- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൈദരലി ശിഹാബ് തങ്ങളും അനുജൻ സാദിഖലി തങ്ങളും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു; മുനവ്വറലി തങ്ങൾ പോലുള്ള ജനകീയ മുഖങ്ങളെ അവഗണിക്കുന്നു; അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി ഹൈദറലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങളെ നിയമിച്ചതിലും നീരസം; ശിഹാബ് തങ്ങളുടെ മക്കളോട് അവഗണനയെന്ന് ആക്ഷേപം; പാണക്കാട് കൂടുംബത്തിൽ ശീതസമരമോ?
കോഴിക്കോട്: മുസ്ലിം ലീഗിന്റെ തീരുമാനങ്ങൾ എന്നും എടുത്തിരുന്നത് പാണക്കാട് കുടംബത്തിൽ നിന്നായിരുന്നു. അതിന് പാർട്ടി അണികളിൽ നിന്നും നേതാക്കളിൽ നിന്നും എന്നും നിറഞ്ഞ പിന്തുണയും ലഭിച്ചിരുന്നു.പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ സാന്നിധ്യവും പുഞ്ചിരിയും അതിൽ നല്ല ഘടകമായിരുന്നു. എന്തും തന്മയത്തതോടെ ഇടപെടാനുള്ള ശിഹാബ് തങ്ങളുടെ സ്വഭാവ പ്രക്യതം എതിരാളികൾക്ക് പോലും സ്വീകര്യമായിരുന്നു. എന്നാൽ ശിഹാബ് തങ്ങൾ മരിച്ച് അനുജൻ ഹൈദരലി തങ്ങൾ പുതിയ പ്രസിഡന്റായതോടെ, കാര്യങ്ങൾ കീഴ്‌മേൽ മറിയുകയാണോ എന്ന സംശയം പാർട്ടി അണികളിൽ സജീവമായി ഉയർന്ന് വന്നിട്ടുണ്ട്. ലീഗ് നേതാക്കൾക്കിടയിൽ ഇത്തരം ചർച്ചകൾ സജീവമാകുമ്പോഴും പാണക്കാട് കുടംബത്തിൽ തന്നെ ശീത സമരവും സജീവമായിട്ടുണ്ട്. തീരുമാനങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സഹോദരൻ പാണക്കാട് സാദിഖലി തങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് പ്രധാന ആരോപണമായി ഉയർന്നത്.ശിഹാബ് തങ്ങളുടെ മക്കൾക്ക് മതിയായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.മുനവ്വറലി തങ്ങൾ അടക്കമുള്ള പാണക്കാട് കുടുബത്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ തീരുമാനങ്ങൾ എന്നും എടുത്തിരുന്നത് പാണക്കാട് കുടംബത്തിൽ നിന്നായിരുന്നു. അതിന് പാർട്ടി അണികളിൽ നിന്നും നേതാക്കളിൽ നിന്നും എന്നും നിറഞ്ഞ പിന്തുണയും ലഭിച്ചിരുന്നു.പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ സാന്നിധ്യവും പുഞ്ചിരിയും അതിൽ നല്ല ഘടകമായിരുന്നു. എന്തും തന്മയത്തതോടെ ഇടപെടാനുള്ള ശിഹാബ് തങ്ങളുടെ സ്വഭാവ പ്രക്യതം എതിരാളികൾക്ക് പോലും സ്വീകര്യമായിരുന്നു. എന്നാൽ ശിഹാബ് തങ്ങൾ മരിച്ച് അനുജൻ ഹൈദരലി തങ്ങൾ പുതിയ പ്രസിഡന്റായതോടെ, കാര്യങ്ങൾ കീഴ്‌മേൽ മറിയുകയാണോ എന്ന സംശയം പാർട്ടി അണികളിൽ സജീവമായി ഉയർന്ന് വന്നിട്ടുണ്ട്.
ലീഗ് നേതാക്കൾക്കിടയിൽ ഇത്തരം ചർച്ചകൾ സജീവമാകുമ്പോഴും പാണക്കാട് കുടംബത്തിൽ തന്നെ ശീത സമരവും സജീവമായിട്ടുണ്ട്. തീരുമാനങ്ങൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സഹോദരൻ പാണക്കാട് സാദിഖലി തങ്ങളും ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നാണ് പ്രധാന ആരോപണമായി ഉയർന്നത്.ശിഹാബ് തങ്ങളുടെ മക്കൾക്ക് മതിയായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.മുനവ്വറലി തങ്ങൾ അടക്കമുള്ള പാണക്കാട് കുടുബത്തിലെ ജനകീയ മുഖങ്ങളെ അവഗണിക്കുന്നുവെന്നാണ് പ്രധാന പരാതി.
പല തീരുമാനങ്ങളും പാണക്കാട് കുടുംബത്തിലെ ചിലർ ഏകാധിപതികളെ പോലെ എടുക്കന്നതായുള്ള വിവരമാണ് പുറത്ത് വരുന്നത്.പുതുതായി ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ഗവേണിങ് ബോർഡ് അംഗങ്ങളായി വ്യവസായ പ്രമുഖരെ തിരികി കയറ്റുകയായിരുന്നു.ലീഗിന്റെ ചരിത്ര പാരമ്പര്യമുയർത്തി നിരവധി പുസ്തകങ്ങൾ എഴുതിയ എം.സി.വടകര,ദീർഘ കാലം വിദേശത്ത് ചന്ദ്രികയുടെ ലേഖകനായി പ്രവർത്തിച്ച സി.വി എം.വാണിമേൽ തുടങ്ങിയവരെ അവഗണിച്ചപ്പോൾ പുത്തൻ പണക്കാർക്ക് നല്ല പ്രാതിനിധ്യമാണ് ലഭിച്ചത്.
അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി ഹൈദറലി ശിഹാബ് തങ്ങളുടെ മകനായ മുഈനലി തങ്ങളെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്.പ്രഖ്യാപിച്ച രീതിയെ കുറിച്ച് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്.കേരളത്തിൽ നിന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈറിനെ കീഴിൽ മുഈനലി തങ്ങളെ നിയമിച്ചത് ശരിയല്ലെന്ന വാദം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി മുഈനലി തങ്ങളെ വെടക്കാക്കി തനിക്കാക്കുന്നതിന്റെ ഭാഗമായാണ് വൈസ് പ്രസിഡണ്ടാക്കി നിമയമിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.ചില റിയൽ എസ്റ്റേറ്റ് കഥയിലെ പേര് ദോശമുള്ള മുഈനലി തങ്ങളെ അഖിലന്ത്യാ വൈസ് പ്രസിഡണ്ടാക്കിയത് ചില ലീഗ് നേത്യത്വത്തിലും പ്രവർത്തകരിലും അത്രക്കങ്ങ് ദഹിച്ചിട്ടില്ല.എന്നാൽ തീരുമാനം എടുക്കുന്ന തങ്ങന്മാരുടെ പ്രധാന ആവിശ്യമായിരുന്നു മുഈനലി തങ്ങളെ അഖിലന്ത്യാ നേത്യത്തിലേക്ക് ഉയർത്തണമെന്നുള്ളത്.
രണ്ട് തവണയായി മുസ്ലിം ലീഗിന്റെ നിയമസഭാ സീറ്റുകൾ പ്രഖ്യാപിച്ചതിൽ പാണക്കാട് കുടുംബത്തിലെ ചിലർ നടത്തിയ അമിതമായ ഇടപെടലുകളുടെ വിവരങ്ങളും ചിലർ അടക്കം പറയുന്നുണ്ട്.ജയിക്കാൻ സാധ്യതയുണ്ടായിരുന്ന സീറ്റുകൾ തോറ്റതിന് പിന്നിലെ കഥയും അത്തരം സീറ്റുകൾ നേതാക്കൾക്ക് വാങ്ങി കൊടുത്തതിന് പിന്നിലെ 'പെർഫ്യും മണക്കുന്ന' പാരിതോഷികങ്ങളുടെ കഥകളും പണക്കെട്ടിന്റെ വർത്തമാനങ്ങളും നേതാക്കൾക്കിടയിൽ ചുടുള്ള ചർച്ചയായിരുന്നു.എന്നാൽ പാണക്കാട് കുംടുംബത്തോട് നട്ടെല്ലോട് കൂടി പറയാൻ കരുത്തുള്ള നേതാക്കളില്ലാത്തത് പാണക്കാട് കുംബത്തിന് അനുഗ്രഹമാണ്.തീവ്രവാദത്വത്തോട് പോലും കടുകടുത്ത തീരുമാനമെടുക്കുന്ന എം.കെ.മുനീർ,കെ.എം.ഷാജി മാർ പോലും പാണക്കാട് കുംബത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറല്ല.
സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ടായി മുനവ്വറലി തങ്ങളെ നിയമിച്ചതും പാണക്കാട് കുംടുബത്തിലെ ചിലർക്ക് ദഹിച്ചിട്ടില്ല.പി.കെ.ഫിറോസും,നജീബ് കാന്തപുരവും തമ്മിലുള്ള ഗ്രൂപ്പ് കളി ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ് പാണക്കാട് മുനവ്വറലി തങ്ങളെ സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് ഹൈദറലി തങ്ങൾ പ്രഖ്യാപിച്ചത്.പാർട്ടിയിലെ ചേരിപ്പോര് തടയാൻ ഇതല്ലാതെ മാർഗമില്ലാതായതോടെയാണ് തങ്ങൾ നേരിട്ട് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.എന്നാൽ ഇതിൽ അത്യപ്തിയുള്ള നേതാക്കൾ പാണക്കാട് കുടുംബത്തിൽ തന്നെയുണ്ട്.
മുനവ്വറലി തങ്ങൾക്ക് യുവാക്കൾക്കിടയിലും സമുദായത്തിലും കിട്ടുന്ന അമിതമായ പരിഗണന പാണക്കാട് തങ്ങൾ കുടുംബത്തിലെ ചില തീരുമാനങ്ങൾ എടുക്കുന്ന തങ്ങന്മാർക്ക് അത്യപ്തിയുണ്ട്.എന്നാൽ ഇപ്പോൾ മുനവ്വറലി തങ്ങൾക്ക് സമുദായത്തിൽ നിന്നും ലഭിക്കുന്ന നിറഞ്ഞ പിന്തുണ പാണക്കാട് കുടുംബത്തിലെ ചിലർക്ക് കണ്ണു കടിയായി മാറിയിട്ടുണ്ട്.പൊതു സമൂഹത്തിലും ഏറ്റവും പിന്തുണയുള്ള പാണക്കാട് കുംബാംഗവും മുനവ്വറലി തങ്ങളാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ അടുത്ത മാസം കാസർകോഡ് മുതൽ തിരുവനന്തപുരത്തേക്ക് യാത്ര നടത്തുകയാണ്.ഈ യാത്രയിൽ മുനവ്വറലി തങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുമെന്നാണ് യൂത്ത് ലീഗ് പ്രവർത്തകർ പറയുന്നത്.നിലവിൽ പാണക്കാട് മുനവ്വറലി തങ്ങളുടെ ഫൈയ്‌സ് ബുക്ക് പേജിൽ ലഭിക്കുന്ന അമിത പിന്തുണ ഇക്കാര്യം അടിവരയിടുന്നു.മുഈനലി തങ്ങളെ അഖിലേന്ത്യാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടാക്കി നിയമിച്ചതോടെ യാത്രയിൽ നിറഞ്ഞു നിൽക്കാനും ജനകീയ പിന്തുണ ലഭിക്കാനും മുഈനലി തങ്ങൾക്കും അവസരം ലഭിക്കുമെന്നാണ് പാണക്കാടിലെ തീരുമാനം എടുക്കുന്ന കുടുംബാംഗങ്ങൾ കരുതുന്നത്.