- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ പാലക്കാടൻ കൂട്ടായ്മക്ക് തുടക്കമായി
മുംബൈ: മുംബൈ നിവാസികളായ പാലക്കാട് സ്വദേശികൾ പാലക്കാടൻ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. വാട്സ് ആപ്പ് കൂട്ടായ്മയിൽ തുടങ്ങി മൂന്നുമാസം കൊണ്ടുനടന്ന യോഗങ്ങളിലൂടെയാണ് ആയിരത്തിനടുത്ത് അംഗങ്ങളുമായി മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും പാലക്കാട് നിവാസികളുടെ സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്. മൂന്ന് ലക്ഷത്തിലധികം പാലക്കാട് സ്
മുംബൈ: മുംബൈ നിവാസികളായ പാലക്കാട് സ്വദേശികൾ പാലക്കാടൻ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. വാട്സ് ആപ്പ് കൂട്ടായ്മയിൽ തുടങ്ങി മൂന്നുമാസം കൊണ്ടുനടന്ന യോഗങ്ങളിലൂടെയാണ് ആയിരത്തിനടുത്ത് അംഗങ്ങളുമായി മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും പാലക്കാട് നിവാസികളുടെ സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്. മൂന്ന് ലക്ഷത്തിലധികം പാലക്കാട് സ്വദേശികൾ മഹാരാഷ്ട്രയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഞായറാഴ്ച ഡോംബിവ്ലിയിൽ ചേർന്ന യോഗത്തിൽ കൊണ്ടോത്ത് വേണുഗോപാൽ, സി. ആർ. ഉണ്ണി, കെ.സി. നായർ, ഹോസ്റ്റ് വിജയകുമാർ, ഗിരീഷ് നായർ എന്നിവർ സംസാരിച്ചു. ചന്ദ്രദാസ് മേനോൻ, ജയപ്രകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അടുത്ത മേഖലായോഗം ജനവരി 25 ന് കല്യാണിൽവച്ച് ചേരും. പാലക്കാടൻ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി രൂപം നൽകുന്നതിനും ഭരണഘടന രൂപവത്കരിക്കുന്നതിനും ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. ഉദയഭാസ്കർ നാഗ്പുർ (ചെയർമാൻ), സി.ആർ. ഉണ്ണി മുളുണ്ട് (വെസ് ചെയർമാൻ), കൊണ്ടോത്ത് വേണുഗോപാൽ, ഡോംബിവ്ലി (പ്രസിഡന്റ്), കെ.സി. നായർ, അന്ധേരി, ഹോസ്റ്റ് വിജയകുമാർ (വെസ് പ്രസിഡന്റുമാർ), ശ്രീപ്രകാശ്മേനോൻ അന്ധേരി (ജനറൽ സെക്രട്ടറി), ഗോവിന്ദദാസ് നെരുൾ, ചന്ദ്രദാസ് മേനോൻ വസായ് (ജോയന്റ് സെക്രട്ടറിമാർ), രാജേഷ് അയ്യർ വസായ്(ട്രഷറർ), മുരളീധരൻ മുളുണ്ട്, നന്ദകുമാർ രാജഗോപാൽ വസായ് (ജോയന്റ് ട്രഷറർമാർ), ഏരിയാ കോഓർഡിനേറ്റർമാരായി. കല്യാൺ : ജയപ്രകാശ്, ശ്രീനിവാസൻ പണിക്കർ, വസായ് : ഗിരിധർ കാവശ്ശേരി, ശിവകുമാർ മേനോൻ, ഡോംബിവ്ലി: മുരളി നായർ, സുരേഷ് നായർ, വിനയ് നായർ, നവിമുംബൈ : സജിത്കൃഷ്ണൻ, മുരളീധരമേനോൻ, വിനോദ്അച്ഛൻ.
സായി നായർ കാന്തിവ്ലി, ശിവദാസ് നായർ വസായ്, അജിത്കുമാർ നായർ എന്നിവരെ വിവിധ ഉപസമിതികളുടെയും ഭാരവാഹികളായി തിരഞ്ഞെടുത്തു. ഗിരീഷ് ജനാർദനൻ നായർ വസായ്, ഗോവിന്ദദാസ് പട്ടാമ്പി,സി.ആർ. ഉണ്ണി, ശ്രീപ്രകാശ് മേനോൻ എന്നിവരെ ബൈലോ കമ്മിറ്റി ഭാരവാഹികളായും തിരഞ്ഞെടുത്തു.