കൊച്ചി: ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 147 പേർ ഇതുവരെ അറസ്റ്റിലായി. പത്തനംതിട്ട ജില്ലയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 50 കേസുകളിലാണ് ഇവരെ പിടികൂടിയത്. 150 ഓളം കേസുകളാണ് മറ്റു ജില്ലകളിൽ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കി. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.

അയ്യപ്പനാമത്തിൽ അക്രമം നടത്തിയവർക്കെതിരെ കർശന നടപടികളിലേക്ക് പൊലീസ് നടക്കുകയാണ്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവർ. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കുന്നു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ശബരിമലയിലെ വിവിധ കേസുകളിൽ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങൾക്ക് വിവരം കൈമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

210 പേരുടെ ചിത്രങ്ങളാണ് പൊലീസ് ഷെയർ ചെയ്തിരിക്കുന്നത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയും പത്തനംതിട്ടയിൽ തീർത്ഥാടനത്തിനായി എത്തിയവരുടെ വാഹനങ്ങൾ തടയുകയും മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ നശിപ്പിക്കുകയും മാധ്യമപ്രവർത്തകരെ അക്രമിക്കുകയും ചെയ്തവരെയാണ് ഇപ്പോൾ പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

പൊലീസും പ്രക്ഷോഭക്കാരും തമ്മിൽ ഒക്ടോബർ 17ന് തുലാമാസ പൂജകൾക്കായി നട തുറന്ന ദിവസം നിലയ്ക്കലിൽ സംഘർഷം ഉണ്ടാവുകയും പിന്നീട് ഈ പ്രദേശങ്ങളിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് നടയടച്ചതിന് പിന്നാലെ ഇവരെ തിരിച്ചറിയാനും നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചതും പൊലീസിനെ കൃത്യനിർവ്വഹണത്തിൽ തടസ്സപ്പെടുത്തിയതും ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടത്തിട്ടുള്ളത്.

തുലാമാസ പൂജകൾക്കായി നട തുറന്നപ്പഴുള്ള സംഘർഷങ്ങൾ കണക്കിലെടുത്ത് വലിയ രീതിയിലുല്‌ള സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് മണ്ഡലകാലത്തേക്കായി ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. അക്രമികൾക്കെതിരെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു., കലാപത്തിന് ശ്രമിച്ചു, അന്യായമായി സംഘം ചേർന്നു, കലാപത്തിനുള്ള ഗൂഢാലോചന , ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. സന്നിധാനത്ത് തീർത്ഥാടകർക്ക് ചെലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തും. 16 മുതൽ 24 മണിക്കൂറിൽ കൂടുതൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കരുത്. ഒരുദിവസത്തിനപ്പുറം മുറികൾ വാടകയ്ക്ക് നൽകരുതെന്നും പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടായി. നിലയ്ക്കൽ മുതൽ തീർത്ഥാടകരെ നിയന്ത്രിക്കും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അനുമതി തേടാനും യോഗത്തിൽ തീരുമാനമായി.നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു.

അതിനിടെ ശബരിമല വിഷയം ചർച്ച ചെയ്യാൻ ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ശബരിമല വിധി നടപ്പാക്കാതിരുന്നാൽ സത്യപ്രതിജ്ഞാലംഘനമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് പറഞ്ഞു. പുനപരിശോധന ഹർജി നൽകിയാൽ അപഹാസ്യരാകും. സമരം നടത്തുന്നവർ സംസ്ഥാനത്തെ മതനിരപേക്ഷ ശക്തിക്ക് മുന്നിൽ ഒന്നുമല്ല. ശബരിമലയിൽ തങ്ങി കുഴപ്പമുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തുന്നവർ ശബരിമലയിൽ തങ്ങാവുന്ന ഭക്തരെ മാത്രമേ ഓരോ ദിവസവും അനുവദിക്കൂ. തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സന്നിധാനത്തുണ്ടായ അക്രമങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കാനും പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി. എസ്‌പിമാരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർ അന്വേഷണം ഉണ്ടാകും. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെയും നടപടി ഉണ്ടാകും. ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സർക്കാരിനും ദേവസ്വം ബോർഡിന് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കും. പമ്പയിൽ കൂടുതൽ വനിത പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി.