- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമോലിൻ ഫയലുകൾ ഉമ്മൻ ചാണ്ടിയും കണ്ടിരുന്നു; മുഖ്യമന്ത്രിക്ക് എതിരെ പരാമർശവുമായി തൃശൂർ വിജിലൻസ് കോടതി വീണ്ടും; പാമോലിൻ ഇറക്കുമതിക്കേസിൽ രണ്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥർ കുറ്റവിമുക്തർ; വിടുതൽ ഹർജിയിലെ പരാമർശങ്ങൾ ചർച്ചയാകുന്നു
തൃശൂർ: പാമോലിൻ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തൃശൂർ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം. പാമോലിൻ ഇടപാട് നടന്നത് ധനമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്ന് ജഡ്ജി വാസൻ നിരീക്ഷിച്ചു. കേസിൽ ഉദ്യോഗസ്ഥരെ പഴിചാരരുതെന്ന് കോടതി വ്യക്തമാക്കി. ഫയൽ ധനമന്ത്രി കാണണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കുറിച്ചിരുന്നു. അതുകൊണ്ട് ധനമന്ത്രിയ

തൃശൂർ: പാമോലിൻ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ തൃശൂർ വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം. പാമോലിൻ ഇടപാട് നടന്നത് ധനമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണെന്ന് ജഡ്ജി വാസൻ നിരീക്ഷിച്ചു. കേസിൽ ഉദ്യോഗസ്ഥരെ പഴിചാരരുതെന്ന് കോടതി വ്യക്തമാക്കി. ഫയൽ ധനമന്ത്രി കാണണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കുറിച്ചിരുന്നു. അതുകൊണ്ട് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഫയൽ കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നാണ് കോടതിയുടെ പരാമർശം.
ഈ പരമാർശത്തോടെ പാമോലിൻ കേസിൽ രണ്ട് പേരുടെ വിടുതൽ ഹർജികൾ വിജിലൻസ് കോടതി അംഗീകരിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.പത്മകുമാർ അഡീഷണൽ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെയാണ് വിജിലൻസ് ജഡ്ജി എസ്.എസ് വാസൻ കുറ്റവിമുക്തരാക്കിയത്. കേസിലെ മൂന്നും നാലും പ്രതികളാണ് പത്മകുമാറും സക്കറിയ മാത്യുവും. മന്ത്രിസഭയുടേയും ധനമന്ത്രിയുടേയും അറിവോടെയാണ് കരാറുമായി മുന്നോട്ട് പോയതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പാമോലിൻ കേസിൽ പ്രതികളായ എസ്. പത്മകുമാറിനെയും സക്കറിയ മാത്യുവിനേയും കുറ്റവിമുക്തരാക്കിയ ഉത്തരവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും വിജിലൻസ് കോടതിയുടെ പരാമർശങ്ങളോടെ ഈ തെരഞ്ഞെടുപ്പിൽ പാമോലിനും ചർച്ചവിഷയമാവുകയാണ്. പാമോലിൻ ഇടപാടുകളെക്കുറിച്ച് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അറിവുണ്ടായിരുന്നു. ഫയലുകൾ ഉമ്മൻ ചാണ്ടി കണ്ടിട്ടുണ്ട്. ധനമന്ത്രി ഫയൽ കാണണമെന്ന് അഡീഷണൽ സെക്രട്ടറി നോട്ട് എഴുതിയിരുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. ഉദ്യോഗസ്ഥർ നടപ്പാക്കുന്നത് മന്ത്രിസഭാ തീരുമാനമാണെന്നും ജഡ്ജി എസ്.എസ് വാസൻ അഭിപ്രായപ്പെട്ടു. മൂന്നും നാലും പ്രതികളുടെ വിടുതൽ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമർശങ്ങൾ.
പാമോലിൻ ഇടപാട് സംബന്ധിച്ച ഫയൽ നേരത്തേ കണ്ടിട്ടില്ലെന്നും ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. എസ്.പത്മകുമാറും സക്കറിയ മാത്യുവും മന്ത്രിസഭാ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളായിട്ടില്ല എന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നും നാലും പ്രതികളായ ഇവരെ കോടതി കുറ്റവിമുക്തരാക്കി. വിടുതൽ വാദത്തിൽ തീർപ്പുണ്ടായതോടെ ഇടവേളക്ക് ശേഷം പാമോലിൻ കേസ് വിചാരണ ഉടൻ ആരംഭിച്ചേക്കും. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് 2010ൽ നൽകിയ ഹരജിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്.
മലേഷ്യയിൽ നിന്ന് ചട്ടങ്ങൾ മറികടന്ന് പാമോലിൻ ഇറക്കുമതി ചെയ്തതിലൂടെ സർക്കാരിന് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു കേസ്. 1991-92 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇക്കാലയളവിൽ പാമോലിൻ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി റിപ്പോർട്ട് ഉണ്ടായിരുന്നു. തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലും ക്രമക്കേട് നടന്നതായി തെളിഞ്ഞിരുന്നു. 2005 ൽ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി തനിക്ക് പാമോലിൻ ഇടപാടുകളെക്കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്ന് പറയുകയുണ്ടായി. ഇത് ഉന്നയിച്ചാണ് തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാർ ഉമ്മൻ ചാണ്ടിയുടെ പങ്കും അന്വേഷിക്കണമെന്ന് വിജിലൻസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നടന്നിരുന്നില്ല. പുതിയ നിരീക്ഷണങ്ങൾ ഇതിനുള്ള സാധ്യത സജീവമാക്കും.
1991 നവംബറിലാണ് കേസിന് ആസ്പദമായ പാമോലിൻ ഇറക്കുമതി നടന്നത്. കേസ് തന്നെ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം വിജിലൻസ് കോടതി തള്ളുകയും സർക്കാർ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് കേസ് വീണ്ടും തൃശൂർ വിജിലൻസ് കോടതിയിലേക്ക് എത്തിയത്. പത്മകുമാറിനെയും സക്കറിയ മാത്യുവിനേയും ഒഴിവാക്കിയതോടെ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ എന്നിവർ ഉൾപ്പടെ അഞ്ച് പ്രതികളാണ് കേസിൽ ഇനി ശേഷിക്കുന്നത്. ഈ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി കോടതിയിലെത്തിയിരുന്നു. കേസിന്റെ എതെങ്കിലും ഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവു ലഭിക്കുകയാണെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിനുള്ള സാധ്യത സജീവമാക്കുന്നതാണ് പുതിയ ഉത്തരവ്. കേസിൽ ധനമന്ത്രിയെ പോലെയാണ് താനും പ്രവർത്തിച്ചതെന്ന് മുസ്തഫ പറഞ്ഞിരുന്നു. അന്നത്തെ ധനമന്ത്രി കേസിൽ പ്രതിയായാൽ മാത്രമേ താനും പ്രതിയാകൂ എന്നായിരുന്നു മുസ്തഫയുടെ നിലപാട്. ഈ വെളിപ്പെടുത്തലോടെയാണ് പമോലിൻ വീണ്ടും ചർച്ചാവിഷയമായത്.
പാമൊലിൻ ഇടപാടു നടക്കുമ്പോൾ ധനമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഇടപാടിലെ എല്ലാ ഫയലുകളും ധനമന്ത്രിയായ ഉമ്മൻ ചാണ്ടി കണ്ടിട്ടുണ്ടെന്നും കോടതി പറയുന്നതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. കേസിൽ സാക്ഷിപ്പട്ടികയിലാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. നേരത്തെ, പാമോലിൻ കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായി. രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ സ്റ്റേ അനുവദിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
199192 കാലഘട്ടത്തിൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണ് വിവാദമായ പാമൊലിൻ ഇടപാടു നടക്കുന്നത്. ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരാക്കി പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽനിന്നു പാമൊലിൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. രാജ്യാന്തര വിപണിയിൽ പാമൊലിൻ ടണ്ണിന് 392.25 ഡോളറായിരുന്ന സമയത്ത് 405 ഡോളറിനു 15000 ടൺ വാങ്ങി സംസ്ഥാനത്തിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സർക്കാരിന്റെ ഭാഗത്തു ഗുരുതരമായ അനാസ്ഥയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഒന്നാം പ്രതിയും ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ രണ്ടാം പ്രതിയും ആയിരുന്നു.

