പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാംഗങ്ങൾ ഈ വർഷത്തെ ഓശാന പെരുന്നാൾ തോമസ് മാർ  അന്തോണിയോസ് (ക്യൂറിയ ബിഷപ്) തിരുമേനിയുടെ കാർമികത്വത്തിൽ  29ന് വൈകീട്ട് നാല് മണിക്ക് വില്ലിട്ടൺ സെയ്ന്റ്‌സ് ജോൺ & പോൾ കത്തോലിക്കാ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു.

28 ശനിയാഴ്ച വൈകീട്ട് എട്ട് മണിക്ക് പെർത്തിൽ എത്തിച്ചേരുന്ന തിരുമേനിക്ക് വെസ്റ്റേൺ ഓസ്ട്രിയയിലെ മലങ്കര കത്തോലിക്കാ സഭാംഗങ്ങൾ സ്വീകരണം നൽകും. ഓശാനപ്പെരുന്നാളിനു ശേഷം 31 ന് വൈകീട്ട് അഡ്‌ലൈയ്ഡിലേയ്ക്ക് പുറപ്പെടുന്ന തിരുമേനി, മലങ്കര മക്കളെ വിശ്വാസ തീക്ഷണതയോടെ കഷ്ടാനുഭവ ആഴ്ചയിലേയ്ക്ക് പ്രവേശിക്കുവാൻ ആത്മീയമായി ഒരുക്കുന്നതാണ്. വില്ലിട്ടൺ കാത്തോലിക്കാ ദേവാലയത്തിൽ ആചരിക്കപ്പെടുന്ന ഓശാനപ്പെരുന്നാളിലേയ്ക്കും വിശുദ്ധ കുർബാനയിലേയ്ക്കും എല്ലാ ക്രൈസ്തവ വിശ്വാസികളെയും മലങ്കര കത്തോലിക്കാ സഭയുടെ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ചാപ്ലൈൻ റവ. ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

വിലാസം: Saints John And Paul Catholic Parish, 5 Ingham Court,  Willetton, Perth - 6155, Western Australia. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫാ. സ്റ്റീഫൻ കുളത്തുംകരോട്ട്- ഫോൺ: 0427661067
ജിനോ ജോയി- 0469860642
തോമസ് ഡോനിയേൽ- 0404102009
ജോൺ മാത്യു- 0449252361