- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളെല്ലാം കുറ്റം ചെയ്തില്ലെന്ന് പറയുന്നു; സാക്ഷിയും ആവർത്തിക്കുന്നത് ഇതു തന്നെ; പിന്നെ കേസ് വന്നത് എങ്ങനെ? വിചാരണയ്ക്ക് എത്തിയില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കും; പാമോലിൻ കേസിൽ വിജിലൻസ് കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ
തൃശൂർ: പാമോലിൻ കേസിന്റെ വിചാരണ തൃശൂർ വിജിലൻസ് കോടതിയിൽ തുടങ്ങി. വിചാരണക്ക് ഹാജരാകാതിരുന്ന മുൻഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയെ കോടതി വിമർശിച്ചു. മുസ്തഫക്ക് വാറണ്ടയക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഹാജരാകൻ കഴിയാത്തതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടിയിൽ നിന്ന് കോടതി പിന്മാറിയത്. കേസിൽ തെളിവില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് പ്രതികളോരോരുത്തരും പറയുന്നത്. കേസിലെ 23ാംസാക്ഷിയും ഇത് തന്നെയാണ് പറയുന്നത്. പിന്നെങ്ങനെയാണ് കേസ വന്നത്-കോടതി ചോദിച്ചു. കേസിലെ നാലാം പ്രതിയും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഹാജരായിരുന്നു. മുൻസെക്രട്ടറിമാരായിരുന്ന ആർ.രാമചന്ദ്രൻ നായർ, എം.കെ.കെ. നായർ എന്നിവർക്കെതിരെ സി.എ.ജി പരാമർശമുണ്ടായിരുന്നതിനെ തുടർന്നാണ് കേസുണ്ടായതെന്നും ജിജി തോംസന്റെ അനുഭവത്തെ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ജിജി തോംസൺ വിഷമിക്കേണ്ടതില്ലെന്നും ഇവർക്ക് പിൻഗാമികളുണ്ടെന്നും തമാശരൂപേണ കോടതി ഓർമിപ്പിച്ചു. കേസ് തുടർന്ന് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ

തൃശൂർ: പാമോലിൻ കേസിന്റെ വിചാരണ തൃശൂർ വിജിലൻസ് കോടതിയിൽ തുടങ്ങി. വിചാരണക്ക് ഹാജരാകാതിരുന്ന മുൻഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയെ കോടതി വിമർശിച്ചു. മുസ്തഫക്ക് വാറണ്ടയക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഹാജരാകൻ കഴിയാത്തതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടിയിൽ നിന്ന് കോടതി പിന്മാറിയത്.
കേസിൽ തെളിവില്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നുമാണ് പ്രതികളോരോരുത്തരും പറയുന്നത്. കേസിലെ 23ാംസാക്ഷിയും ഇത് തന്നെയാണ് പറയുന്നത്. പിന്നെങ്ങനെയാണ് കേസ വന്നത്-കോടതി ചോദിച്ചു. കേസിലെ നാലാം പ്രതിയും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഹാജരായിരുന്നു. മുൻസെക്രട്ടറിമാരായിരുന്ന ആർ.രാമചന്ദ്രൻ നായർ, എം.കെ.കെ. നായർ എന്നിവർക്കെതിരെ സി.എ.ജി പരാമർശമുണ്ടായിരുന്നതിനെ തുടർന്നാണ് കേസുണ്ടായതെന്നും ജിജി തോംസന്റെ അനുഭവത്തെ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. ജിജി തോംസൺ വിഷമിക്കേണ്ടതില്ലെന്നും ഇവർക്ക് പിൻഗാമികളുണ്ടെന്നും തമാശരൂപേണ കോടതി ഓർമിപ്പിച്ചു. കേസ് തുടർന്ന് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റി.
കേസിലെ മൂന്ന്, നാല് പ്രതികളായ ചീഫ് സെക്രട്ടറി എസ്. പത്മകുമാർ, അഡീഷനൽ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെ കുറ്റമുക്തരാക്കി കഴിഞ്ഞ ഫെബ്രുവരി 23ന് കോടതി പുറപ്പെടുവിച്ച വിധിയിൽ മുഖ്യമന്ത്രിക്കെതിരെ നിരീക്ഷണം നടത്തിയ ശേഷം ഇതാദ്യമായാണ് വിചാരണ തുടങ്ങുന്നത്. സോളാർ കേസിൽ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും ബാർ കോഴ കേസിൽ മന്ത്രി കെ. ബാബുവിനും കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ മന്ത്രി സി.എൻ. ബാലകൃഷ്ണനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച ജഡ്ജി എസ്.എസ്. വാസനാണ് കേസ് പരിഗണിക്കുന്നത്.
മന്ത്രിമാർക്കെതിരായ അന്വേഷണ ഉത്തരവുകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി രൂക്ഷമായ വിമർശം ഉന്നയിച്ചതിനെ തുടർന്ന് ജഡ്ജി വിരമിക്കാൻ അപേക്ഷിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപന്മാർ ഇടപെട്ട് അത് പിൻവലിപ്പിച്ചെങ്കിലും സ്ഥലംമാറ്റം ആവശ്യപ്പെട്ട് നൽകിയ അപേക്ഷയെ തുടർന്ന് തിരുവനന്തപുരം എം.എ.സി.ടിയിലേക്ക് മാറ്റി. ഏപ്രിൽ അഞ്ചിനാണ് അവിടെ ചുമതലയേൽക്കേണ്ടത്. പാമോലിൻ കേസിൽ മൂന്ന്, നാല് പ്രതികളുടെ കുറ്റമുക്ത ഹരജി തീർപ്പാക്കുമ്പോൾ, പാമോലിൻ ഇടപാടിന്റെ ഫയൽ അന്നത്തെ ധനമന്ത്രി ഉമ്മൻ ചാണ്ടി കാണണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി കുറിച്ചിരുന്നുവെന്നും ഉമ്മൻ ചാണ്ടി ഫയൽ കാണുകയും ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു. അതുകൊണ്ട് ഇടപാടിനെക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതിൽ അർഥമില്‌ളെന്നും കോടതി പരാമർശിച്ചു.
പാമോലിൻ കേസിൽ ഉമ്മൻ ചാണ്ടി 23ാം സാക്ഷിയാണ്. താൻ പ്രതിയാണെങ്കിൽ ഉമ്മൻ ചാണ്ടിയും പ്രതിയാണെന്ന് അന്നത്തെ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ പറഞ്ഞിരുന്നു. വിചാരണഘട്ടത്തിൽ തെളിവ് കിട്ടിയാൽ ഉമ്മൻ ചാണ്ടിയെ പ്രതി ചേർക്കാമെന്ന് സുപ്രീംകോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കേസിന്റെ തുടർ നടപടികൾ ഉമ്മൻ ചാണ്ടിക്ക് നിർണായകമാണ്.

