പാലോട് രവി എംഎൽഎയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു; ഇ ചന്ദ്രശേഖരൻ എംഎൽഎയെ പരാജയപ്പെടുത്തിയത് 65നെതിര 74 വോട്ടുകൾ നേടി
തിരുവനന്തപുരം: കോൺഗ്രസിലെ പാലോട് രവി എംഎൽഎയെ കേരളാ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായത്. തെരഞ്ഞെടുപ്പിൽ 74 വോട്ട് പാലോട് രവിക്കും 65 വോട്ട് ഇ. ചന്ദ്രശേഖരനും ലഭ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കോൺഗ്രസിലെ പാലോട് രവി എംഎൽഎയെ കേരളാ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ ഒമ്പത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായത്. തെരഞ്ഞെടുപ്പിൽ 74 വോട്ട് പാലോട് രവിക്കും 65 വോട്ട് ഇ. ചന്ദ്രശേഖരനും ലഭിച്ചു.
ജി. കാർത്തികേയന്റെ മരണത്തെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എൻ. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. ഇതേതുടർന്നാണ് ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിവുവന്നത്. നിയമസഭാ സ്പീക്കർ ഉൾപ്പെടെ 74 അംഗങ്ങൾ ഭരണപക്ഷത്തും പ്രതിപക്ഷത്ത് കെ.ബി.ഗണേശ് കുമാർ ഉൾപ്പടെ 65 പേരുമാണ് ഉണ്ടായിരുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയിരിക്കുന്നതിനാൽ തോമസ് ഐസക് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്പീക്കർ എൻ.ശക്തനും വോട്ടവകാശം ഉണ്ടായിരുന്നു. നെടുമങ്ങാട് എം.എ.ൽഎയാണ് പാലോട് രവി.
ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞടുക്കപ്പെട്ട പാലോട് രവിയെ ഭരണപ്രതിക്ഷാംഗങ്ങൾ അഭിനന്ദിച്ചു. തുടർന്ന് സ്പീക്കർ ശക്തൻ പാലോട് രവിക്ക് സീറ്റ് കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയമായിരുന്നു ഡെപ്യൂട്ടി സ്പീക്കറെന്ന നിലയിൽ പാലോട് രവി ആദ്യം പരിഗണിച്ചത്. പ്രതിപക്ഷ നേതാവിനു തൊട്ടടുത്തുള്ള കസേരയാണ് പാലോട് രവിക്ക് നൽകിയിരിക്കുന്നത്. നിയമസഭയിലെ ഔദ്യോഗിക ഭാഷാസമിതിയുടെ ചെയർമാനുമാണ് പാലോട് രവി.
കെ.മുരളീധരന് ഡെപ്യൂട്ടി സ്പീക്കർ പദവി നൽകണമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ തനിക്ക് താൽപര്യമില്ലെന്ന് മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചതോടെയാണ് എ ഗ്രൂപ്പുകാരനായ രവിക്ക് സാധ്യത വന്നത്. നേരത്തെ ഡെപ്യൂട്ടി സ്പീക്കർ പദവിക്ക് ആർ.എ.സ്.പി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. തങ്ങൾ വഹിച്ച സ്ഥാനമാണെന്നും അതു വിട്ടുകൊടുക്കാൻ കഴിയില്ലെന്നുമായിരുന്നു കെപിസിസി നിലപാട്.