- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
കൊളോണിൽ ധ്യാനവും ഓശാന ഞായർ ആചരണവും
കൊളോൺ: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഓശാന തിരുനാൾ ആചരണം ഒമ്പതിന് (ഞായർ) നടക്കും. വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന വാർഷിക ധ്യാനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഏപ്രിൽ 8,9 (ശനി, ഞായർ) ദിവസങ്ങളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിൽ (Liebfrauen Haus, Adamstrasse 21,51063 Koeln) നടക്കുന്ന ധ്യാനം രണ്ടു ദിവസവും രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. ഇത്തവണ ധ്യാനചിന്തകൾ പങ്കുവെയ്ക്കുന്നത് ഫാ. സെബാസ്‌ററ്യൻ താഴത്തുകരിമ്പനയ്ക്കൽ ഒസിഡിയാണ്. ഒരോ ദിവസത്തെയും ധ്യാനം ദിവ്യബലിയോടു കൂടിയായിരിക്കും സമാപിക്കുന്നത്. ഞായറാഴ്ച കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.ഞായറാഴ്ചത്തെ ധ്യാനത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ദേവാലയ ഹാളിൽ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണത്തോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് ദിവ്യബലിയോടെ കർമ്മങ്ങൾ അവസാനിക്കും. ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓർമ്മകൾ പുതുക്കുന്ന വലിയനോയമ്പിൽ സ്വയം ശുദ്ധീകരിക്കുവാനും പരിശ
കൊളോൺ: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഓശാന തിരുനാൾ ആചരണം ഒമ്പതിന് (ഞായർ) നടക്കും.
വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന വാർഷിക ധ്യാനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഏപ്രിൽ 8,9 (ശനി, ഞായർ) ദിവസങ്ങളിൽ കൊളോൺ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിൽ (Liebfrauen Haus, Adamstrasse 21,51063 Koeln) നടക്കുന്ന ധ്യാനം രണ്ടു ദിവസവും രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.
ഇത്തവണ ധ്യാനചിന്തകൾ പങ്കുവെയ്ക്കുന്നത് ഫാ. സെബാസ്‌ററ്യൻ താഴത്തുകരിമ്പനയ്ക്കൽ ഒസിഡിയാണ്. ഒരോ ദിവസത്തെയും ധ്യാനം ദിവ്യബലിയോടു കൂടിയായിരിക്കും സമാപിക്കുന്നത്. ഞായറാഴ്ച കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഞായറാഴ്ചത്തെ ധ്യാനത്തിനു ശേഷം വൈകുന്നേരം അഞ്ചുമണിക്ക് ദേവാലയ ഹാളിൽ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണത്തോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് ദിവ്യബലിയോടെ കർമ്മങ്ങൾ അവസാനിക്കും.
ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓർമ്മകൾ പുതുക്കുന്ന വലിയനോയമ്പിൽ സ്വയം ശുദ്ധീകരിക്കുവാനും പരിശുദ്ധാത്മാവിന്റെ വരദാനം ജീവിതത്തിൽ നിറയ്ക്കുവാനും ഉതകുന്ന ധ്യാനവിചിന്തന കർമ്മങ്ങളിലേയ്ക്കും, വിശുദ്ധവാരത്തിന്റെ ആരംഭം കുറിക്കുന്ന ഓശാനപ്പെരുന്നാളിന്റെ ഓർമ്മപുതുക്കാനും എല്ലാ വിശ്വാസികളേയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി കമ്യൂണിറ്റി ചാപ്‌ളെയിൻ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. അറിയിച്ചു.
ധ്യാനദിവസങ്ങളിൽ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ഇടവേളകളിൽ കാപ്പി, വെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിന് ധ്യാനത്തിൽ പങ്കെടുക്കുന്നവർ വീട്ടിൽ ഉപയോഗിക്കുന്ന കപ്പ് (ടാസ്സെ), ഗ്‌ളാസ് എന്നിവ കൊണ്ടുവന്നാൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരുപ്രാവശ്യം ഉപയോഗിച്ചു കളയുന്ന പ്‌ളാസ്‌ററിക് ഗ്‌ളാസുകൾക്കും കപ്പുകൾക്കും പകരമായി ഉപയോഗിക്കാം.
വിവരങ്ങൾക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കൺവീനർ) 0221 5904183.
വെബ്‌സൈറ്റ്: www.indischegemeinde.de