തിരുവനന്തപുരം: നടൻ ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണവുമായി ഒറ്റപ്പാലം സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയത് അടുത്തിടെയാണ്. ഈ സംഭവത്തിൽ തന്നെ കുടുക്കുകയാണ് ഉണ്ടായതെന്നാണ് ഉണ്ണി നേരത്തെ മറുനാടൻ മലയാളിയോട് പറഞ്ഞത്. യുവതി പരാതി നൽകിയതിനെ തുടർന്ന് ജാമ്യത്തിലാണ് നടൻ. തിരക്കഥ കേൾക്കാൻ എത്തിയ ശേഷം തിരസിച്ചപ്പോൾ അതിന്റെ വൈരാഗ്യം തീർക്കാനാണ് തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചതെന്നാണ് ഉണ്ണി വെളിപ്പെടുത്തിയത്. യുവതിയും അവരുടെ അഭിഭാഷകൻ എന്നു പരിചയപ്പെടുത്തിയ ആളും പണം ആവശ്യപ്പെട്ട് ഫോൺ ചെയ്‌തെന്നു ഉണ്ണി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി സിനിമാ മംഗളം എഡിറ്റർ പല്ലിശ്ശേരി രംഗത്തെത്തി. അഭ്രലോകം എന്ന തന്റെ കോളത്തിലാണ് പല്ലിശ്ശേരി ഉണ്ണി മുകുന്ദൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. താൻ പീഡനത്തിനിരയായെന്നു ഒരു യുവതി തുറന്നു പറഞ്ഞിട്ടു പോലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാത്തതെന്താ? എന്ന വായനക്കാരന്റെ ചോദ്യത്തോടാണ് പല്ലിശ്ശേരി പ്രതികരിച്ചത്.

ഉണ്ണി മുകുന്ദന്റെ കാര്യത്തിൽ സത്യം എത്രയുണ്ടെന്ന് ഇനിയും തെളിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഉണ്ണിയെ മനപ്പൂർവ്വം കുടുക്കാൻ വേണ്ടി ഒരു സംവിധായകനാണ് നടിയെ ഈ വേഷം കെട്ടി അയച്ചതെന്നും പറഞ്ഞു കേൾക്കുന്നുവെന്നും പറഞ്ഞു. പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള സംവിധായകനും ഉണ്ണി മുകുന്ദനും മുൻപ് ഏറ്റു മുട്ടിയിട്ടുണ്ട്. അതിന്റെ പ്രതികാരമാണ് ഇപ്പോൾ തീർത്തതെന്ന രീതിയിലാണ് അടുത്തു നിൽക്കുന്നവരുടെ സംസാരമെന്നുമാണ് പല്ലിശ്ശേരി തന്റെ കോളത്തിൽ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കണം. അതല്ല അയാളെ കുടുക്കിയതെണെങ്കിൽ അതിനു കാരണക്കാരായവരും ശിക്ഷിക്കപ്പെടണമെനന്നും പല്ലിശ്ശേരി വ്യക്തമാക്കി.

ഗണേശിന്റെ ശ്രമം അമ്മയുടെ പ്രസിഡന്റാകാൻ

അടുത്തിടെ ദിലീപ് ഗണേശ് കുമാർ എംഎൽഎയുമായി വീട്ടിലെത്തി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കടി പല്ലിശ്ശേരി തുറന്നു പറച്ചിലുകൾ നടത്തി. അമ്മയുടെ പ്രവർത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അഭ്രലോകത്തിൽ പല്ലിശ്ശേരി പറയുന്നതിങ്ങനെ:

കഴിഞ്ഞ കുറേ മാസങ്ങളായി താരസംഘടനയായ അമ്മയ്ക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശരിക്കും പറഞ്ഞാൽ ഒരു കൂട്ട മരണം സംഭവിച്ച വീടു പോലെ എന്നു സാരം എല്ലാം ശരിയാക്കിയെടുക്കാൻ സീനിയർ നടന്മാരുടെ നേതൃത്ത്വത്തിൽ അനുരഞ്ജന സംഭാഷണങ്ങൾ നടന്നെങ്കിലും കാര്യങ്ങൾ ഭംഗിയായി അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. പ്രത്യക്ഷത്തിൽ പ്രബലരായ രണ്ടു ഗ്രൂപ്പുകളാണ് അമ്മയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ദിലീപ് വിഷയത്തിനു ശേഷം ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കാരണം.

'അമ്മ നിലനിൽക്കുന്നത് ദിലീപ് കാരണമാണെന്ന രീതിയിൽ പ്രചരണം നടത്താൻ കഴിഞ്ഞതാണ് ദിലീപിന്റെ വിജയം. ദിലീപ് ഇല്ലെങ്കിലും അമ്മ ഉണ്ടാകും അമ്മയുടെ പരിപാടികളും നടക്കും. 'അമ്മ യിലെ പ്രശസ്ത നടന്മാർ മോശക്കാരാണോ?' വിവിധ മേഖലകളിൽ സ്വാധീനമുള്ളവരല്ലേ അവർ? സുരേഷ്ഗോപി എം പി ആണെങ്കിലും അമ്മയുമായി സഹകരിക്കുന്നില്ല. എന്നാൽ മോഹൻലാൽ മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാർ, ദേവൻ, സിദ്ദിഖ്, ബാലചന്ദ്ര മേനോൻ, പ്രിഥ്വീരാജ്, തുടങ്ങി നിരവധി പേർ പല രീതിയിൽ കഴിവുള്ളവരും സ്വാധീനമുള്ളവരുമാണ്.

ഒരു പ്രശ്നമുണ്ടാകുമ്പോൾ അതു പരിഹരിക്കുന്നതിലാണ് വിജയം. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ എടുത്ത ഒരു തീരുമാനം ഉണ്ടായിരുന്നു. കുറ്റം ചെയ്തവർക്കൊപ്പം അമ്മ നിൽക്കില്ല എന്ന്. അതേ സമയം നടിയോടൊപ്പം നിൽക്കേണ്ടതല്ലേ? അമ്മയുടെ എത്ര ഭാരഹാഹികളെ ആ വിവാഹത്തിനു ക്ഷണിക്കും എന്നന്വേഷിക്കണം. മുൻകൂട്ടി ഞാൻ പറയട്ടെ ആ കുട്ടി അത്രയും വേദനിച്ചു. പല വമ്പന്മാരെയും കല്യാണത്തിനു വിളിക്കാൻ സാധ്യതയില്ല.അപ്പോഴറിയാമല്ലോ അമ്മയും നടിയും തമ്മിൽ ഏതു തരത്തിലുള്ള മാനസികാവസ്ഥയിലാണെന്ന്.

ഇന്നസെന്റ് എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പല്ലിശ്ശേരി അഭിപ്രായപ്പെടുന്നു. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ഇന്നസെന്റ് പത്രപവർത്തകരോടു സംസാരിച്ചത് ജൂൺ മാസം അമ്മയുടെ വാർഷിക ദിനത്തിനു സ്ഥാനം ഒഴിയും എന്നാണ്. എന്തിനാണ് അതുവരെ നീട്ടികൊണ്ടു പോകുന്നത് ? അടുത്ത ജൂൺ വരെ ഒരു കമ്മറ്റിയും ചേരില്ല ഒന്നും ചെയ്യാതെ ഒരു വലിയ സംഘടനയെ തളർത്തിയിടുന്നതു ശരിയാണോ? എന്തും വരട്ടെ എന്നു വിചാരിച്ച് സ്പെഷ്യൽ ജനറൽ ബോഡി വിളിക്കണം. രാജി വയ്ക്കുന്നവർക്ക് അങ്ങനെയുമാകാം. അല്ലാത്തവർക്ക് അംഗങ്ങൾ സമ്മതിച്ചാൽ തുടരാം. ഇത്രയും വർഷം അമ്മയെ നയിച്ച ഇന്നസെന്റിനു ഇനിയാ ഭാരം മറ്റുള്ളവരെ ഏൽപ്പിച്ച് രക്ഷാധികാരികളിൽ ഒരളായി നിൽക്കുകയല്ലേ നല്ലത്... പിളേളരു ഭരിക്കട്ടെ.. മിടുക്കരായ പിളേളരുണ്ടല്ലോ.

എനിക്കു കിട്ടിയ വിവരം അനുസരിച്ച് ( ഞാൻ ഈ വിവരം ശരിയാണെന്നു വിശ്വസിക്കുന്നില്ല.) മധുവും ഗണേശ് കുമാറുമാണ് പ്രസിഡന്റ് പദത്തിൽ മത്സരിക്കാനുണ്ടാകുക. ഒരു മത്സരത്തിനു നടൻ മധു നിന്നു കൊടുക്കില്ല. എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണെങ്കിൽ എല്ലാവർക്കും സമ്മതം എന്ന നിലയിൽ മധുവിനെ പ്രസിഡന്റാക്കാം. അതേ സമയം കെ.ബി. ഗണേശ് കുമാറും ബാലചന്ദ്ര മേനോനും പ്രസിഡന്റ് പട്ടികയിലുണ്ട്. അവർക്കു വേണ്ടി വാദിക്കുന്നവരും ഉണ്ട്. ഗണേശ് കുമാറിന് ഭരിക്കാനറിയാം. പക്ഷേ എത്ര പേർ അംഗീകരിക്കുമെന്നതാണ് വിഷയം.

മന്ത്രിയായിരുന്നെങ്കിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെനെ. ഒരു ചെറിയ വിഭാഗം ബാലചന്ദ്ര മേനോന്റെ പേരും പറഞ്ഞു കേൾക്കുന്നു. ഈ മൂന്നു പേരുടെ പേരും പറഞ്ഞ് കേൾക്കുമ്പോഴും ദേവൻ പ്രസിഡന്റായി വരണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. അതിനു പറയുന്ന കാരണം ഇത്രയും വർഷമായി അമ്മ ഉണ്ടായിട്ട് എന്നാൽ ഈഴവ സമുദായത്തിൽ നിന്നെരാൾ ഇതുവരെ പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. അതു കൊണ്ട് ദേവനോ മുകേഷോ ശ്രീനിവാസൻ പ്രയിഡന്റാകണം എന്നു പറയുന്നവരും കുറവല്ല. അങ്ങനെ ജാതി ചിന്തയിൽ ഒരാൾ പ്രസിഡൻഡാകുകയാണെങ്കിൽ നറുക്കു വീഴുന്നത് ദേവനായിരിക്കും.

അതേ സമയം കുറ്റപത്രം പുറത്തു വന്ന സ്ഥിതിക്ക് ദിലീപിനൊപ്പം നിന്നവരുടെ രഹസ്യ മൊഴികൾ പരസ്യമായത് ദിലീപിനെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുകൊണ്ട് ദിലീപ് പൂർണമായും ജനഹൃദയങ്ങളിൽ നിന്നും 'അമ്മ മെമ്പർമാരിൽ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്.
' ദിലീപ് യുഗം അവസാനിച്ചു എന്നാണ് അമ്മയുടെ സജീവ മെമ്പർ കൂടിയായ യുവ നടൻ സൂചിപ്പിച്ചത്. താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിക്കും- മറ്റൊരു യുവ നടിയുടെ മൊഴി. 'ദിലീപിന്റെ കൂടെ നിന്നിരുന്ന ഫാൻസുകാരടക്കം കുറ്റപത്രം പുറത്തുവന്നതിനെത്തുടർന്ന് സത്യാവസ്ഥ മനസ്സിലാക്കി പിൻവാങ്ങിക്കൊണ്ടിരിക്കുന്നു. അതേ സമയം അതിന്റെ ചില നേതാക്കന്മാർ ദിലീപിൽ നിന്നും ഇനിയും ഊറ്റിയെടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനു വേണ്ടി കാത്തിരിക്കുകയാണ്. ദിവസവും വന്നു കൊണ്ടിരുന്ന ചോദ്യങ്ങൾ നിരവധിയാണ്.

നാദിർഷെ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാൻ അയാൾക്ക് കഴിയില്ല

നാദിർഷാക്കെതിരെയും പല്ലിശ്ശേരി തന്റെ ലേഖനത്തിൽ ആരോപണം ഉന്നയിക്കുന്നു. ആലപ്പി അഷറഫിനെയും എന്നെയും കുറിച്ച് മോശമായ പ്രചരണങ്ങൾ ചിലർ നടത്തുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടർന്നത്. കുട്ടാനാടൻ മാർപ്പാപ്പയുടെ സൈറ്റിൽ വെച്ച് തങ്ങൾക്കിതിരെ നാദിർഷാ പറഞ്ഞുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്. വളരെ മോശമായി സംസാരിച്ചെന്നം ലോറിയിടിച്ച് കൊല്ലപ്പെടുമെന്നും മറ്റു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നാദിർഷായും ദിലീപും അവുരടെ ശിങ്കിടികളും പലതും പറഞ്ഞു പരത്തുകയും വധഭീഷണി മുഴക്കുകയും ഫാൻസിനെ വിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതാണ്. ഞാൻ കൊല്ലപ്പെട്ടാൽ എനിക്ക് മറ്റു രീതിയിൽ അപകംട സംഭവിച്ചാൽ അതിന് ഉത്തരവാദികൾ നാദിർഷായും ദിലീപും ആയിരുക്കുമെന്ന് എല്ലാവർക്കും അറിയാം. അന്വേഷണവും ആ രീതിയിൽ ആയിരിക്കും. ഞങ്ങളെ ശപിക്കാൻ മാത്രം നാദിർഷാ വളർന്നതിൽ സന്തോഷം- പല്ലിശ്ശേരി എഴുതുന്നു.

ഒരു വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിർഷായുടെ പ്രസംഗങ്ങളും ശാപവാക്കുകലും. മലയാള സിനിമയിലും പുറത്ും നാദിർഷാ ചെയ്തുകുട്ടിയ പാപത്തിന്റെ കറ കഴുകി കളയാൻ അയാൾക്ക് കഴിയില്ല. അത്രയ്ക്കുമുണ്ട്. പല പെൺകുട്ടികളുടെയും ശാപവും കണ്ണീരും അയാളിൽ വീണിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ നാദിർഷായെ കുരിച്ച് എഴുതിയതിനും ചാനൽ ചർച്ചകലിൽ പലതും തുറന്നു പറഞ്ഞതിനുമാണ് എിക്കും ആലപ്പി അഷറഫിനും നേരെയുള്ള ആക്രമണം നടക്കുന്നത്.

എന്നെ ഭീഷണിപ്പെടുത്തു കൊണ്ടുള്ള തെറിവിളികൾ അമേരിക്കയിൽ നിന്നും വന്നെന്നും നാദിർഷാക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് തെറിവിളിച്ചതെന്നും പല്ലിശ്ശേരി പറഞ്ഞു. പി വർഗീസ് എന്നയാളാണ് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പല്ലിശ്ശേരി പറഞ്ഞു.

കടപ്പാട്: സിനിമാ മംഗളം