- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: പാമോയിൽ അഴിമതി കേസിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് മുൻ സെക്രട്ടറിയും എട്ടാം പ്രതിയുമായ പി.ജെ.തോമസിന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം 27ന് വിധി പറയും. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസിലെ നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടി. എച്ച്. മുസ്തഫ, അന്നത്തെ വകുപ്പ് സെക്രട്ടറി പി.ജെ.തോമസ് എന്നിവരും പാമോയിൽ ഇറക്കുമതി ചെയ്ത കമ്പനിയുടെ രണ്ട് പ്രതിനിധികളും അടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. 1991- 92 കാലത്തെ കെ. കരുണാകരൻ മന്ത്രിസഭ ചട്ടങ്ങൾ മറികടന്ന് മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പിട്ടു, ഇത് സർക്കാരിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനടക്കം എട്ട് പേർ കേസിൽ പ്രതികളായിരുന്നു. കെ. കരുണാകരൻ മരിക്കുകയും അന്ന് ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരെ കേസിൽ നിന്ന് കോടതി ഒഴിവാക
തിരുവനന്തപുരം: പാമോയിൽ അഴിമതി കേസിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് മുൻ സെക്രട്ടറിയും എട്ടാം പ്രതിയുമായ പി.ജെ.തോമസിന്റെ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം 27ന് വിധി പറയും. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസിലെ നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടി. എച്ച്. മുസ്തഫ, അന്നത്തെ വകുപ്പ് സെക്രട്ടറി പി.ജെ.തോമസ് എന്നിവരും പാമോയിൽ ഇറക്കുമതി ചെയ്ത കമ്പനിയുടെ രണ്ട് പ്രതിനിധികളും അടക്കം അഞ്ച് പേരാണ് കേസിലെ പ്രതികൾ. 1991- 92 കാലത്തെ കെ. കരുണാകരൻ മന്ത്രിസഭ ചട്ടങ്ങൾ മറികടന്ന് മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്യാൻ കരാർ ഒപ്പിട്ടു, ഇത് സർക്കാരിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനടക്കം എട്ട് പേർ കേസിൽ പ്രതികളായിരുന്നു. കെ. കരുണാകരൻ മരിക്കുകയും അന്ന് ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരെ കേസിൽ നിന്ന് കോടതി ഒഴിവാക്കുകയും ചെയ്തു. ഇതോടെ പ്രതികളുടെ എണ്ണം അഞ്ചായി.

