- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനച്ചിക്കാട് നവരാത്രി മഹോത്സവം: ദക്ഷിണ മൂകാംബികയിൽ നവരാത്രി കലവറ തുറന്നു
കോട്ടയം: നവരാത്രി ദർശനത്തിന് ദക്ഷിണ മൂകാംബികയിൽ എത്തുന്ന ഒരു ഭക്തനും വിശന്നു മടങ്ങരുതെന്ന സങ്കല്പത്തിൽ പനച്ചിക്കാട് നവരാത്രി കലവറ തുറന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നവരാത്രി ദിവസങ്ങളിലും വിജയദശമിക്കും പനച്ചിക്കാട് ദേവസ്വം ഊട്ടുപുരയിൽ നിശ്ചിത സമയ പരിധിയിൽ മുഴുവൻ ഭക്തർക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അന്നദാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിജയദശമി ദിനത്തിൽ പ്രസാദമൂട്ട് ഉച്ചക്ക് രണ്ടര വരെ തുടരും. പനച്ചിക്കാട് ദേവസ്വത്തിന് വേണ്ടി ഇരുപതോളം കുശ്ശിനിക്കാരാണ് രാപ്പകൽ ഭേദമില്ലാതെ വരുന്ന പത്ത് ദിവസങ്ങളിൽ മുഴുവൻ ഭക്തർക്കും ഭക്ഷണമൊരുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ ബ്രാഹ്മിൺസ് കേറ്ററിങ്ങ് പനച്ചിക്കാട്, പനച്ചിക്കാട് ഗ്രാമവാസികൾ, സേവാഭാരതി പനച്ചിക്കാട്, പൗരസമിതി പനച്ചിക്കാട്, സത്യസായി സേവാ സമിതി കോട്ടയം, ചിങ്ങവനം എൻഎസ്എസ് എൻസിസി, സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്കൂൾചാന്നാനിക്കാട് ഉൾപ്പടെയുള്ളവയുടെ സഹകരണമുണ്ട്.
കോട്ടയം: നവരാത്രി ദർശനത്തിന് ദക്ഷിണ മൂകാംബികയിൽ എത്തുന്ന ഒരു ഭക്തനും വിശന്നു മടങ്ങരുതെന്ന സങ്കല്പത്തിൽ പനച്ചിക്കാട് നവരാത്രി കലവറ തുറന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നവരാത്രി ദിവസങ്ങളിലും വിജയദശമിക്കും പനച്ചിക്കാട് ദേവസ്വം ഊട്ടുപുരയിൽ നിശ്ചിത സമയ പരിധിയിൽ മുഴുവൻ ഭക്തർക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അന്നദാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിജയദശമി ദിനത്തിൽ പ്രസാദമൂട്ട് ഉച്ചക്ക് രണ്ടര വരെ തുടരും.
പനച്ചിക്കാട് ദേവസ്വത്തിന് വേണ്ടി ഇരുപതോളം കുശ്ശിനിക്കാരാണ് രാപ്പകൽ ഭേദമില്ലാതെ വരുന്ന പത്ത് ദിവസങ്ങളിൽ മുഴുവൻ ഭക്തർക്കും ഭക്ഷണമൊരുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ ബ്രാഹ്മിൺസ് കേറ്ററിങ്ങ് പനച്ചിക്കാട്, പനച്ചിക്കാട് ഗ്രാമവാസികൾ, സേവാഭാരതി പനച്ചിക്കാട്, പൗരസമിതി പനച്ചിക്കാട്, സത്യസായി സേവാ സമിതി കോട്ടയം, ചിങ്ങവനം എൻഎസ്എസ് എൻസിസി, സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്‌കൂൾ
ചാന്നാനിക്കാട് ഉൾപ്പടെയുള്ളവയുടെ സഹകരണമുണ്ട്.