- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സപ്തതി ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണന് പൗരസ്വികരണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ ഉദ്ഘാടകനായി
പൊതുപ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സപ്തതി ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് .ഏറ്റുമാനൂർ രാധാകൃഷ്ണന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പ്രസീതാ.സി.രാജുവിന്റെ നേതൃത്വത്തിലുള്ള വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കൽ എസ്.എൻ.ഡി.പി. ഹാളിൽ വെച്ച് നൾകിയ പൗരസ്വികരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തന രംഗത്ത് ചെറുപ്പകാലം മുതൽ തനിക്ക് അറിയാവുന്ന ഏറ്റുമാനൂർ രാധാകൃഷ്ണൻ ശത്രുത പുലർത്താത്ത വ്യക്തിത്വത്തിനുടമയാണെന്നും ഇനിയും ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ എന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും പ്രാർത്ഥിക്കുന്നു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ പറഞ്ഞു. സപ്തതി നിറവിലെത്തിയ ഏറ്റുമാനൂർ രാധാകൃഷ്ണനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ പൊന്നാട അണിയിച്ച് ആദരിച്ചു. വികസന സമിതി ചെയർമാൻ കെ.ആർ.രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംപി.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ബിഡിജെഎസ് അഖിലേന്ത്യാ ട്രഷറർ ഏ.ജി.തങ്കപ്പൻ,ബിജെപി
പൊതുപ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ സപ്തതി ആഘോഷിക്കുന്ന മുതിർന്ന ബിജെപി നേതാവ് .ഏറ്റുമാനൂർ രാധാകൃഷ്ണന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ പ്രസീതാ.സി.രാജുവിന്റെ നേതൃത്വത്തിലുള്ള വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കൽ എസ്.എൻ.ഡി.പി. ഹാളിൽ വെച്ച് നൾകിയ പൗരസ്വികരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ ഉദ്ഘാടനം ചെയ്തു.
പൊതുപ്രവർത്തന രംഗത്ത് ചെറുപ്പകാലം മുതൽ തനിക്ക് അറിയാവുന്ന ഏറ്റുമാനൂർ രാധാകൃഷ്ണൻ ശത്രുത പുലർത്താത്ത വ്യക്തിത്വത്തിനുടമയാണെന്നും ഇനിയും ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ എന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനും പ്രാർത്ഥിക്കുന്നു എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ പറഞ്ഞു.
സപ്തതി നിറവിലെത്തിയ ഏറ്റുമാനൂർ രാധാകൃഷ്ണനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ പൊന്നാട അണിയിച്ച് ആദരിച്ചു. വികസന സമിതി ചെയർമാൻ കെ.ആർ.രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എംപി.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ബിഡിജെഎസ് അഖിലേന്ത്യാ ട്രഷറർ ഏ.ജി.തങ്കപ്പൻ,ബിജെപി ജില്ലാ സെക്രട്ടറി സി.എൻ.സുഭാഷ്,ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം,ന്യൂനപക്ഷ മോർച്ചാ സംസ്ഥാന സമിതിഅംഗം കോരാ.സി.ജോർജ്, ബ്രഹ്മശ്രീ.കെ.എൻ.ഡി.നമ്പൂതിരി, ഡോ.ഇ.കെ.വിജയകുമാർ,എസ്.രാധാകൃഷ്ണൻ, പ്രസീത.സി.രാജു, സി.കെ.പുരുഷോത്തമൻ നായർ,സുരേഷ് ശാന്തി കൊല്ലാട് , സുമാ മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.
മറുപടി പ്രസംഗത്തിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ ആശംസകൾക്ക് നന്ദി അറിയിച്ചു.കർമം കൊണ്ട് കാവി ഉടുക്കാത്ത സന്യാസിമാരായിരിക്കണം പൊതുപ്രവർത്തകർ എന്ന് അദ്ദേഹം പറഞ്ഞു..എൻ.രാജേന്ദ്രകുമാർ കൃതഞ്ജത രേഖപ്പെടുത്തി.