- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശുദ്ധവാരത്തിനു തുടക്കംകുറിച്ചുകൊണ്ട് ഓശാന ഞായർ ആചരിച്ചു
ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിൽ ഓശാനപെരുന്നാൾ ആഘോഷിച്ചു. കർത്താവായ യേശുക്രിസ്തുവിന്റെ ജെറുസലേമിലേയ്ക്കുള്ള വരവിനെ അനുസ്മരിപ്പിച്ച് കൈയിൽകുരുത്തോലകളുമായി വിശ്വാസിവൃന്ദം പ്രാർത്ഥനാപൂർവ്വം അണിനിരന്നു. വിശുദ്ധകുർബാനയ്ക്കു മദ്ധ്യേനടന്ന ഓശാനയുടെ പ്രത്യേക ശുശ്രൂഷകൾക്ക് സി.സ
ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് (St. Basilios-Gregorios Orthodox Church) ദേവാലയത്തിൽ ഓശാനപെരുന്നാൾ ആഘോഷിച്ചു. കർത്താവായ യേശുക്രിസ്തുവിന്റെ ജെറുസലേമിലേയ്ക്കുള്ള വരവിനെ അനുസ്മരിപ്പിച്ച് കൈയിൽകുരുത്തോലകളുമായി വിശ്വാസിവൃന്ദം പ്രാർത്ഥനാപൂർവ്വം അണിനിരന്നു. വിശുദ്ധകുർബാനയ്ക്കു മദ്ധ്യേനടന്ന ഓശാനയുടെ പ്രത്യേക ശുശ്രൂഷകൾക്ക് സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും നേതൃത്വം നൽകി.
ദേവാലയ സെക്രട്ടറി, ട്രഷറർ, പള്ളി മാനേജിങ്ങ് കമ്മിറ്റി എന്നിവർ ആദ്യാവസാനം മാർഗനിർദേശങ്ങൾ നല്കി ഓശാനപെരുന്നാൾ ഗംഭീരമാക്കി. പീഡാനുഭവവാര തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ബോബി വർഗീസ് നേതൃത്വം നൽകും. എല്ലാ ദിവസവും (തിങ്കൾ, ചൊവ്വ, ബുധൻ) സന്ധ്യാപ്രാർത്ഥന വൈകിട്ട് 7.30 മുതൽ 8.30വരെ.
പെസഹാവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഉയിർപ്പ് ഞായർ ദിവ്യബലി ശുശ്രൂഷകൾക്ക് റവ. ഫാ. ബോബി വർഗീസ് മുഖ്യകാർമ്മികൻ ആയിരിക്കും. കൂടുതൽവിവരങ്ങൾക്ക്: വർഗീസ് മാത്യു (എബി) (609) 216 0650, ട്രഷറർ സിജു പോൾ (732) 762 1726. ന്യൂജേഴ്‌സിയിൽ നിന്ന് അനിൽപുത്തൻചിറ അറിയിച്ചതാണിത്.