- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
23 കാരിയായ ഫലസ്തീൻ സമരനേതാവിനെ ഇസ്രയേൽ പൊലീസ് അറസ്റ്റു ചെയ്തു; പൊലീസ് നടപടി ഫലസ്തീനികളെ വീടുകളിൽ നിന്നും പുറത്താക്കുന്നതിന് എതിരെ സമരം ചെയ്ത മുന അൽ കുർദിനെതിരെ
ജറുസലേം: ഫലസ്തീൻ വനിതാ സമര നേതാവിനെയും ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു. അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ശൈഖ് ജർറായിൽ ഫലസ്തീനികളെ തങ്ങളുടെ വീടുകളിൽ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മുന അൽ കുർദിനെതിരെയായിരുന്നു ഇസ്രയേൽ പൊലീസിന്റെ നടപടി.
ഫലസ്തീൻ വാർത്ത ഏജൻസിയായ വാഫയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ശൈഖ് ജർറായിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അൽ ജസീറ മാധ്യമപ്രവർത്തക ഗിവര ബുദൈരിയെ അറസ്റ്റ് ചെയ്തത്. ആഗോള പ്രതിഷേധങ്ങളെ തുടർന്ന് പിടികൂടി മണിക്കൂറുകൾക്ക് ശേഷം ബുദൈരിയെ വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറസ്റ്റു നടപടി.
ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അൽ കുർദിനെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പൊലീസ് പിടികൂടിയതെന്ന് അവരുടെ പിതാവ് നബീൽ അൽ കുർദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പുറമെ അപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന അവരുടെ ഇരട്ട സഹോദരനായ മുഹമ്മദിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഇസ്രയേലി പൊലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയത്. പുറത്താക്കപ്പെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയതിനാലാണ് ശൈഖ് ജർറാ സമരത്തിന്റെ മുഖമായി മാറിയ മുന അൽ കുർദിനെ ഇസ്രയേൽ പിടികൂടിയതെന്ന് വിലയിരുത്തപ്പെടുന്നു.
മറുനാടന് ഡെസ്ക്