- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ ഭിന്നത വളർത്തരുത്; സ്തീധനം പോലുള്ള ദുരാചാരങ്ങളെ എതിർക്കണം; സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് തീരുമാനിക്കണം; ലക്ഷദ്വീപിൽ നടക്കുന്നത് അന്യായം; പെരുന്നാൾ സന്ദേശത്തിൽ പാളയം ഇമാമിന്റെ വാക്കുകൾ

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ ഭിന്നത വളർത്തരുതെന്ന് പാളയം ഇമാം. ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സൗഹൃദാന്തരീക്ഷം തകർക്കരുതെന്നും ഇമാം ഡോ. വി പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. ഈദ് സന്ദേശത്തിലാണ് ഇമാം ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്തീധനം പോലുള്ള ദുരാചാരങ്ങളെ എതിർക്കണം. സ്ത്രീധനത്തിന്റെ പേരിൽ വലിയ വെല്ലുവിളികളാണ് നാട് അഭിമുഖീകരിക്കുന്നത്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് തീരുമാനിക്കണം. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്നും പാളയം ഇമാം പറഞ്ഞു.
ലക്ഷദ്വീപിൽ നടക്കുന്നത് അന്യായമാണെന്നും ഇമാം അഭിപ്രായപ്പെട്ടു. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യം കരിനിയമങ്ങളിലൂടെ അവരെ വല്ലാതെ ഉപദ്രവിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കൻ കാലഘട്ടത്തിലെ ഇബ്രാഹിമുമാർക്ക് സാധ്യമാകേണ്ടതുണ്ട്. അഡ്‌മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്യപ്പെടണമെന്നും പാളയം ഇമാം പറഞ്ഞു.


