- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പാലിയേറ്റീവ് ദിനാചരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു
തിരുവനന്തപുരം: കേരള പാലിയേറ്റീവ് ദിനാചരണവും സാന്ത്വന സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. രോഗം ഒരു ശാപമല്ലെന്നും രോഗികളെ പരിചരിക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണെന്നും അതിനായി എല്ലവരും ഒന്നു ചേർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാപരമായ സാന്ത്വന പരിചരണ സേവനമാണ്് തലസ്ഥാന ജില്ലയിലെ ആരോഗ്യ പ്രവർത്തകർ കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വ്പ്നകുമാരി പാലിയേറ്റീവ് പദ്ധതി വിശദീകരണം നടത്തി. ഡിഎംഒ ഡോ. പ്രീത. പി. പി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഫുഡ്കിറ്റ് വിതരണം ചെയ്തു. ചടങ്ങിൽ മികച്ച സാന്ത്വന പരിചരണ സേവനം നടത്തിയ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, കമ്മ്യൂണിറ്റി നഴ്സ്, ഡോക്ടർ തുടങ്ങിയവർക്ക് അവാർഡ് നൽകി. നടൻ എം. കെ ഗോപകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പാലിയേറ്റീവ് കെയർ പ്രൈമറി
തിരുവനന്തപുരം: കേരള പാലിയേറ്റീവ് ദിനാചരണവും സാന്ത്വന സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. രോഗം ഒരു ശാപമല്ലെന്നും രോഗികളെ പരിചരിക്കുക എന്നുള്ളത് ഓരോരുത്തരുടെയും കടമയാണെന്നും അതിനായി എല്ലവരും ഒന്നു ചേർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാപരമായ സാന്ത്വന പരിചരണ സേവനമാണ്് തലസ്ഥാന ജില്ലയിലെ ആരോഗ്യ പ്രവർത്തകർ കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ സ്വ്പ്നകുമാരി പാലിയേറ്റീവ് പദ്ധതി വിശദീകരണം നടത്തി. ഡിഎംഒ ഡോ. പ്രീത. പി. പി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഫുഡ്കിറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ മികച്ച സാന്ത്വന പരിചരണ സേവനം നടത്തിയ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, കമ്മ്യൂണിറ്റി നഴ്സ്, ഡോക്ടർ തുടങ്ങിയവർക്ക് അവാർഡ് നൽകി. നടൻ എം. കെ ഗോപകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പാലിയേറ്റീവ് കെയർ പ്രൈമറി ലെവൽ യൂണിറ്റുകൾക്കുള്ള അവാർഡിൽ ഒന്നാം സ്ഥാനം പുല്ലം പാറ ഗ്രാമ പഞ്ചായത്തിനും രണ്ടാം സ്ഥാനം കിളിമാനൂർ ഗ്രാമ പഞ്ചായത്തിനും ലഭിച്ചു. മികച്ച പ്രൈമറി ലെവൽ പാലിയേറ്റീവ് കെയർ നഴ്സിനുള്ള അവാർഡ് ഒന്നാം സ്ഥാനം എൻ. വി ഷീബ(ഒറ്റശേഖര മംഗലം ഗ്രാമ പഞ്ചായത്ത്), രണ്ടാം സ്ഥാനം അജിത റാണി.എസ് ( പനവൂർ ഗ്രാമ പഞ്ചായത്ത്) എന്നിവർക്ക് ലഭിച്ചു.
മികച്ച പാലിയേറ്റീവ് സപ്പോര്ട്ടിങ് ഡോക്ടറിനുള്ള അവാർഡ് ഡോ. സുധീർ ജേക്കബ് ( പി.എച്ച.സി കിളിമാനൂർ) നേടി. മികച്ച പാലിയേറ്റീവ് കെയർ ഹെൽത്ത് സ്റ്റാഫ് സിനി(ജെ.പി.എച്ച്.എൻ പിഎച്ചസി പനവൂർ) നേടി. മികച്ച് കോർപ്പറേഷൻ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള അവാർഡിൽ ഒന്നാം സ്ഥാനം എം.സി.എച്ച് പാങ്ങപ്പാറയും രണ്ടാം സ്ഥാനം എഫ്.എച്ച്.സി കടകംപള്ളിയും കരസ്ഥമാക്കി. കോർപ്പറേഷൻ പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി നഴ്സ് ഒന്നാം സ്ഥാനം രാധാമണി( എം.സി.ച്ചെ് പാങ്ങപ്പാറ), രണ്ടാം സ്ഥാനം അതുല്യ എ.ജി. കടകംപള്ളി എന്നിവർ കരസ്ഥമാക്കി. കോർപ്പറേഷനിലെ മികച്ച സേവനം കാഴ്ചവച്ച ഡോക്ടർക്കുള്ള അവാർഡിന് ഡോ. ബിന്ദു. ടി (പിഎച്ച്സി വേളി) അർഹയായി.
പാലിയേറ്റീവ് കെയർ സപ്പോർട്ടിങ് പ്രവർത്തകനുള്ള അവാർഡ് ജസ്റ്റിൻ ( എംസിഎച്ച് പാങ്ങപ്പാറ യൂണിറ്റ്) നേടി. മികച്ച സെക്കന്ററി തലത്തിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്കുള്ള അവാർഡ് ഒന്നാം സ്ഥാനം വർക്കല താലൂക്ക് ആശുപത്രിയും രണ്ടാം സ്ഥാനം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയും നേടി.
മുകച്ച പാലിയേറ്റീവ് കെയർ മുനിസിപ്പാലിറ്റികൾക്കുള്ള അവാർഡ് ഒന്നാം സ്ഥാനം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിക്കും രണ്ടാം സ്ഥാനം നെടുമങ്ങാട് മുനിപ്പാലിറ്റിക്കും ലഭിച്ചു. മികച്ച പാലിയേറ്റീവ് കെയർ മുനിസിപ്പാലിറ്റി നഴ്സിനുള്ള അവാർഡ് ഒന്നാം സ്ഥാനം സജില.എസ്.എൽ ( നെടുമങ്ങാട് മുനിസിപ്പാലിറ്റി) രണ്ടാം സ്ഥാനം ശ്രുതി ബി.എസ് (ആറ്റിങ്ങൽ മുനിസിപ്പാലിറ്റി)) എന്നിവർ നേടി.
മികച്ച പാലിയേറ്റീവ് കെയർ ഡോക്ടർക്കുള്ള അവാർഡ് ഡോ. ലിനി ( നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി) ലഭിച്ചു. സപ്പോർട്ടിംങ് സ്റ്റാഫിനുള്ള അവാർഡ് ഡോ. അശ്വതി (ആയുർവേദ ആശുപത്രി, നെടുമങ്ങാട്) ലഭിച്ചു. ചെറ്റച്ചൽ സഹദേവൻ, ഗീത ഗോപാൽ, വി. സുഭാഷ്, ഡോ. ഷീല ജോസഫ്, റോയ് ജോസ് തുടങ്ങിയവർ സംസാരിച്ചു.