- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിപ്രം ബാലനെന്ന മുൻ എംഎൽഎ യാത്രാകുമ്പോൾ സ്വന്തമായുള്ളത് നാല് സെന്റ് സ്ഥലത്ത് പണിതീരാത്ത വീട് മാത്രം; ബാലനെന്ന കമ്യൂണിസ്റ്റ്കാരൻ ബസിലല്ലാതെ കാറിൽ സഞ്ചരിക്കുന്നത് പോലും ആരും കണ്ടിട്ടില്ല; മൺമറഞ്ഞത് ദളിത് സമൂഹത്തിനും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട് അപൂർവം നേതാക്കളിലലൊരാൾ
കണ്ണൂർ: പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും ദേശീയ കൗൺസിൽ അംഗമായും എൽ.എൽ.എയായും പ്രവർത്തിച്ചിട്ടും നാല് സെന്റ് സ്ഥലത്ത് പണിതീരാത്ത വീടാണ് പള്ളിപ്രം ബാലനെന്ന കമ്യൂണിസ്റ്റ്കാരന് സ്വന്തമായുള്ളത്. കാറിൽ സഞ്ചരിക്കുന്നത് കണ്ടവരാരും ഇല്ല. എന്നാൽ തിങ്ങിനിറഞ്ഞ ബസ്സിൽ ഇടതുകയ്യിൽ ബാഗുമായി തൂങ്ങി സഞ്ചരിക്കുന്ന ബാലേട്ടനെ എല്ലാവർക്കും അറിയാം. കാസർഗോഡ് ജില്ലയിലെ പഴയ ഹോസ് ദുർഗ്ഗ് മണ്ഡലത്തിൽ നിന്നും 2006 മുതൽ 2011 വരെ എംഎൽഎ. യായിട്ടും ബാലൻ ശൈലി മാറ്റിയില്ല. നേതൃത്വ തലത്തിൽ ദേശീയമായി ഉയർന്നിട്ടും സ്വന്തം ജില്ലയിലേയും ഗ്രാമത്തിലേയും ജനങ്ങൾക്ക് ബാലേട്ടനായിരുന്നു അദ്ദേഹം. എംഎൽഎ ആയപ്പോൾ പോലും പരിചയക്കാരായ ബൈക്ക് യാത്രികരെ കണ്ടാൽ അതിൽ കയറി പോകുന്ന ശീലം ബാലൻ മാറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ പള്ളിപ്രം ബാലനെന്ന നേതാവ് അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു. അസുഖം ബാധിച്ചപ്പോഴെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയിരുന്ന ബാലൻ ഇപ്പോൾ രോഗം മൂർച്ചിച്ചപ്പോഴും ജില്ലാ ആശുപത്രിയിൽ തന്നെയായിരുന്നു ആശ്

കണ്ണൂർ: പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായും ദേശീയ കൗൺസിൽ അംഗമായും എൽ.എൽ.എയായും പ്രവർത്തിച്ചിട്ടും നാല് സെന്റ് സ്ഥലത്ത് പണിതീരാത്ത വീടാണ് പള്ളിപ്രം ബാലനെന്ന കമ്യൂണിസ്റ്റ്കാരന് സ്വന്തമായുള്ളത്. കാറിൽ സഞ്ചരിക്കുന്നത് കണ്ടവരാരും ഇല്ല. എന്നാൽ തിങ്ങിനിറഞ്ഞ ബസ്സിൽ ഇടതുകയ്യിൽ ബാഗുമായി തൂങ്ങി സഞ്ചരിക്കുന്ന ബാലേട്ടനെ എല്ലാവർക്കും അറിയാം. കാസർഗോഡ് ജില്ലയിലെ പഴയ ഹോസ് ദുർഗ്ഗ് മണ്ഡലത്തിൽ നിന്നും 2006 മുതൽ 2011 വരെ എംഎൽഎ. യായിട്ടും ബാലൻ ശൈലി മാറ്റിയില്ല.
നേതൃത്വ തലത്തിൽ ദേശീയമായി ഉയർന്നിട്ടും സ്വന്തം ജില്ലയിലേയും ഗ്രാമത്തിലേയും ജനങ്ങൾക്ക് ബാലേട്ടനായിരുന്നു അദ്ദേഹം. എംഎൽഎ ആയപ്പോൾ പോലും പരിചയക്കാരായ ബൈക്ക് യാത്രികരെ കണ്ടാൽ അതിൽ കയറി പോകുന്ന ശീലം ബാലൻ മാറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ പള്ളിപ്രം ബാലനെന്ന നേതാവ് അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു.
അസുഖം ബാധിച്ചപ്പോഴെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയിരുന്ന ബാലൻ ഇപ്പോൾ രോഗം മൂർച്ചിച്ചപ്പോഴും ജില്ലാ ആശുപത്രിയിൽ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അന്ത്യയാത്രയും സർക്കാർ ആശുപത്രിയിൽ വെച്ചു തന്നെയായിരുന്നു. കണ്ടു മുട്ടന്നവരിലെല്ലാം സൗഹൃദം സൃഷ്ടിക്കുന്ന ബാലൻ ആരെ കണ്ടാലും ആദ്യം ചോദിക്കുന്നത് ബുദ്ധിമുട്ടി സഞ്ചരിച്ചാണോ വന്നത് എന്നാണ്. രണ്ടാമത്തെ ചോദ്യം ആഹാരം കഴിച്ചുവോ എന്നും. കഴിഞ്ഞ രാത്രി അന്ത്യയാത്ര ചൊല്ലും മുമ്പ് സിപിഐ. യുടെ സംസ്ഥാന നേതാവ് സി.എൻ ചന്ദ്രൻ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയിരുന്നു. അദ്ദേഹത്തോടും ബാലൻ സ്വന്തം അവശത മറന്ന് ഈ രണ്ടു ചോദ്യങ്ങളും ചോദിച്ചു. ചന്ദ്രൻ തന്നെ ഇത് അനുസ്മരിക്കുന്നു. ഇത് ബാലേട്ടന്റെ പതിവ് ശൈലിയാണ്. ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ സാധാരണക്കാർക്കു വേണ്ടിയും ദളിതർക്കു വേണ്ടിയും ജീവിച്ച പൊതു പ്രവർത്തകനായിരുന്നു ബാലൻ.
അടിത്തട്ടിലെ സാമൂഹ്യ പ്രവർത്തനത്തിന് ഊന്നൽ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. താൻ ജനിച്ചു വളർന്ന ദളിത് സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ചിട്ടയായ പ്രവർത്തനം അദ്ദേഹം കാഴ്ച വെച്ചു. എം..എൽ.എ. യായിരുന്നപ്പോൾ പലരും ബാലനോട് ചോദിച്ചു. ഒരു കാർ വാങ്ങണമെന്ന്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു. വീടില്ലാത്തവന് കാറോ? രണ്ട് ആൺമക്കളായിരുന്നു ബാലന് ഉണ്ടായിരുന്നത്. പാർട്ടിയിൽ സ്വാധീനം ചെലുത്തി മികച്ച ജോലിയൊക്കെ അവർക്ക് നേടിക്കൊടുക്കാമായിരുന്നു. എന്നാൽ മറ്റുള്ളവർക്കില്ലാത്ത സൗഭാഗ്യം തനിക്കു മാത്രമായി വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഒരാൾ ഒരു തട്ടുകടയും മറ്റൊരാൾ ഒരു കച്ചവട സ്ഥാപനത്തിലെ സഹായിയായും ജോലി നോക്കുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായും സംസ്ഥാന പട്ടിക ജാതി വികസന കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ടിച്ചിരുന്നു. അപ്പോഴൊക്കെ യാതൊരുവിധ അധികാര ദാർഷ്ഠ്യവും അദ്ദേഹത്തിൽ സ്വാധീനിച്ചില്ല. അടിയുറച്ച കമ്യൂണിസ്റ്റ് ശൈലി ജീവിതാന്ത്യം വരെ മുറുകെ പിടിച്ച പള്ളിപ്രം ബാലൻ മലബാറിലെ രാഷ്ട്രീയക്കാരിൽ നിന്നും എന്നും വേറിട്ടു നിന്നിരുന്നു.

