- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ എന്ന നിലയിൽ രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല; രക്ഷപ്പെടാനാകുമായിരുന്ന യുവാവിനെ ഒതുക്കുകയായിരുന്നു; മൂന്ന് സിനിമ ആദ്യ ഗഡുവായി ലഭിച്ചെന്നറിഞ്ഞിട്ടും മൂടിവച്ചു; തെളിവുകൾക്ക് വേണ്ടി കാത്തിരുന്നപ്പോഴാണ് കമ്മാര സംഭവം എന്ന സിനിമയിൽ അഭിനയിക്കാൻ പോയത്; കമാര സംഭവത്തിലെ നായകൻ ആരാണ്? എന്തുകൊണ്ട് ദിലീപിനെ മഹേഷ് പിന്തുണച്ചു? വെളിപ്പെടുത്തലും ആരോപണവുമായി പല്ലിശേരി
കൊച്ചി: ദീലീപ് പക്ഷത്താണ് നടൻ മഹേഷ്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വന്നതിൽ പ്രധാനി സിനിമാ മംഗളം എഡിറ്റർ പല്ലിശേരിയും. ഗൂഡാലോചയിലെ പല രഹസ്യവും ആദ്യം റിപ്പോർട്ട് ചെയ്തത് പല്ലിശേരിയാണ്. മഞ്ജുവും ദിലീപുമായുള്ള വിവാഹ മോചനത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി ആദ്യം റിപ്പോർട്ട് എഴുതിയത് പല്ലിശേരിയായിരുന്നു. ഇപ്പോഴും അതേ നിലപാടിലാണ് പല്ലിശേരി. ചാനൽ ചർച്ചകളിൽ ദിലീപിനെതിരെ നിറയുന്ന മാധ്യമ പ്രവർത്തകൻ. മറുപക്ഷത്താണ് മഹേഷ്. ചാനൽ ചർച്ചയിൽ ഇരുവരും പലവട്ടം കൊമ്പു കോർത്തിട്ടുമുണ്ട്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പിആർ വർക്കുകൾക്ക് നിന്നുകൊടുക്കാത്ത മാധ്യമ പ്രവർത്തകനാണ് താനെന്ന് പല്ലിശേരി പറയുന്നു. എന്തുകൊണ്ട് മഹേഷിനെ പോലുള്ളവർ ദിലീപിനെ പിന്തുണയ്ക്കുന്നു? അതിനും പല്ലിശേരിക്ക് മറുപടിയുണ്ട്. മഹേഷിനെതിരെ ഗുരുതര ആരോപണമാണ് പല്ലിശേരി ഉയർത്തുന്നത്. സിനിമയിലെ സാധ്യതകൾക്ക് വേണ്ടി മാത്രമാണ് മഹേഷ് ദിലീപ് പക്ഷത്ത് നിൽക്കുന്നതെന്ന സൂചനകളാണ് പല്ലിശേരി നൽകുന്നത്. മംഗളം സിനിമയിലെ പതിവ് കോളമായ അ
കൊച്ചി: ദീലീപ് പക്ഷത്താണ് നടൻ മഹേഷ്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വന്നതിൽ പ്രധാനി സിനിമാ മംഗളം എഡിറ്റർ പല്ലിശേരിയും. ഗൂഡാലോചയിലെ പല രഹസ്യവും ആദ്യം റിപ്പോർട്ട് ചെയ്തത് പല്ലിശേരിയാണ്. മഞ്ജുവും ദിലീപുമായുള്ള വിവാഹ മോചനത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി ആദ്യം റിപ്പോർട്ട് എഴുതിയത് പല്ലിശേരിയായിരുന്നു. ഇപ്പോഴും അതേ നിലപാടിലാണ് പല്ലിശേരി. ചാനൽ ചർച്ചകളിൽ ദിലീപിനെതിരെ നിറയുന്ന മാധ്യമ പ്രവർത്തകൻ. മറുപക്ഷത്താണ് മഹേഷ്.
ചാനൽ ചർച്ചയിൽ ഇരുവരും പലവട്ടം കൊമ്പു കോർത്തിട്ടുമുണ്ട്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പിആർ വർക്കുകൾക്ക് നിന്നുകൊടുക്കാത്ത മാധ്യമ പ്രവർത്തകനാണ് താനെന്ന് പല്ലിശേരി പറയുന്നു. എന്തുകൊണ്ട് മഹേഷിനെ പോലുള്ളവർ ദിലീപിനെ പിന്തുണയ്ക്കുന്നു? അതിനും പല്ലിശേരിക്ക് മറുപടിയുണ്ട്. മഹേഷിനെതിരെ ഗുരുതര ആരോപണമാണ് പല്ലിശേരി ഉയർത്തുന്നത്. സിനിമയിലെ സാധ്യതകൾക്ക് വേണ്ടി മാത്രമാണ് മഹേഷ് ദിലീപ് പക്ഷത്ത് നിൽക്കുന്നതെന്ന സൂചനകളാണ് പല്ലിശേരി നൽകുന്നത്. മംഗളം സിനിമയിലെ പതിവ് കോളമായ അഭ്രലോകത്തിലാണ് എന്തുകൊണ്ട് ദിലീപിനെ മഹേഷ് പിന്തുണയ്ക്കുന്നുവെന്നതിൽ ചില ആരോപണങ്ങൾ പല്ലിശേറി ഉയർത്തുന്നത്.
മംഗളം സിനിമയിലെ പല്ലിശേരിയുടെ എഴുത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: നടൻ എന്ന നിലയിൽ മഹേഷിന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല. രക്ഷപ്പെടാനാകുമായിരുന്ന യുവാവിനെ ഒതുക്കുകയായിരുന്നു. ഒടുവിൽ ജീവിത മാർഗ്ഗം തേടി ഇന്ത്യ വിട്ടു. വിദേശരാജ്യങ്ങളിൽ ജീവിച്ച ശേഷം തിരികയെത്തി. ഒരു സിനിമ സംവിധാനം ചെയ്തു. ഏതാനും സീരിയലുകളിൽ അഭിനയിച്ചു. അതൊന്നും മുന്നോട്ടുള്ള യാത്രയിൽ ഗുണകരമായിരുന്നില്ല. അതേ സമയം നന്നായി എഴുതാൻ കഴിവുള്ള ചെറുപ്പക്കാരനായിരുന്നു. അത് വേണ്ട രീതിയിൽ വിനിയോഗിച്ചില്ല. ഭാര്യയും പെൺമക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു. എന്നാൽ ഒരു നടനെ സംബന്ധിച്ചിടത്തോളം വെറുതെ ഇരിക്കുന്നതിൽ പരം ശിക്ഷ മറ്റൊന്നില്ല.
നിരാശനായി ജീവിക്കുമ്പോഴാണ് നടിയുടെ പീഡന സംഭവം അരങ്ങേറിയതും അതിൽ ദിലീപിന്റെ പേര് ഉൾപ്പെട്ടതും. പിന്നീട് നടന്ന സംഭവങ്ങൾ എല്ലാവർക്കും അറിയാം. പണമുണ്ടെങ്കിൽ എന്തും ചെയ്യാം എന്നതിന് തെളിവാണ് ദിലീപിന് വേണ്ടി നടന്ന കൂട്ട പ്രാർത്ഥനകളും സ്വഭാവ സർട്ടിഫിക്കറ്റ് വിതരണവും. മഹേഷ് ഇങ്ങനെ മാറാനുള്ള കാരണം അന്വേഷിച്ചു ചെന്നപ്പോഴാണ് പരസ്പര സഹകരണ സംഘത്തിന്റെ കാരണം വെളിച്ചെത്തുവന്നതെന്ന് പല്ലിശേരി പറയുന്നു. പലരും അത് ഗോപ്യമായി വച്ചിരിക്കുന്നു. മഹേഷിന് ഗോപ്യമായി വയ്ക്കാനായില്ല. അരമന രഹസ്യം നാട്ടിൽ പാട്ടായി. അല്ലെങ്കിലും ഗർഭം എത്രനാൾ മൂടി വയ്ക്കാൻ കഴിയും?
ഈ അവസ്ഥയാണ് ദിലീപിന് വേണ്ടി വാദിക്കുന്ന പലർക്കും സംഭവിച്ചത്. ഒരു ചെറിയ റോളിന് വേണ്ടി വർഷങ്ങളായി കാത്തിരുന്നിട്ടും കിട്ടാത്ത വിഷമം ദിലീപിനുണ്ടായിരുന്നു. ദിലീപിന്റെ മുൻ സിനിമകളിൽ ഒന്നിൽ പോലും ചെറിയ റോളിൽ പോലും മഹേഷിനെ ഉൾപ്പെടുത്തിയിരുന്നില്ല. അക്കാലത്തും മഹേഷ് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ദിലീപ് മേഖന മൂന്ന് സിനിമ ആദ്യ ഗഡുവായി ലഭിച്ചെന്നറിഞ്ഞിട്ടും ഞാൻ മൂടിവച്ചു. കാരണം തെളിവുകൾ ഉണ്ടാകട്ടെ. തെളിവുകൾക്ക് വേണ്ടി കാത്തിരുന്നപ്പോഴാണ് മഹേഷ് കമ്മാര സംഭവം എന്ന സിനിമയിൽ അഭിനയിക്കാൻ പോയത്. കമാര സംഭവത്തിലെ നായകൻ ആരാണ്? ദിലീപ്.
മുമ്പൊന്നും ഈ സിനിമയിൽ മഹേഷിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മഹേഷിനെ നേരിട്ട് അഭിനയിക്കാൻ വിളിച്ചത് ദിലീപ് തന്നെയാണ്. അങ്ങനെ മൂന്ന് സിനിമകളിൽ മഹേഷ് അഭിനയിച്ച ശേഷമാണ് ഞാനിക്കാര്യം വെളിപ്പെടുത്തിയത്. എത്ര സിനിമയിൽ വേണമെങ്കിലും അഭിനയിച്ചോട്ടേ... എന്നാൽ ആദർശത്തിന്റെ കുപ്പായം ധരിച്ചുള്ള കപട വാക്കുകൾ സഹിച്ചില്ല. അതുകൊണ്ടാണ് വെളിപ്പെടുത്തൽ. ഇതൊക്കം ഉപകാര സ്മരണയ്ക്കുള്ള സ്തുതി അല്ലെങ്കിൽ മറ്റെന്താണ്?-പല്ലിശേരി വിശദീകരിക്കുന്നു.