- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന പത്രപ്രവർത്തകർക്ക് ലോകമെങ്ങും വിധി ഇതുതന്നെ; പനാമ അഴിമതി പുറത്തുകൊണ്ടുവന്ന വനിതാ ജേണലിസ്റ്റിനെ മാൾട്ടയിൽ കാറോടെ കത്തിച്ചു
ബംഗളൂരുവിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചപ്പോൾ ലോകമെങ്ങും അത് വാർത്തയായി. മാധ്യമപ്രവർത്തകർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഉദാഹരണമായി അത് വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പുതിയ യുദ്ധമുഖമായി അത് മാറി. എന്നാൽ, അഴിമതിക്കും ദുർഭരണത്തിനുമെതിരെ പോരാടുന്ന മാധ്യമപ്രവർത്തകരുടെ വിധി ഒന്നുതന്നെയാണെന്ന് വ്യക്തമാക്കുകയാണ് മാൾട്ടയിൽ ഡാഫ്‌നെ കരൂണ ഗലീഷ്യയെന്ന വനിതാ ജേണലിസ്റ്റിനുണ്ടായ ദുരന്തം. പാനമ അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക സംഘത്തിലംഗമായിരുന്നു ഗലീഷ്യ. മാൾട്ടയിലെ ഏറ്റവും പ്രശസ്തയായ അന്വേഷണാത്മക പത്രപ്രവർത്തകയായിരുന്നു അവർ. തിങ്കളാഴ്ച മാൾട്ടയിൽവെച്ച് ഗലീഷ്യയുടെ കാർ പൊട്ടിത്തെറിച്ചാണ് അവർ മരിച്ചത്. ഗലീഷ്യ തന്റെ വാർത്തകളിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതി വീരന്മാരിലാരെങ്കിലുമാകും സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. 53-കാരിയായ ഗലീഷ്യ തന്റെ ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരെ നിരന്തരമായി ശബ്ദിച്ചുകൊണ്ടിരുന്നത്. മാൾട്ടയിലെ രാഷ്ട്രീയക്കാരുടെയെല്ലാം പേടിസ്വപ്നമായ
ബംഗളൂരുവിൽ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചപ്പോൾ ലോകമെങ്ങും അത് വാർത്തയായി. മാധ്യമപ്രവർത്തകർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഉദാഹരണമായി അത് വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പുതിയ യുദ്ധമുഖമായി അത് മാറി. എന്നാൽ, അഴിമതിക്കും ദുർഭരണത്തിനുമെതിരെ പോരാടുന്ന മാധ്യമപ്രവർത്തകരുടെ വിധി ഒന്നുതന്നെയാണെന്ന് വ്യക്തമാക്കുകയാണ് മാൾട്ടയിൽ ഡാഫ്‌നെ കരൂണ ഗലീഷ്യയെന്ന വനിതാ ജേണലിസ്റ്റിനുണ്ടായ ദുരന്തം.
പാനമ അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക സംഘത്തിലംഗമായിരുന്നു ഗലീഷ്യ. മാൾട്ടയിലെ ഏറ്റവും പ്രശസ്തയായ അന്വേഷണാത്മക പത്രപ്രവർത്തകയായിരുന്നു അവർ. തിങ്കളാഴ്ച മാൾട്ടയിൽവെച്ച് ഗലീഷ്യയുടെ കാർ പൊട്ടിത്തെറിച്ചാണ് അവർ മരിച്ചത്. ഗലീഷ്യ തന്റെ വാർത്തകളിലൂടെ പുറത്തുകൊണ്ടുവന്ന അഴിമതി വീരന്മാരിലാരെങ്കിലുമാകും സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.
53-കാരിയായ ഗലീഷ്യ തന്റെ ബ്ലോഗിലൂടെയാണ് അഴിമതിക്കെതിരെ നിരന്തരമായി ശബ്ദിച്ചുകൊണ്ടിരുന്നത്. മാൾട്ടയിലെ രാഷ്ട്രീയക്കാരുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു അവരുടെ ഓരോ ലേഖനങ്ങളും. വടക്കൻ മാൾട്ടയിലെ ബിഡ്‌നിയ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഗലീഷ്യയുടെ കാർ പൊട്ടിത്തെറിച്ചതും അവർ ദാരുണമായി കൊല്ലപ്പെട്ടതും. സ്‌ഫോടനത്തിൽ കാർ റോഡിൽനിന്് സമീപത്തെ വയലിലേക്ക് തെറിച്ചുപോയി.
ഗലീഷ്യയെ കൊലപ്പെടുത്തിയത് അങ്ങേയറ്റം പൈശാചികമായ നടപടിയാണെന്ന് മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് പറഞ്ഞു. ജോസഫിനെതിരേ ഈവർഷമാദ്യവും തന്റെ ലേഖനത്തിലൂടെ ഗലീഷ്യ അഴിമതിയാരോപണം ഉനന്നയിച്ചിരുന്നു. ഗലീഷ്യയുടെ ഘാതകരെ കണ്ടെത്താതെ തനിക്ക് വിശ്രമമില്ലെന്ന് മസ്‌കറ്റ് പറഞ്ഞു. കൊലപാതകത്തിനെതിരേ രാജ്യം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും തുറന്നെതിർത്തിട്ടുള്ള വ്യക്തിയാണ് ഗലീഷ്യയെങ്കിലും അവരോട് അങ്ങേയറ്റത്തെ ബഹുമാനം പുലർത്തിയിരുന്നതായി പ്രധാനമന്തരി പറഞ്ഞു. അവർക്കുനേരെയുണ്ടായ ആക്രമണത്തെ ന്യായീകരിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗലീഷ്യയുടെ അഴിമതിയാരോപണങ്ങൾ ശക്തമായപ്പോൾ അതിനെ നേരിടാൻ ജൂണിൽ മസ്‌കറ്റ് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. സഭയിൽ വിശ്വാസവോട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. മസ്‌കറ്റിന്റെ ഭാര്യയ്ക്ക് പാനമയിൽ ബിനാമി സ്ഥാപനങ്ങളുണ്ടെന്നായിരുന്നു ഗലീഷ്യയുടെ ആരോപണം. കമ്പനിയുടെ പേരിലുള്ള വലിയ നിക്ഷേപങ്ങൾ അസർബെയ്ജാനിലെ ബാങ്കുകളിലേക്ക് മാറ്റിയതായും അത് തെളിയിക്കുന്ന രേഖകൾ തന്റെ പക്കലുണ്ടെന്നും അവർ അവകാശപ്പെട്ടിരുന്നു.. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് മാൾട്ട. നാലുലക്ഷം മാത്രമാണ് അവിടുത്തെ ജനസംഖ്യ.