- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവരഹസ്യമായി വിജിലൻസ് സംഘം നടത്തിയ അറസ്റ്റ് നീക്കം ചോർന്നതോടെ ഇബ്രാഹീം കുഞ്ഞ് വീട്ടിൽ നിന്ന് തടിതപ്പി; മുന്മന്ത്രിയുടെ വീട്ടിൽ പരിശോധ നടത്തിയെങ്കിലും ഇബ്രാഹീം കുഞ്ഞ് ആശുപത്രിയിലെന്ന് ബന്ധുക്കൾ; ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലെന്ന് ഭാര്യ; വിജിലൻസ് സംഘം ആശുപത്രിയിലേക്ക്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ട മുന്മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് സംഘം വീട്ടിൽ പരിശോധന നടത്തിയെങ്കിലും മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. ശാരീരിക അവശതകളെ തുടര്ന്ന് അദ്ദേഹം ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലൻസ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
കൊച്ചിയിലെ ലേക്ക്ഷോർ ആുപത്രയിലാണ് ചികിത്സയിലുള്ളതെന്ന് ഭാര്യ പ്രതികരിച്ചത്.ഈ വിവരം ലേക്ക് ഷോർ ആശുപത്രിയും സ്ഥിരികരിക്കുന്നു.സംശയത്തിന് ഇടനൽകാതെ ആരേയും അറിയിക്കാതെയായിരുന്നു വിജിലൻസ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ രഹസ്യവിവരം ചോർന്നതാണ് മന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് രക്ഷപ്പെടാൻ സഹായകരമായത്. ഒരു സംഘം വീട്ടിൽ പരിശോധന തുടരുകയാണ്. മറ്റൊരു സംഘം ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആുപത്രിയിലെത്തി ഡോക്റുമാരുമായി സംസാരിച്ച ശേഷമാകും അദ്ദേഹത്തിന്റെ അറസ്റ്റിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാകു എന്ന് അറിയാൻ കഴിയുന്നത്. വിജിലൻസ് പരിശോധനെ രാഷ്ട്രീയ നീക്കമെന്നാണ് പി.ടി തോമസ് പ്രതകരിച്ചത്.
ഇബ്രാംഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ ലക്ഷ്യമിട്ടാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നാണ് സൂചന. ഇപ്പോഴും സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ തുടരുകയാണ്. ഇബ്രാഹിംകുഞ്ഞ് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ ചികിൽസ തേടി പോയതെന്നാണ് സൂചന. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു വിജിലൻസ് പദ്ധതി. അതിന് വേണ്ടിയാണ് വിജിലൻസ് രാവിലെ എത്തിയത്. ആശുപത്രിയിൽ ചികിൽസയിലാണ് നേതാവെന്ന വാക്കുകൾ കേട്ട് വിജിലൻസും ഞെട്ടി. നീക്കം ചോർന്നുവെന്ന വിലയിരുത്തലും ഇതോടെ സജീവമാകുകയാണ്.
എപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിൽസ തേടിയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അജ്ഞാതമാണ്. ലേക് ഷോർ ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞ് ഉള്ളത്. ജൂവലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ കമറുദ്ദീനെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചിരുന്നു. അഴിക്കോട് എംഎൽഎ കെ എം ഷാജിക്കെതിരേയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെതിരേയും നടപടികളുമായി വിജിലൻസ് മുന്നോട്ട് പോകുന്നത്.
നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തിരുന്നു. ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ മുൻപ് പലതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്നാണ് അഭ്യൂഹം. ഇ.ഡിയും വിജിലൻസുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇ.ഡി.യും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്