- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പമ്പ അസോസിയേഷന് നവ നേതൃത്വം; മോദി ജേക്കബ് പ്രസിഡന്റും സുമോദ് നെല്ലിക്കാല ജനറൽ സെക്രട്ടറിയും
ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ സംഘടനയായ പമ്പ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്‌റ്) പുതിയവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതു സമ്മേളനത്തിൽ പ്രസിഡന്റ് ജോർജ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺപണിക്കർ വാർഷിക റിപ്പോർട്ടും, സുമോദ് നെല്ലിക്കാല വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മോദി ജേക്കബ് (പ്രസിഡന്റ്), സുമോദ് നെല്ലിക്കല (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രഷറർ), ജോൺ പണിക്കർ & ജൂലി ജേക്കബ്(വൈസ് പ്രസിഡന്റ്), ജോസ് ആറ്റുപുറം & എബ്രഹാം വർഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി), റെവ. മോടയിൽ ഫിലിപ്‌സ് (അക്കൗണ്ടന്റ്), ജോർജ് നടവയൽ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്‌സൺസ് ആയി റോണി വർഗീസ് (ആർട്‌സ്), അലക്‌സ് തോമസ് (ബിൽഡിങ് കമ്മിറ്റി), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), ഫിലിപ്പോസ് ചെറിയാൻ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), ജോർജ് കുട്ടി ലൂക്കോസ് (ലിറ്റററി ആ
ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ സംഘടനയായ പമ്പ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്‌റ്) പുതിയവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതു സമ്മേളനത്തിൽ പ്രസിഡന്റ് ജോർജ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺപണിക്കർ വാർഷിക റിപ്പോർട്ടും, സുമോദ് നെല്ലിക്കാല വാർഷിക കണക്കും അവതരിപ്പിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മോദി ജേക്കബ് (പ്രസിഡന്റ്), സുമോദ് നെല്ലിക്കല (ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രഷറർ), ജോൺ പണിക്കർ & ജൂലി ജേക്കബ്(വൈസ് പ്രസിഡന്റ്), ജോസ് ആറ്റുപുറം & എബ്രഹാം വർഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി), റെവ. മോടയിൽ ഫിലിപ്‌സ് (അക്കൗണ്ടന്റ്), ജോർജ് നടവയൽ (ഓഡിറ്റർ) എന്നിവരെ കൂടാതെ ചെയർ പേഴ്‌സൺസ് ആയി റോണി വർഗീസ് (ആർട്‌സ്), അലക്‌സ് തോമസ് (ബിൽഡിങ് കമ്മിറ്റി), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), ഫിലിപ്പോസ് ചെറിയാൻ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), ജോർജ് കുട്ടി ലൂക്കോസ് (ലിറ്റററി ആക്ടിവിറ്റി), തോമസ് പോൾ (മെമ്പർഷിപ്), രാജൻ സാമുവേൽ (പ്രോഗ്രാം കോഡിനേറ്റർ), എബി മാത്യു (ഫണ്ട് റേസിങ്), ഡൊമിനിക് ജേക്കബ് (പബ്ലിക് റിലേഷൻസ്), ബോബി ജേക്കബ് (യൂത്ത് ആക്ടിവിറ്റീസ്), മാക്സ്വെൽ ജിഫോർഡ് (ലൈബ്രറി) എന്നിവരെ തിരഞ്ഞെടുത്തു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അഡ്വക്കേറ്റ് ബാബു വർഗീസ്, സെക്രട്ടറി തമ്പി കാവുങ്കൽ എന്നിവരുടെ മേൽനോട്ടത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. വനിതാ ഫോറം, സ്പോർട്സ് ആൻഡ് ഗെയിംസ് എന്നിവയുടെ ചെയർ പേഴ്‌സൺ സ്ഥങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, പ്രവർത്തന ഉദ്ഘാടനവും ജനുവരി 12നു അതിഥി റെസ്റ്റോറന്റ്റിൽ വച്ച് നടത്തപ്പെടുന്ന ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്നതാണ്.