കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും വളരെ ആശ്ചര്യത്തോടെയാണ് മലയാളികൾ ഉറ്റു നോക്കിയത്. തുടർന്ന് ദിലീപിനെ കുറിച്ച് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തിയ ആളാണ് സിനിമാ മംഗളത്തിലെ ലേഖകൻ പല്ലിശേരി. ദിലീപിനെ കുറിച്ചും മഞ്ജുവിനെ കുറിച്ചും ആക്രമിക്കപ്പെട്ട നടിയെ കുറിച്ചുമുള്ള പല്ലിശേരിയുടെ വെളിപ്പെടുത്തലുകൾ ഒരു ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ പല്ലിശേരിയേയും ഈ കേസിൽ പൊലീസ് ചോദ്യം ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യം സിനിമാ മംഗളത്തിലെ പതിവു കോളമായ അഭ്രലോകത്തിലൂടെ പല്ലിശ്ശേരി തന്നെയാണ് വെൡപ്പെടുത്തിയിരിക്കുന്നത്

ദിലീപിനു ഗൾഫിൽ ചെന്നു പുട്ട് വിൽക്കാൻ വേണ്ടി കോടതി ആറ് ദിവസത്തേയ്ക്കു പാസ്പോർട്ട് തിരികെ കൊടുത്തു. ജാമ്യം കൊടുത്ത വേളയിൽ അതൊക്കെ വാങ്ങി വച്ചത് എന്തിനാണ്? നടിയുടെ കേസിൽ അവസാനം ജനങ്ങളാകുമോ പ്രതികൾ?സുഖമില്ലാത്ത ദിലീപിന്റെ അമ്മയെ പരിതാപകരമായ അവസ്ഥയിൽ ഗൾഫിലേക്ക് കൊണ്ടുപോയതെന്തിനാണ്, കാവ്യയെയും മീനാക്ഷിയെയും കൊണ്ടുപോകാതെ. എന്തെങ്കിലും ഗൂഢമായ ലക്ഷ്യം ഈ യാത്രയിൽ ഉണ്ടോ?

ദിലീപ് അമ്മയേയും കൊണ്ട് വിമാനം കയറിയപ്പോൾ മുതൽ പലരും ചോദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഞാൻ ശ്രമിച്ചെങ്കിലും വായനക്കാർ സമ്മതിച്ചില്ല. ഇതുവരെ എല്ലാ കാര്യവും തുറന്നെഴുതിയ ശേഷം ഇപ്പോൾ പിന്മാറുന്നത് ഭയന്നിട്ടാണോ അതോ ഗുണകരമായ എന്തെങ്കിലും ഉണ്ടായതുകൊണ്ടണോ എന്നെല്ലാം ചോദിച്ചിരിക്കുന്നു .

ദേ പുട്ട് കഴിക്കാൻ പോയ ഗൾഫ് മലയാളികളിൽ ചിലർ വിളിച്ചു. അവർ ഗംഭീര അഭിപ്രായമാണ് ദേ,പുട്ടിനെക്കുറിച്ചു പറയുന്നത്. 100-ൽ പരം പുട്ട് ഉണ്ട്. വ്യത്യസ്ത തരത്തിലുള്ള ബിരിയാണികൾ. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിലാണ്. പക്ഷേ സിനിമയിൽ ഉള്ള രണ്ടു പേർ ഉള്ളതുകൊണ്ടാണോ എന്നറിയില്ല കഴുത്തറുക്കുന്ന ചാർജാണ്.

മറ്റൊരാൾ പറഞ്ഞതിങ്ങനെ.

'ഇത് വെറുമൊരു പുട്ട് കച്ചവടമല്ല.പല കച്ചവടങ്ങളും ഇതിനിടയിൽ പൊടിപൊടിക്കും.
വേറൊരാൾ പറഞ്ഞതിങ്ങനെ നടി ആക്രമിച്ച കേസുമായി ബന്ധമുള്ള ആരൊക്കെയോ ഗൾഫിൽ ഉണ്ടെന്നു സാരം. കാവ്യയേയും മീനാക്ഷിയെയും കൊണ്ടു വരാതെ നടക്കാൻ പോലും കഴിയാത്ത അമ്മയെ കൊണ്ടു വന്നത് രഹസ്യം കടത്താനാണെന്നും പ്രചാരമുണ്ട്'.

എനിക്കിതൊന്നും അറിയില്ല സൂഹൃത്തുക്കളെ എനിക്കു വാർത്ത നൽകുന്നവരിൽ നിന്നും ഇതേക്കുറിച്ച് ഒന്നും ലഭിച്ചിട്ടില്ല. അവർ പറയാത്ത കാലം വരെ ഞാൻ അഭിപ്രായം പറയില്ല.'

'താങ്കളെ ആലുവയിൽ പൊലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചെന്നും ഭീഷണിപ്പെടുത്തി അവർ എല്ലാം ചോദിച്ചറിഞ്ഞെന്നും വലിയ രീതിയിൽ പ്രചരണമുണ്ട്.
എന്താണവിടെ നടന്നത് ? താങ്കളെ മർദ്ദിച്ചോ?
' ആദ്യം ഞാനൊന്ന് ഉറക്കെ ചിരിക്കട്ടെ'
'എന്തിന്?
'തമാശ കേട്ടതിന്'
'തമാശയോ?ഇവിടെ ഗൾഫ് മലയാളികൾക്കിടയിൽ താങ്കൾ പൊലീസ് കബ്ലിൽ പോയ വാർത്ത സജീവമാണ്. സത്യം പറയാമല്ലോ വർഷങ്ങളായി ഞങ്ങളെ പോലുള്ളവർ താങ്കളുടെ കോളം വായിച്ചു രസിക്കുന്നവരാണ്. '

കഴിഞ്ഞ 4 വർഷം മുൻപാണ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ റിപ്പോർട്ട് എനിക്കു നൽകിയത്. അന്നൊന്നും അത് ചതിയാണെന്ന് അറിഞ്ഞില്ല. അത്രമാത്രം മോശമായ രീതിയിലാണ് ദിലീപിനോടും കുഞ്ഞിനോടും മഞ്ജു വാര്യർ പെരുമാറിയതെന്നായിരുന്നു ദിലീപിന്റെ മെസ്സഞ്ചർ എനിക്കു നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ദിലീപിനെപ്പോലൊരു ജനകീയ നടനോട് നല്ല നടിയും ഭാര്യയുമായ മഞ്ജുവാര്യർ ഇങ്ങനെയൊക്കെ പെരുമാറിയതിൽ( അങ്ങനെയാണ് എന്നോട് പറഞ്ഞത). വല്ലാത്ത ദേഷ്യം തോന്നി. ഞാൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഭവവികാസങ്ങളും എന്റെ എഴുത്തും മറ്റു വിവരങ്ങളും ഞാൻ അന്വേക്ഷണ ഉദ്യോഗസ്ഥർക്കു കൈമാറി.

ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു കൊള്ളട്ടെ-
പൊലീസ് ക്ലബ്ബിൽ വച്ച് വളരെ മാന്യമായ രീതിയിൽ ഒരു പത്രപ്രവർത്തകൻ എന്ന പരിഗണന നൽകിക്കൊണ്ടാണ് ഒരു മണിക്കൂർ സമയം സംസാരിച്ചത്. ഒന്നും മറച്ചുവയ്ക്കാതെ എനിക്കറിയാവുന്ന കാര്യങ്ങൾ പറയുകയും ചെയ്തു. പറഞ്ഞതു പലതും ഇവിടെ എഴുതാൻ പറ്റില്ല. അതു കേസുമായി ബന്ധപ്പെട്ടതും കോടതിയിൽ ആവശ്യമുള്ളതുമാണ്.

ഞാൻ പൊലീസ ക്ലബ്ബിൽ നിന്നും പുറത്തിറങ്ങി ഞങ്ങളുടെ വാഹനത്തിൽ കയറിയിരുന്ന സമയം ഒരു കോൾ വന്നു.
'ഈ കേസിൽ രണ്ടു ക്വട്ടേഷനാണുള്ളത്. ഒന്ന് മാഡത്തിന്റെ ക്വട്ടേഷൻ, രണ്ട്, സൂപ്പർ സ്റ്റാറിന്റെ ക്വട്ടേഷൻ. അക്കാര്യങ്ങൾ പൊലീസ് ചോദിച്ചോ? താങ്കൾ പറഞ്ഞോ?
'ഞാൻ അക്കാര്യം ഉദ്യോഗസ്ഥരോടു ചോദിച്ചു. അതിന് അന്വേഷണ ഉദ്യോഗസ്ഥൻ അവരുടെ രീതിയിൽ സംസാരിച്ചു.'അക്കാര്യം വിശദീകരിക്കാൻ എനിക്കു താത്പര്യമില്ല'.
മാഡത്തിനെ അറസ്ററു ചെയ്യുമെന്നു വരെ പറഞ്ഞിരുന്നതല്ലേ? പിന്നീട് വളരെ എളുപ്പത്തിൽ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടില്ലേ. ?
'ഇനി അതേക്കുറിച്ചു ഞാൻ പറയില്ല.എന്തെങ്കിലും തുറന്നു പറഞ്ഞാൽ അത് കേസിനെ ബാധിക്കും.'
ദിലിപ് രക്ഷപ്പെടും അല്ലേ?
അതൊക്കെ കോടതി തീരുമാനിക്കട്ടെ
നടിയുടെ വിവാഹം മുടങ്ങിയതോ മുടക്കിയതോ?
ജനുവരിയിലാണ് കല്യാണം എന്നറിഞ്ഞു.
താങ്കൾ ആരെയോ ഭയപ്പെടുന്നതുപോലെ-
എന്തിന് എനിക്കറിയാവുന്ന കാര്യങ്ങളല്ലേ പറയാനും എഴുതാനും കഴിയൂ.
ഒരാളെയും ബോധപൂർവ്വം ഞാൻ വേദനിപ്പിച്ചിട്ടില്ല.
ഒരു കാര്യം കൂടി ചോദിച്ചോട്ടേ- അന്വേഷണ ഉദ്യോഗസ്ഥർ രാവും പകലും കഷ്ടപ്പെട്ട് തെളിവുകൾ ഉണ്ടാക്കുന്നു ഒടുവിൽ ആ തെളിവുകൾ എല്ലാം ഇല്ലാതാക്കാൻ ഭരണയന്ത്രവുമായി ബന്ധപ്പെട്ട കൊതുകുകൾ ചെല്ലുമോ?
'ഇനി പലതും കോടതി അലക്ഷ്യമാകാൻ സാധ്യതയുള്ളതു കൊണ്ട് ചിലതൊക്കെ വിസ്മരിക്കാം.
ഒറ്റ ചോദ്യം കൂടി
എന്താണ്?ചാനലിൽ കയറിയിരുന്ന് ദിലീപിനു വേണ്ടി വാദിച്ചപ്പോൾ തന്നെ അന്വേക്ഷണ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് എ.ഡി.ജി.പി. ബി. സന്ധ്യയെ ഒരു സ്ത്രീയാണെന്ന പരിഗണന പോലും ഇല്ലാതെ കടന്നാക്രമിച്ച രണ്ടു പേർക്കു നേരെ കേസെടുത്തതായി അറിയാൻ കഴിഞ്ഞു അത് സത്യമാണോ? ഞാനും ഇതൊക്കെ പറഞ്ഞു കേട്ടതാണ്. അന്വേക്ഷണ ഉദ്യോഗസ്ഥരൂടെ ജോലി തടസ്സപ്പെടുത്തുകയും ജനങ്ങൾക്കിയിൽ അവർ മോശക്കാരാണെന്നും പക്ഷപാദികളാണെന്നും ദിവസങ്ങളോളം പറയുകയും അവരിൽ നിന്നും ദിലീപിനു നീതി ലഭിക്കുകയില്ലെന്നും പറഞ്ഞ് അഹങ്കരിച്ച ചിലരൊക്കെയുണ്ട്. ബി.സന്ധ്യയെ അത്രമാത്രമാണ് അറ്റാക്ക് ചെയ്തത്. കേസെടുത്തിട്ടില്ലെങ്കിൽ ഇത്തരക്കാർക്കെതിരെ കേസെടുക്കണമെന്ന അഭിപ്രായം എനിക്കുണ്ട് കേസ് കൊടുത്തോ എന്ന് ഇനിയും വ്യക്തമല്ല.'

'അപ്പോൾ കേസെടുക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നു വിശ്വസിച്ചോട്ടെ-'
'അതൊക്കെ നിങ്ങളുടെ ഇഷ്ടം ഞാൻ പറഞ്ഞതു വിശ്വസിക്കരുത്. എന്റെ പക്കൽ തെളിവുകൾ ഇല്ല....'