- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനുമാൻ സേവയും ചാത്തൻ സേവയും ഒരുമിച്ച് കൊണ്ടുനടക്കുന്നവൻ ആണ് ദിലീപേട്ടൻ; ലാലേട്ടനെ വരെ ഒതുക്കാൻ ശ്രമിച്ച ദിലീപേട്ടനോട് കളിച്ചാൽ ഭസ്മമാക്കുമെന്ന് മംഗളം ലേഖകനെ ഭീഷണിപ്പെടുത്തി ഫാൻസുകാർ; അച്ഛന്റെ സ്വഭാവം മനസിലാക്കി മീനാക്ഷി ഹോസ്റ്റലിലേയ്ക്ക് താമസം മാറ്റാൻ ആലോചിക്കുന്നതായി ആരോപിച്ച് പല്ലിശ്ശേരിയും
കൊച്ചി: മംഗളം സിനിമയിലൂടെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ നിരീക്ഷണങ്ങളും നിർണ്ണായക വിവരങ്ങളും ചർച്ചയാക്കിയ മുതിർന്ന സിനിമാ ലേഖകനാണ് പല്ലിശേരി. പല തുറന്നെഴുത്തലുകളും പല്ലിശേരി ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. പല തരത്തിലും ഭീഷണികലളും നേരിട്ടു. ഇപ്പോഴിതാ വീണ്ടും പല്ലിശേരിക്കെതിരെ ഭീഷണിയെത്തുന്നു. ദിലീപ് ഫാൻസ് അസോസിയേഷന്റെ പേരിൽ കിട്ടിയ ഭീഷണി കത്തിനെ കുറിച്ചാണ് പല്ലിശേരി തുറന്നു പറയുന്നത്. മംഗളം സിനിമയുടെ അഭ്രലോകം എന്ന പക്തിയിൽ ഭീഷണി കത്തിലെ പ്രധാന ഭാഗങ്ങൾ പല്ലിശേരി പുറത്തുവിടുന്നുണ്ട്. ഗുരതരമായ ആരോപണങ്ങളും ദിലീപിനെതിരെ ഉന്നയിക്കുന്നുണ്ട്. തനിക്ക് ലഭിച്ച ഭീഷണിയുമായി ബന്ധപ്പെട്ട് പല്ലിശേരിയുടെ തുറന്നെഴുത്ത് ഇങ്ങനെ- ഞങ്ങളുടെ ദിലീപേട്ടനെ തകർക്കാൻ ആർക്കും കഴിയില്ല. ഏതോ ഒരു മലയാളി അമേരിക്കക്കാരൻ ദിലീപേട്ടന്റെ അമേരിക്കൻ പ്രോഗ്രാം നടത്തിക്കില്ലെന്ന് ഫെയിസ്ബുക്കിലും മറ്റു മീഡിയാകളിലും പറഞ്ഞിരുന്നല്ലോ. ആ വാർത്ത സിനിമാമംഗളം കൊടുക്കുകയും ചെയ്തു. ഇപ്പഴെന്തായി. ഞങ്ങളുടെ ദിലീപേട്ടനും കാവ്യചേച
കൊച്ചി: മംഗളം സിനിമയിലൂടെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ നിരീക്ഷണങ്ങളും നിർണ്ണായക വിവരങ്ങളും ചർച്ചയാക്കിയ മുതിർന്ന സിനിമാ ലേഖകനാണ് പല്ലിശേരി. പല തുറന്നെഴുത്തലുകളും പല്ലിശേരി ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. പല തരത്തിലും ഭീഷണികലളും നേരിട്ടു. ഇപ്പോഴിതാ വീണ്ടും പല്ലിശേരിക്കെതിരെ ഭീഷണിയെത്തുന്നു. ദിലീപ് ഫാൻസ് അസോസിയേഷന്റെ പേരിൽ കിട്ടിയ ഭീഷണി കത്തിനെ കുറിച്ചാണ് പല്ലിശേരി തുറന്നു പറയുന്നത്. മംഗളം സിനിമയുടെ അഭ്രലോകം എന്ന പക്തിയിൽ ഭീഷണി കത്തിലെ പ്രധാന ഭാഗങ്ങൾ പല്ലിശേരി പുറത്തുവിടുന്നുണ്ട്. ഗുരതരമായ ആരോപണങ്ങളും ദിലീപിനെതിരെ ഉന്നയിക്കുന്നുണ്ട്.
തനിക്ക് ലഭിച്ച ഭീഷണിയുമായി ബന്ധപ്പെട്ട് പല്ലിശേരിയുടെ തുറന്നെഴുത്ത് ഇങ്ങനെ- ഞങ്ങളുടെ ദിലീപേട്ടനെ തകർക്കാൻ ആർക്കും കഴിയില്ല. ഏതോ ഒരു മലയാളി അമേരിക്കക്കാരൻ ദിലീപേട്ടന്റെ അമേരിക്കൻ പ്രോഗ്രാം നടത്തിക്കില്ലെന്ന് ഫെയിസ്ബുക്കിലും മറ്റു മീഡിയാകളിലും പറഞ്ഞിരുന്നല്ലോ. ആ വാർത്ത സിനിമാമംഗളം കൊടുക്കുകയും ചെയ്തു. ഇപ്പഴെന്തായി. ഞങ്ങളുടെ ദിലീപേട്ടനും കാവ്യചേച്ചിയും അടക്കമുള്ളവർ അമേരിക്കയിൽ പരിപാടി അവതരിപ്പിച്ചില്ലെ? ലിബർട്ടി ബഷീറിന്റെ സ്ഥിതി എന്തായെന്നറിയോ? ദിലീപിനെക്കാൾ സ്വാധീനമുള്ള ആളല്ലേ? ദിലീപേട്ടന്റെ കാലുപിടിച്ചിട്ടല്ലേ തിയേറ്ററിൽ സിനിമ കളിക്കാൻ കിട്ടിയത്. അതുകൊണ്ട് ദിലീപേട്ടനെ തൊട്ടുകളിക്കരുത്; ഭസ്മമാക്കും.
ഹനുമാൻ സേവയും ചാത്തൻ സേവയും ഒരുമിച്ച് കൊണ്ടുനടക്കുന്നവനാണ് ഞങ്ങളുടെ ദിലീപേട്ടൻ. അതുകൊണ്ട് കളിക്കുന്നവർ സൂക്ഷിച്ചോളു. നമ്മുടെ ലാലേട്ടനെ വരെ ഒതുക്കാൻ ശ്രമിച്ച ദിലീപേട്ടന്റെ ശക്തി എന്താണെന്ന് മനസ്സിലായികാണുമല്ലോ. ഇങ്ങനെയാണ് ചിലകാര്യങ്ങൾ തെറിപുരട്ടി എഴുതിയിരിക്കുന്നത്. ഒടുവിൽ നിന്റെ മരണം അടുത്തെത്തിയിരിക്കുന്നു. ദിലീപേട്ടനും സംഘവും അമേരിക്കയിൽ നിന്നു തിരിച്ചെത്തുന്നത് ആ സന്തോഷവാർത്ത കേട്ടുകൊണ്ടായിരിക്കും. എന്നവസാനിപ്പിച്ചിരിക്കുന്നു. പതിവിൽ കവിഞ്ഞ സന്തോഷമാണ് എനിക്കുണ്ടായത്. ഭീരുക്കൾ പല പ്രാവശ്യം മരിക്കും.
എന്നുപറഞ്ഞതുപോലെ സ്വന്തം കരുത്തുകാണിക്കാതെ കോടികളുടെ കിലുക്കത്തിൽ ഗുണ്ടകളെയും ഫാൻസുകാരെയും സ്വാധീനിച്ച് അറപ്പു തോന്നുന്ന ഭാഷയിൽ സംസാരിപ്പിക്കുന്ന ദിലീപ് ഭീരുവല്ലേങ്കിൽ പിന്നെ ആര്? കള്ളന്മാരുടെ നേതാവോ? ഗുണ്ടകളുടെ കാണാമറയത്തെ തലവനോ? എന്തായാലും നാളെ ഒരുപക്ഷെ ദിലീപിനെ തിരിഞ്ഞുകൊത്തുന്നവരായിരിക്കും ഇപ്പോഴും അവശേഷിച്ചിരിക്കുന്ന ദിലീപിന്റെ ഫാൻസുകാരെന്നു പറയുന്നപലരും. ആവേശത്തിന്റെ പുറത്തു നിൽക്കുന്നവർ ദിലീപിലെ തള്ളിപ്പറയുന്ന വ ദിവസം അടുത്തുവരുകയാണ്. വിദേശരാജ്യങ്ങളിൽ സിനിമാനടന്മാരുടെയും മറ്റു കലാകാരന്മാരുടെയും നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിച്ച് കൈനിറയെ പണവും സ്വർണ്ണവും മറ്റുമായി എത്തുക പതിവായിരുന്നു. ചിലർ നല്ല പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. മറ്റുചിലർ മലയാളികളെ പറ്റിക്കാറുണ്ട്. നിരാശപ്പെടുത്തിയ പരിപാടികളും അവതരിപ്പിക്കാറുണ്ട്.
കാവ്യയും നാദിർഷയും ധർമ്മജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ജോർജും സുബിയും റിമി ടോമിയും നമിതാ പ്രമോദും അടക്കമുള്ളവർ ദിലീപിന്റെ കൂടെയുണ്ട്. കാവ്യയുടെയും നമിതയുടെയും നൃത്തപരിപാടികൾ ഉണ്ടെങ്കിലും നാദിർഷാ - പിഷാരടി, റിമി ടോമി ടീമാണ് ദിലീപിന്റെ പ്രോഗ്രാമിന്റെ രക്ഷകർ. അവരിലാണ് ദിലീപിന്റെ നിലനിൽപ്പ്. എന്നാൽ ദിലീപിന്റെ സമീപകാല പ്രവർത്തനങ്ങളും അഭിമുഖങ്ങളും അയാളെ തിരിഞ്ഞുകടിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അയാളെ വെറുത്തുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ എട്ടുനിലയിൽ പൊട്ടിയ ദിലീപിന്റെ പൂരം. തിയോറ്റിൽ ഏതാനും ഫാൻസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇനിയും ദിലീപിന്റെ സിനിമകൾ അങ്ങനെ തന്നെയായിരിക്കും എന്ന് സ്ത്രീകൾ പറഞ്ഞുകഴിഞ്ഞു. അവർക്കു താല്പര്യം മഞ്ജുവാര്യരെയാണ്. അവരുടെ സിനിമകളാണ്. മഞ്ജുവിനെ ചതിച്ച ദിലീപ് ദുഷ്ടനാണ്. അവൻ നന്നാവില്ല. സ്ത്രീകളുടെ വാക്കുകൾ ഇങ്ങനെ...
ദിലീപിന്റെ ഷോയുമായി പോയടവരുടെ ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ വന്നിരുന്നു. എത്രപേർ കണ്ടു എന്നറിയില്ല. കാണത്തവർക്കു വേണ്ടി അതിവിടെ പ്രസിദ്ധീകരിക്കുന്നു. 2016 നവംബർ 25 ന് വിവാഹിതരായ ദിലീപും കാവ്യയും ഏപ്രിൽ 25ന് അമേരിക്കയിലേക്ക് പോയി. വിവാഹം കഴിഞ്ഞ് 5-ാമത്തെ മാസം.. അവർക്കിടയിൽ എന്തോ പ്രശ്‌നം ഉണ്ടെന്നും കാവ്യ ദിലീപുമായും അയാളുടെ വീടുമായും വഴക്കിട്ട് വീട്ടിൽ പോയെന്നും പ്രചാരണമുണ്ടായിരുന്നു. ഈ ഫോട്ടോയിൽ നിൽക്കുന്നത് ശ്രദ്ധിച്ചുനോക്കു.
പ്രോഗ്രാമിനു പോലും പോകാൻ കാവ്യയ്ക്ക മനസുണ്ടായിരുന്നില്ല. എന്നാൽ ദിലീപിന്റെ സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ടാണ് മനസ്സില്ലാ മനസോടെ അമേരിക്കയിലേക്കു പോയത്. മകൾക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നുപറഞ്ഞ് കള്ളക്കരച്ചിൽ നടത്താറുള്ള, എവിടെ പോയാലും മീനാക്ഷിയെ കൂടെ കൂട്ടാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കൻ യാത്രയിൽ മീനാക്ഷിയെ ഒഴിവാക്കിയത്. മകൾക്ക് അചഛന്റെ സ്വഭാവം മനസിലായിരിക്കുന്നു. അമ്മയെ തന്നിൽ നിന്നും അകറ്റുന്നതിനു വേണ്ടിയാണ് തന്നോട് സ്‌നേഹം നടിച്ചതെന്ന് വ്യക്തമായിരിക്കുന്നു.
ഇതുവരെ ലഭിച്ച വാർത്ത വിശ്വസിക്കുകയാണെങ്കിൽ മീനാക്ഷിയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാനാണ് ദിലീപും കാവ്യയും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമത്രെ!-പല്ലിശേരി കുറിക്കുന്നു.