- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൻ ഗ്രിൽഡ് ചിക്കൻ
പാൻ ഗ്രിൽ- മൂന്ന് ചിക്കൻ കാല്,വൃത്തിയാക്കി വരയുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത്/അരച്ചത് 2 ടേ.സ്പൂൺ,കുരുമുളക് ചതച്ചത്-1 ടേ.സ്പൂൺ, ഉപ്പ് പാകത്തിന് അതിൽ തേച്ചു പിടിപ്പിക്കുക.
ഒരു ഇരുബ് ഗ്രില്ലിൽ ,അല്പം എണ്ണ ഒഴിച്ച് മൂന്നു ചിക്കൻ കാല് അരപ്പ് തേച്ചത് നിരത്തുക,കൂടെ ഓറഞ്ചും സവാളയും കനംകുറച്ച് വട്ടത്തിൽ മുറിച്ചതും നിരത്തി ,ചെറുതീയിൽ മൂടിവെക്കാതെ ഗ്രിൽ ചെയ്യുക. 5 മിനിറ്റിൽ ഒന്ന് തിരിച്ചിടുക.
ഏതാണ്ട് ഈ പരുവം 10 മിനിറ്റിൽ ഗ്രിൽ ആകുകയും വേവുകയും ചെയ്യും , ഇടക്ക് തിരിച്ചിടുംബോൾ ആവശ്യമെങ്കിൽ അല്പം എണ്ണ കൂടി ബ്രഷ് ചെയ്തു ചേർക്കാം.
ഒരു പരന്ന പാത്രത്തിൽ, ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് അല്പം പാലും ബട്ടറും ചേർത്തിളക്കി ഉണ്ടാക്കുന്ന മാഷ് പൊട്ടറ്റൊയും ,പുഴുങ്ങിയ പച്ചക്കറിയും ചേർത്ത് ഭംഗിയായി അലങ്കരിച്ചു വിളമ്പാം.
മസ്ക്കറ്റില്‍ താമസിക്കുന്ന മലയാളത്തിലെ സുപരിചിതയായ ഒരു പ്രവാസ എഴുത്തുകാരിയാണ് സപ്ന അനു ബി ജോര്‍ജ്. കഥയും കവിതയും കോളങ്ങളും പാചക കുറിപ്പുകളും എഴുതി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധ നേടിയ സപ്ന മറുനാടനില്‍ എല്ലാ ബുധനാഴ്ചയും പാചക കുറിപ്പുകള്‍ എഴുതുന്നു.