- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു; താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് പത്തനംതിട്ട കലക്ടർ
പത്തനംതിട്ട: പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് 11 മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 981.55 മീറ്ററിലെത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം ഉച്ചക്ക് 12 മണിക്കാണ് നീല അലർട്ട് പ്രഖ്യാപിച്ചത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും ജില്ലയിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിട്ടുള്ളതുമാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റർ, 983.50 മീറ്റർ, 984.50 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്.
ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റർ എത്തിച്ചേരുമ്പോൾ ഓറഞ്ച് അലർട്ടും 984.50 മീറ്റർ എത്തിച്ചേരുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ