉന്നയിച്ച് പ്രതികരിക്കാനാണ് നീക്കം. അടുത്തിടെ നടന്ന സിപിഎം പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരിലൈൻ വിജയം നേടുകയും കാരാട്ട് പക്ഷത്തിന് തിരിച്ചടിയാവുകയും ചെയ്‌തോടെ കോൺഗ്രുമായി അടവുനയം ആകാം എന്ന നിലയിലേക്ക് സിപിഎം എത്തിയെന്നും ഈ അഡ്ജസ്റ്റുമെന്റാണ് പാലക്കാട്ട് കണ്ടതെന്നുമാണ് ബിജെപി പറയുന്നത്. ബിജെപി. ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരേ യു.ഡി.എഫ്. ശനിയാഴ്ച കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് ഈ ഒത്തുതീർപ്പ് പ്രകടമായത്. കോൺഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം. പൊളിറ്റ്ബ്യൂറോയുടേയും കേന്ദ്രകമ്മിറ്റിയുടെയും നയം പുറത്തുവന്ന ശേഷമുള്ള ആദ്യ ഇടപെടലാണ് പാലക്കാട്ട് നടന്നത്. 52 അംഗ നഗരസഭയിൽ ബിജെപി.ക്ക് 24-ഉം യു.ഡി.എഫിന് 18-ഉം ഇടതുപക്ഷത്തിന് ഒമ്പതും വെൽഫെയർപാർട്ടിക്ക് ഒന്നും അംഗങ്ങളാണുള്ളത്. നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരെ
പാലക്കാട്: പാലക്കാട് നഗരസഭയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് ഇറക്കാൻ കോൺഗ്രസുമായി സിപിഎം ഒത്തുകളിച്ചത് ചർച്ചയാക്കാൻ ബിജെപി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഈ വിഷയം ശക്തമായി ഉന്നയിച്ച് പ്രതികരിക്കാനാണ് നീക്കം. അടുത്തിടെ നടന്ന സിപിഎം പാർട്ടി കോൺഗ്രസ്സിൽ യെച്ചൂരിലൈൻ വിജയം നേടുകയും കാരാട്ട് പക്ഷത്തിന് തിരിച്ചടിയാവുകയും ചെയ്‌തോടെ കോൺഗ്രുമായി അടവുനയം ആകാം എന്ന നിലയിലേക്ക് സിപിഎം എത്തിയെന്നും ഈ അഡ്ജസ്റ്റുമെന്റാണ് പാലക്കാട്ട് കണ്ടതെന്നുമാണ് ബിജെപി പറയുന്നത്.
ബിജെപി. ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരേ യു.ഡി.എഫ്. ശനിയാഴ്ച കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് ഈ ഒത്തുതീർപ്പ് പ്രകടമായത്. കോൺഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം. പൊളിറ്റ്ബ്യൂറോയുടേയും കേന്ദ്രകമ്മിറ്റിയുടെയും നയം പുറത്തുവന്ന ശേഷമുള്ള ആദ്യ ഇടപെടലാണ് പാലക്കാട്ട് നടന്നത്.
52 അംഗ നഗരസഭയിൽ ബിജെപി.ക്ക് 24-ഉം യു.ഡി.എഫിന് 18-ഉം ഇടതുപക്ഷത്തിന് ഒമ്പതും വെൽഫെയർപാർട്ടിക്ക് ഒന്നും അംഗങ്ങളാണുള്ളത്. നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരെ അവിശ്വാസം കൊണ്ടുവരുന്നതിനുമുന്നോടിയായാണ് സ്ഥിരം സമിതി അധ്യക്ഷർക്കെതിരെ നീക്കം തുടങ്ങിയിട്ടുള്ളത്.
എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്ഥിരംസമിതിയിൽ അധ്യക്ഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തിൽ തങ്ങളുടെ സ്വതന്ത്ര വോട്ട് അസാധുവാക്കിയത് സിപിഎമ്മിന് തിരിച്ചടിയായി. ഇതോടെ പ്രമേയം പരാജയപ്പെട്ടു. എന്നാൽ ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസപ്രമേയത്തെ ഇടത് അംഗങ്ങൾ പിന്തുണച്ചതോടെ ഇത് പാസാവുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ ഒത്തുകളി പുറത്തായതും ചർച്ചയായതും.
അതേസമയം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസപ്രമേയത്തിൽ സിപിഎം. സ്വതന്ത്ര വോട്ട് അസാധുവാക്കിയത് കോൺഗ്രസ് ചോദ്യംചെയ്തിട്ടുമില്ല. എന്നാൽ ബിജെപി.ക്ക് ജയസാധ്യതയൊരുക്കിയെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നുമുണ്ട്. കോൺഗ്രസിനെ പിന്തുണയ്ക്കാനുള്ള സിപിഎം. തീരുമാനം എല്ലാവർക്കും സ്വീകാര്യമല്ലെന്നതിന് തെളിവാണ് ഒരംഗം വോട്ട് അസാധുവാക്കിയതെന്ന് ബിജെപി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി. തന്ത്രം വിജയിച്ചെന്ന് സാമൂഹികമാധ്യമത്തിൽ കൃഷ്ണദാസ് പോസ്റ്റും നൽകിയിരുന്നു.
കോൺഗ്രസ്- സിപിഎം. കൂട്ടുകെട്ട് തുറന്നുകാട്ടി ബിജെപി. ചെങ്ങന്നൂരിൽ പുതിയ പ്രചാരണമുഖം തുറക്കുമെന്നും വിഷയം ശക്തമായി ജനങ്ങളിലേക്ക് എത്തിക്കുമെന്നും സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയർമാനുമായ സി. കൃഷ്ണകുമാർ വ്യക്തമാക്കി. ചെങ്ങന്നൂരിൽ പ്രചാരണച്ചുമതലയുള്ളയാളാണ് കൃഷ്ണകുമാർ. സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് നഗരസഭാ കൗൺസിലറുമായ എൻ. ശിവരാജനും ചെങ്ങന്നൂരിൽ പ്രചാരണച്ചുമതലയുണ്ട്. ഇവരുടെ നേതൃത്വത്തിൽ പാലക്കാട് നഗരസഭയിലെ ബിജെപി. കൗൺസിലർമാർ ചെങ്ങന്നൂരിലെത്തി സിപിഎം-കോൺഗ്രസ് ഒത്തുകളി രാഷ്ട്രീയത്തിന് എതിരെ പ്രചാരണം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.
(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബ മേളയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)