- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ പാലക്കാടൻ മേള 2017 സെപ്റ്റംബർ 29 ന്
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (പൽപക് ) ഈ വർഷത്തെ ഓണം- ഈദ് പരിപാടികൾ പ്രഖ്യാപിച്ചു. 'പാലക്കാടൻ മേള 2017' എന്ന ശീർഷകത്തിൽ പൽപക് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്കു സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ഖൈത്താൻ കാർമൽ സ്‌കൂളിൽ കൊടിയേറും. മാവേലി എഴുന്നള്ളത്തോട് കൂടി ആരംഭിക്കുന്ന പരിപാടികളിൽ തിരുവാതിര, ഒപ്പന, മാർഗംകളി , സ്‌കിറ്റ് തുടങ്ങിയ വർണശബളമായ ആഘോഷമാണ് പൽപക് ഒരുക്കുന്നത്. കൂടല്ലൂർ പാർത്ഥസിന്റെ വിഭവ സമൃദ്ധമായ തനി പാലക്കാടൻ ഓണസദ്യ ആണ് പരിപാടിയുടെ മറ്റൊരു ആകർഷണം. കുവൈറ്റിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പാലക്കാടൻ മേള 2017ൽ അതിഥികളായിരിക്കും.രാജേഷ് അടിമാലിയും , ലേഖ അജയും നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടും. പാലക്കാടൻ മേള 2017നോടു അനുബന്ധിച്ചു 28 സെപ്റ്റംബർ വൈകീട്ടു 6.30ന് പൂക്കളമത്സരവും കുട്ടികൾക്കായുള്ള ചിത്രരചനാമത്സരവും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (പൽപക് ) ഈ വർഷത്തെ ഓണം- ഈദ് പരിപാടികൾ പ്രഖ്യാപിച്ചു. 'പാലക്കാടൻ മേള 2017' എന്ന ശീർഷകത്തിൽ പൽപക് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്കു സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ഖൈത്താൻ കാർമൽ സ്‌കൂളിൽ കൊടിയേറും.
മാവേലി എഴുന്നള്ളത്തോട് കൂടി ആരംഭിക്കുന്ന പരിപാടികളിൽ തിരുവാതിര, ഒപ്പന, മാർഗംകളി , സ്‌കിറ്റ് തുടങ്ങിയ വർണശബളമായ ആഘോഷമാണ് പൽപക് ഒരുക്കുന്നത്. കൂടല്ലൂർ പാർത്ഥസിന്റെ വിഭവ സമൃദ്ധമായ തനി പാലക്കാടൻ ഓണസദ്യ ആണ് പരിപാടിയുടെ മറ്റൊരു ആകർഷണം. കുവൈറ്റിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പാലക്കാടൻ മേള 2017ൽ അതിഥികളായിരിക്കും.രാജേഷ് അടിമാലിയും , ലേഖ അജയും നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റു കൂട്ടും.
പാലക്കാടൻ മേള 2017നോടു അനുബന്ധിച്ചു 28 സെപ്റ്റംബർ വൈകീട്ടു 6.30ന് പൂക്കളമത്സരവും കുട്ടികൾക്കായുള്ള ചിത്രരചനാമത്സരവും ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.