- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് ലഹരി മരുന്നിന് അടിമയാണെന്നും നാവിന്റെ ചുവട്ടിൽ ഒട്ടിച്ച് വച്ച് രണ്ട് ദിവസം സുഖം അനുഭവിക്കുന്ന സ്റ്റാമ്പാണ് ഉപയോഗിക്കുന്നതെന്നും ആരോപണം; തനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പല ഏലസുകൾ കെട്ടി നടക്കുന്ന നടൻ പല്ലിശേരിയെ കൊല്ലാൻ ക്വട്ടേഷൻ ഏർപ്പെടുത്തിയിട്ടുണ്ടത്രേ; കലി തീരാതെ പല്ലിശേരി
കൊച്ചി: ഏറെ ഗുരുതരമായ ആരോപണങ്ങളാണ് പുതിയ ലക്കം സിനിമാ മംഗളത്തിൽ ദിലീപിനെതിരെ പല്ലിശേരി ഉന്നയിക്കുന്നത്. മയക്കുമരുന്ന് ദിലീപ് ഉപയോഗിക്കാറുണ്ടെന്ന് പോലും പറയുന്നു. തന്നെ കൊല്ലാൻ ക്വട്ടേഷൻ ദിലപ് നൽകിയെന്നും വിശദീകരിക്കുന്നു. മംഗളം സിനിമയിലെ അഭ്രലോകം എന്ന പംക്തിയിലെ ഈ ഭാഗങ്ങൾ ഇങ്ങനെ: ദിലീപ് മയക്കുമരുന്നിന് അടിമയോ? മഞ്ജുവിന്റെ പുറകിൽ ആരോക്കെയാണ്് ഉള്ളതെന്നു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്. എന്നെ തകർക്കാനുള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബോംബെയിൽ താമസിക്കുന്ന പരസ്യസംവിധായകൻ ശ്രീകുമാർ എന്ന കള്ളനാണ് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്. അവർക്കു പിന്തുണ നൽകി വലിയ ബിസിനസ്സ് മാഗ്നറ്റും പത്ര ശൃംഖലകളും ഉണ്ടെന്നും ദിലീപ് വ്യക്തമാക്കി. ആരൊക്കെ ഉണ്ടായാലും എന്നെ ഒരു ചുക്കും ചെയില്ല ഞാൻ പ്രാർത്ഥിച്ചാൽ ഇവരൊക്കെ ഇല്ലാതാകും എന്നാണ് ആത്മവിശ്വാസത്തോടെ ദിലീപ് പൊട്ടിത്തെറിച്ചത്. ഇയാളെന്താ ലഹരിക്കടിമയാണോ? അല്ലാതെ ഇങ്ങനെ സംസാരിക്കുമോ എന്നാണ് ഷൂട്ട് ചെയ്യുന്നവരിൽ ഒരാൾ ചോദിച്ചത്. അമിതമായ ലഹരി ഉപയോഗം ദിലീപി
കൊച്ചി: ഏറെ ഗുരുതരമായ ആരോപണങ്ങളാണ് പുതിയ ലക്കം സിനിമാ മംഗളത്തിൽ ദിലീപിനെതിരെ പല്ലിശേരി ഉന്നയിക്കുന്നത്. മയക്കുമരുന്ന് ദിലീപ് ഉപയോഗിക്കാറുണ്ടെന്ന് പോലും പറയുന്നു. തന്നെ കൊല്ലാൻ ക്വട്ടേഷൻ ദിലപ് നൽകിയെന്നും വിശദീകരിക്കുന്നു.
മംഗളം സിനിമയിലെ അഭ്രലോകം എന്ന പംക്തിയിലെ ഈ ഭാഗങ്ങൾ ഇങ്ങനെ:
ദിലീപ് മയക്കുമരുന്നിന് അടിമയോ?
മഞ്ജുവിന്റെ പുറകിൽ ആരോക്കെയാണ്് ഉള്ളതെന്നു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്. എന്നെ തകർക്കാനുള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബോംബെയിൽ താമസിക്കുന്ന പരസ്യസംവിധായകൻ ശ്രീകുമാർ എന്ന കള്ളനാണ് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത്. അവർക്കു പിന്തുണ നൽകി വലിയ ബിസിനസ്സ് മാഗ്നറ്റും പത്ര ശൃംഖലകളും ഉണ്ടെന്നും ദിലീപ് വ്യക്തമാക്കി. ആരൊക്കെ ഉണ്ടായാലും എന്നെ ഒരു ചുക്കും ചെയില്ല ഞാൻ പ്രാർത്ഥിച്ചാൽ ഇവരൊക്കെ ഇല്ലാതാകും എന്നാണ് ആത്മവിശ്വാസത്തോടെ ദിലീപ് പൊട്ടിത്തെറിച്ചത്.
ഇയാളെന്താ ലഹരിക്കടിമയാണോ? അല്ലാതെ ഇങ്ങനെ സംസാരിക്കുമോ എന്നാണ് ഷൂട്ട് ചെയ്യുന്നവരിൽ ഒരാൾ ചോദിച്ചത്. അമിതമായ ലഹരി ഉപയോഗം ദിലീപിനെ പിടികൂടിയിരുന്നു. പുതിയ ലഹരിയായ സ്റ്റാമ്പ് ആണ് ദിലീപ് ഉപയോഗിക്കുന്നതു പോലും. അതു നാവിൽ ഒട്ടിച്ചുവച്ചാൽ രണ്ടുദിവസം സുഖമാണ്. ലഹരി ഉപയോഗിച്ചതായി കണ്ടുപിടിക്കാൻ കാവ്യക്കു പോലും കഴിയില്ല.
ദിലീപ് ഇപ്പോൾ ലഹരിക്കൊപ്പം ചാത്തൻസേവയും ഹനുമാൻ സേവയും സജീവമാക്കി എതിരാളികളെ തകർക്കാമെന്ന് വ്യാമോഹിക്കുന്നു. തനിക്കൊന്നും സംഭവിക്കാതിരിക്കാൻ ശരീരത്തിൽ പലതരത്തിലുള്ള ഏലസുകളാണ് കെട്ടിയിരിക്കുന്നത്.
ഒടുവിൽ കിട്ടിയ ഭിഷണി
പല്ലിശ്ശേരി സാറല്ലേ. ഞാൻ സാറിന്റെ രചനകളുടെ വായനക്കാരനാണ്. എല്ലാം വായിക്കാറുണ്ട്. ദിലീപേട്ടനെക്കുറിച്ചും കാവ്യ ചേച്ചിയേക്കുറിച്ചും എഴുതിയത് നൂറു ശതമാനവും സത്യമാണ്. ഞാൻ ഒരു ഗുണ്ടയാണ്. എന്നെ ദിലീപേട്ടൻ ഒരു ജോലി ഏൽപ്പിച്ചിരിക്കുന്നു. അമേരിക്കയിൽ നിന്നും അവർ തിരിച്ചുവരുമ്പോൾ കേൾക്കേണ്ട ഒരു വാർത്ത സാറിന്റെ മരണമായിരിക്കണം പോലും. ദിലീപേട്ടൻ ദുഷ്ടനാണ്. ഇപ്പോൽ തന്നെ ചേച്ചിയുമായി അത്ര രസത്തിലല്ല. എന്തായാലും താർ എന്നോടു ക്ഷമിക്കണം.
കാശിന് കാശ് തന്നെ വേണ്ടേ. ഞാൻ ക്വട്ടേഷൻ സ്വീകരിക്കാൻ തന്നെ തീരുമാനിച്ചു. വേദനയോടെയാണെങ്കിലും എനിക്കു സാറിനെ കൊല്ലേണ്ടി വരും. ജൂൺ മാസത്തിനുള്ളിൽ സാർ കൊല്ലപ്പെടാനാണ് സാധ്യത.