- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പാമോയിൽ ഇറക്കുമതി സംബന്ധിച്ച അഴിമതി കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം 12ലേക്ക് മാറ്റി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി.എച്ച്.മുസ്തഫ ഇന്ന് കോടതിയിൽ അപേക്ഷ നൽകി. ഇതും ഓഗസ്റ്റ് 12ന് പരിഗണിക്കും. അഞ്ചു വർഷത്തിനുശേഷം ഇന്ന് കേസ്, തൃശൂർ വിജിലൻസ് കോടതിയിൽ നിന്ന് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടിയുടെ നഷ്ടം സർക്കാരിനുണ്ടാക്കിയെന്നാണ് കേസ്. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 23ആം സാക്ഷിയാണ്.

Next Story