- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു; സജി കുടശ്ശനാട് പ്രസിഡന്റ്, അനിൽ സോപാനം ജനറൽ സെക്രട്ടറി
മനാമ: പമ്പ എന്ന പേരിൽ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു. പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾക്കാൾ ജോലി നഷ്ടപ്പെട്ടോ, അല്ലെങ്കിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്നവരെ സഹായിക്കാൻ വിവിധ പ്രവാസി പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു, ജില്ലയിലെ വിവിധ പ്രാദേശിക കൂട്ടായ്മകളുമായി യോജിച്ചുള്ള പ്രവർത്തനം ആകും നടത്തുക. ജില്ലയിലെ വിവിധ പഞ്ചായത്തു പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഉദ്ദേശ ലക്ഷ്യങ്ങൾ 1. പ്രവാസി പുനരധിവാസം : പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്നവരുടെ പുനരധിവാസത്തിനായി വിവിധ തൊഴിൽ മേഖലകൾ വായ്പാപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ. കൂടാതെ പ്രവാസി സഹകരണ സംഘം. 2. ബഹറിനിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ ഇടയിൽ ആരോഗ്യ ആശ്രിത വിദ്യാഭ്യാസ പദ്ധതികളുടെ ഏകോപനം. കേന്ദ്ര-കേരളാ സർക്കാരുകളുടെ പ്രവാസി പദ്ധതികളുടെ ബോധവൽക്കരണം. 3. കലാസാംസ്‌കാരികം : പൈതൃക കലകളുടെ സംരക്ഷണവും അവതരണവും കൂട
മനാമ: പമ്പ എന്ന പേരിൽ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു. പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾക്കാൾ ജോലി നഷ്ടപ്പെട്ടോ, അല്ലെങ്കിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്നവരെ സഹായിക്കാൻ വിവിധ പ്രവാസി പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു, ജില്ലയിലെ വിവിധ പ്രാദേശിക കൂട്ടായ്മകളുമായി യോജിച്ചുള്ള പ്രവർത്തനം ആകും നടത്തുക. ജില്ലയിലെ വിവിധ പഞ്ചായത്തു പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
ഉദ്ദേശ ലക്ഷ്യങ്ങൾ
1. പ്രവാസി പുനരധിവാസം : പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്നവരുടെ പുനരധിവാസത്തിനായി വിവിധ തൊഴിൽ മേഖലകൾ വായ്പാപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ. കൂടാതെ പ്രവാസി സഹകരണ സംഘം.
2. ബഹറിനിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ ഇടയിൽ ആരോഗ്യ ആശ്രിത വിദ്യാഭ്യാസ പദ്ധതികളുടെ ഏകോപനം. കേന്ദ്ര-കേരളാ സർക്കാരുകളുടെ പ്രവാസി പദ്ധതികളുടെ ബോധവൽക്കരണം.
3. കലാസാംസ്‌കാരികം : പൈതൃക കലകളുടെ സംരക്ഷണവും അവതരണവും കൂടാതെ ജില്ലയിലെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനം.
4.ആരോഗ്യം: പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ,കുടുംബ ഇൻഷുറൻസ്
5. തീർത്ഥാടനം ആൻഡ് ടൂറിസം: തീർത്ഥാടന - വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ
എല്ലാ പത്തനംതിട്ട ജില്ലാ നിവാസികളെയും കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
ഭാരവാഹികളായി സജി കുടശ്ശനാട് ( പ്രസിഡന്റ് 33009734) അനിൽ സോപാനം ( ജനറൽ സെക്രട്ടറി 33479888) ബിജു മലയിൽ ( ജോയിന്റ് സെക്രട്ടറി 33717421) അനീഷ് റോൺ ( ട്രഷറർ 37721551 ) എന്നിവരെ തിരഞ്ഞെടുത്തു.