- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേനിൽ ഓശാന ആചരണം ഭക്തിനിർഭരമായി
ബ്രിസ്‌ബേൻ: ഓശാനത്തിരുന്നാളിന്റെ കർമ്മങ്ങൾ ബ്രിസ്‌ബേനിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. സീറോ മലബാർ സഭാസമൂഹങ്ങൾ സംയുക്തമായി ഓശാന ഞായർ ആചരിച്ചു. റെഡ്ഹിൽ സെന്റ് ബ്രിജിഡ്‌സ് ദേവാലയത്തിൽ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും കുരുത്തോല വെഞ്ചരിപ്പും നടന്നു. കുരുത്തോല വഹിച്ചുകൊണ്ടുള്ള
ബ്രിസ്‌ബേൻ: ഓശാനത്തിരുന്നാളിന്റെ കർമ്മങ്ങൾ ബ്രിസ്‌ബേനിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. സീറോ മലബാർ സഭാസമൂഹങ്ങൾ സംയുക്തമായി ഓശാന ഞായർ ആചരിച്ചു. റെഡ്ഹിൽ സെന്റ് ബ്രിജിഡ്‌സ് ദേവാലയത്തിൽ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും കുരുത്തോല വെഞ്ചരിപ്പും നടന്നു. കുരുത്തോല വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ മാർ ബോസ്‌കോ പുത്തൂർ വിശ്വാസികൾക്കും വൈദികർക്കുമൊപ്പം പങ്കുചേർന്നു.
ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം ഫാ. തോമസ് അരീക്കുഴി, ഫാ. തോമസ് മണിമല, ഫാ. ഫെർനാഡോ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സൺഷൈൻ കോസ്റ്റ് സീറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റി സംഘടിപ്പിച്ച ഓശാന ഞായർ ആഘോഷങ്ങളിലും മാർ ബോസ്‌കോ പുത്തൂർ മുഖ്യ കാർമ്മികനായിരുന്നു. വിശുദ്ധ വാരാചരണത്തോടനുന്ധിച്ച് ഹാർവിബേയും ബൻഡാബർഗും സന്ദർശിച്ച മാർ ബോസ്‌കോ പുത്തൂർ സീറോ മലബാർ വിശ്വാസ സമൂഹത്തോട് ചേർന്ന് ദിവബ്യലി അർപ്പിച്ചു.