- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ട്? ഒരു നിയമ വിദ്യാർത്ഥി എന്നു പറഞ്ഞാണ് നാലു പേജുള്ള ഒരു കത്ത് സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയത്; നടിയുടെ പീഡന ദൃശ്യം എഡിറ്റ് ചെയ്തത് ആര്? അഭ്രലോകത്തിൽ വിവാദ എഴുത്തുമായി വീണ്ടും പല്ലിശേരി
കൊച്ചി: നടി ആക്രമിച്ച കേസിൽ പീഡന ദൃശ്യം എഡിറ്റ് ചെയ്തത് ആരെന്ന തലക്കെട്ടിൽ വീണ്ടും വെളിപ്പെടുത്തലുകളുമായി മംഗളം സിനിമയുടെ എഡിറ്റർ പല്ലിശേരി. നിയമവിദ്യാർത്ഥിയായ ചാനൽ പ്രേക്ഷകന്റെ കത്ത് എന്ന നിലയിലാണ് ആ വിഷയം പല്ലിശേരി ചർച്ചയാക്കുന്നത്. ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമായി നിൽക്കുന്ന ശാന്തിവിള ദിനേശനെയാണ് വിമർശന മുനയിൽ നിർത്തുന്നത്. മംഗളം സിനിമയുടെ അ്ഭ്രലോകം എന്ന പംക്തിയിലാണ് പല്ലിശേരി എഴുതുന്നത്. നിയമ വിദ്യാർത്ഥിയായ ചാനൽ പ്രേക്ഷകന്റെ കത്ത്.സലീം ഇന്ത്യയുടെ ഭീഷണി. ഒരു നിയമ വിദ്യാർത്ഥി എന്നു പറഞ്ഞാണ് നാലു പേജുള്ള ഒരു കത്ത് സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയത്. 'ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ട്? ' എന്നാണ് തല വാചകം. 17.01.2018 ബുധാനാഴ്‌ച്ച മംഗളം ചാനലിൽ 8 മണി മുതൽ പത്തു മണി വരെ സംപ്രേഷണം ചെയ്ത ഡിബേറ്റ് അവറിനെ ആസ്പദമാക്കിയാണ് ഈ കത്ത്. അഥവാ പരാതി എഴുതിയിരിക്കുന്നത്. ബഹു ആലുവ റൂറൽ എസ്‌പി സാറിന് എന്ന് അഭിസംബോധന ചെയ്ത കത്തിൽ നടിയെ ആക്രമിച്ച കാര്യം അടങ്ങിയ മെമ്മറി കാർഡ് ദിലീപി
കൊച്ചി: നടി ആക്രമിച്ച കേസിൽ പീഡന ദൃശ്യം എഡിറ്റ് ചെയ്തത് ആരെന്ന തലക്കെട്ടിൽ വീണ്ടും വെളിപ്പെടുത്തലുകളുമായി മംഗളം സിനിമയുടെ എഡിറ്റർ പല്ലിശേരി. നിയമവിദ്യാർത്ഥിയായ ചാനൽ പ്രേക്ഷകന്റെ കത്ത് എന്ന നിലയിലാണ് ആ വിഷയം പല്ലിശേരി ചർച്ചയാക്കുന്നത്. ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമായി നിൽക്കുന്ന ശാന്തിവിള ദിനേശനെയാണ് വിമർശന മുനയിൽ നിർത്തുന്നത്. മംഗളം സിനിമയുടെ അ്ഭ്രലോകം എന്ന പംക്തിയിലാണ് പല്ലിശേരി എഴുതുന്നത്.
നിയമ വിദ്യാർത്ഥിയായ ചാനൽ പ്രേക്ഷകന്റെ കത്ത്.
സലീം ഇന്ത്യയുടെ ഭീഷണി.
ഒരു നിയമ വിദ്യാർത്ഥി എന്നു പറഞ്ഞാണ് നാലു പേജുള്ള ഒരു കത്ത് സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയത്.
'ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ട്? '
എന്നാണ് തല വാചകം.
17.01.2018 ബുധാനാഴ്‌ച്ച മംഗളം ചാനലിൽ 8 മണി മുതൽ പത്തു മണി വരെ സംപ്രേഷണം ചെയ്ത ഡിബേറ്റ് അവറിനെ ആസ്പദമാക്കിയാണ് ഈ കത്ത്. അഥവാ പരാതി എഴുതിയിരിക്കുന്നത്.
ബഹു ആലുവ റൂറൽ എസ്‌പി സാറിന് എന്ന് അഭിസംബോധന ചെയ്ത കത്തിൽ നടിയെ ആക്രമിച്ച കാര്യം അടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ അഭിഭാഷകൻ പരീശോധിച്ചതായി അറിഞ്ഞു. അങ്കമാലി മജിസ്ട്രേറ്റിന്റെ മുമ്പിൽ വച്ച് മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ എഡിറ്റിങ് നടത്തിയതായി ദിലീപ് വിശ്വസിക്കുന്നു. എന്ന് ശാന്തിവിള ദിനേശ് പറയുന്നു. ശാന്തിവിള ദിനേശ് നടൻ ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് എന്ന് ആലുവ റൂറൽ എസ്‌പിക്കു കിട്ടിയ കത്തിൽ സൂചിപ്പിക്കുന്നു.
സിനിമയിൽ റഷസ് കട്ട് ചെയ്യാറുണ്ടെന്നും തനിക്ക് അത് വശമാണെന്നും ദൃശ്യം എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ശാന്തിവിള പറഞ്ഞതായി തുടർന്ന് കത്തിൽ എഴുതിയിട്ടുണ്ട്. ഇങ്ങനെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായാണ് 4 പേജിൽ നിറഞ്ഞു നിൽക്കുന്ന കത്ത് അവസാനിപ്പിക്കുന്നത്. ഈ കത്ത് എത്തേണ്ട അധികാര കേന്ദ്രങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും എത്തിച്ചിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഒരു ഓൺലൈൻ സൈറ്റ് മലയാളം വിവാദപരമായി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.
ദിലീപിനു വേണ്ടി വീഡിയോ എഡിറ്റ് ചെയ്തത് ശാന്തിവിളയോ?
കേരളം കുറച്ചു നാളായി ചർച്ച ചെയ്യുന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പുതിയ സംശയങ്ങളുമായി മംഗളം ചാനൽ പ്രേക്ഷകനും നിയമ വിദ്യാർത്ഥിയുമായ വ്യക്തി പരാതി നൽകിയിരിക്കുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഈ കേസ് തലവേദനയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി ആലുവ റൂറൽ എസ്‌പിക്ക് നിയമവിദ്യർത്ഥി നൽകിയിരിക്കുന്നത്.
മംഗളംചാനൽ 17-01-2018 ബുധൻ എട്ടു മുതൽ 10 വരെ സംപ്രേഷണം ചെയ്ത ഡിബേറ്റ് അവറിൽ സംവിധാായകൻ ശാന്തിവിള ദിനേശന്റെ ചർച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് പരാതി തയ്യാറാക്കിയാരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ മെമ്മറി കാർഡ് മജിസ്ട്രേറ്റിന്റെ മുന്നിൽവന്ന് ദിലീപിന്റെ അഭിഭാഷകനാ രാമൻപിള്ള പിരിശോധിച്ചതായി അറിഞ്ഞിരുന്നു. എന്നാൽ വീഡിയോയിൽ ഉണ്ടെന്നു പറയപ്പെടുന്ന വസ്തുതകൾ വളരെ കൃത്യമായി ചാനൽ മുറികളിൽ വന്നു പറയാൻ ശാന്തിവിള ഈ വീഡിയോ കണ്ടിരുന്നുവോ? കണ്ടിരുന്നെങ്കിൽ എവിടെ വച്ച് ?
ദൃശ്യം എഡിറ്റ് ചെയ്തു എന്നു സംവിധായകൻ ആവർത്തിച്ചു പറയുന്നുണ്ട്. ഒപ്പം ഫിലിമിൽ ഇത്തരം ടെക്നോളജികൾ ഞങ്ങൾ ഉപയോഗിക്കാറുണ്ട് എന്നും ഇദ്ദേഹം സൂചിപ്പിച്ചു. അങ്ങനെയെങ്കിൽ ദിലീപിനു വേണ്ടി വീഡിയോ എഡിറ്റ് ചെയ്തത് ശാന്തിവിളയാകാൻ സാധ്യത ഇല്ലേ? കോടതിയുടെ സംരക്ഷണയിൽ ഇരിക്കുന്ന അതൂവ ഗുരതരമായ ഒരു കേസിന്റെ തൊണ്ടി മുതലിനെക്കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തുന്നത് വഴി കോടതിയെയും നിയമവ്യവസ്ഥയെയും ദിനേശൻ വെല്ലു വിളിക്കയാണെന്നും ഇരയായ നടിയെ ചാനൽ ചർച്ചകളിൽ നടി സ്വയം ഇതിനായി പൾസർ സുനിയെ ഉപയോഗിക്കുകയാണെന്നും പറയുന്നതിലൂടെ നടിയെ നശിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
കോടതിയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന പ്രശാന്തിനെ പോലെയുള്ളവരെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി അവസാനിപ്പിച്ചിരിക്കുന്നത്.-പല്ലിശ്ശേരി എഴുതുന്നു.