ഡബ്ലിൻ:  രാജാധിരാജനായ മിശിഹായുടെ മഹത്വപൂർണമായ യെരുശലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രയേൽ ജനം സൈത്തിൻ കൊമ്പുകൾ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ യെരുശലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓർമ പുതുക്കുന്ന ഓശാന തിരുനാൾ ഡബ്ലിൻ സീറോ മലബാർ സഭ 20ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുക്കർമ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു


ഏവർക്കും ഓശാന തിരുനാളിന്റെ ആശംസകൾ നേരുന്നതോടൊപ്പം, തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി
ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര,  ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.