പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പിക്‌നിക് നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ അവിസ്മരണീമായി. ഏപ്രിൽ 21, 2017 (വെള്ളിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഫിന്താസ് ഗാർഡനിൽ വച്ചാണ് സ്പോർട്സ് ഡേ അരങ്ങേറിയത്.

ഫഹാഹിൽ, സാൽമാനിയ, ഫർവാനിയ, അബ്ബാസിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അംഗങ്ങൾ തമ്മിലുള്ള ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ വാശിയേറിയതായി. മത്സരത്തിൽ ടീം അബ്ബാസിയ വിജയികളായി. ഫുട്‌ബോൾ മത്സരത്തിൽ ടീം സൽമാനിയ റണ്ണേർ അപ്പും ക്രിക്കറ്റ് മത്സരത്തിൽ ടീം ഫഹാഹിൽ റണ്ണറപ്പുമായി.

പികിനിക് പ്രസിഡന്റ് പി എൻ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടഖി ശിവദാസ് വാഴയിൽ. സ്‌പോര്ട്‌സ് സെക്രട്ടറി ജയപ്രകാശ്. എന്നിവർ ആശംസകളർപ്പിച്ചു.

കുവൈറ്റിലെ എല്ലാ ഭാഗത്തുനിന്നും വാഹന സൗകര്യം ലഭ്യമാണ്. കുവൈറ്റിൽ ഉള്ള എല്ലാ പാലക്കാട്ടുകാരെയും ഈ പിക്നിക്കിലേക്കു സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു