ബ്രിസ്‌ബേൻ: സീറോ മലബാർ സഭാ സമൂഹങ്ങൾ സംയുക്തമായി ഓശാന ഞായർ ആചരിക്കുന്നു.  റെഡ്ഹിൽ സെന്റ് ബ്രിജിഡ്‌സ് ദേവാലയത്തിൽ (78 മസ്‌ഗ്രേവ് റോഡ്, റെഡ്ഹിൽ) സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യലിയും ഓശാന ഞായറിന്റെ കുരുത്തോല ഏന്തിയുള്ള പ്രത്യേക പ്രദക്ഷിണവും കൊഴുക്കട്ട നേർച്ചയും നടക്കും.

29 ഞായർ വൈകിട്ട് മൂന്നിനാണ് ദിവ്യലി.  സെന്റ് തോമസ് കമ്മ്യൂണിറ്റിയും സെന്റ് അൽഫോൻസാ ചർച്ചും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.