- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹബാസ് ഷെറീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമോ?;പാനമ കേസിൽ സുപ്രീംകോടതി വിധി എതിരായേക്കുമെന്ന ഭീതിയിൽ നവാസ് ഷെറീഫ്; നവാസ് ഷെറീഫിന്റെ സഹോദരനെ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് പ്രധാനമന്ത്രിയാക്കും; ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയാകുമെന്നും പാക് മാധ്യമം
ഇസ്‌ലാമാബാദ്: പാനമ അഴിമതിക്കേസിൽ സുപ്രീംകോടതി വിധി എതിരായാൽ, സഹോദരൻ ഷഹബാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായേക്കുമെന്ന് സൂചന. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഷഹബാസ് ഷരീഫ്. പക്ഷേ, പാർലമെന്റ് അംഗമല്ലാത്തതിനാൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഷഹബാസിന് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഷഹബാസ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നതുവരെ പ്രതിരോധമന്ത്രിയായ ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു വിധി എതിരായാൽ, ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാർഗങ്ങളും തേടണമെന്നു കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഷെഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, അഭിഭാഷക സംഘം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സുപ്രീംകോടതിയിലെ കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായിരുന്നു യോഗമെന്നും ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചു ചർച്ച നടന്നിട്ടില്ലെന്ന
ഇസ്‌ലാമാബാദ്: പാനമ അഴിമതിക്കേസിൽ സുപ്രീംകോടതി വിധി എതിരായാൽ, സഹോദരൻ ഷഹബാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായേക്കുമെന്ന് സൂചന. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഷഹബാസ് ഷരീഫ്. പക്ഷേ, പാർലമെന്റ് അംഗമല്ലാത്തതിനാൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഷഹബാസിന് ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഷഹബാസ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നതുവരെ പ്രതിരോധമന്ത്രിയായ ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നും പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു
വിധി എതിരായാൽ, ഭരണഘടനാപരവും നിയമപരവുമായ എല്ലാ മാർഗങ്ങളും തേടണമെന്നു കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഷെഹബാസ് ഷരീഫ്, ഫെഡറൽ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, അഭിഭാഷക സംഘം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. സുപ്രീംകോടതിയിലെ കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായിരുന്നു യോഗമെന്നും ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചു ചർച്ച നടന്നിട്ടില്ലെന്നും എല്ലാവരും ഷരീഫിനൊപ്പം അടിയുറച്ചുനിൽക്കുന്നുവെന്നും ഖ്വാജ ആസിഫ് പറഞ്ഞു. വാദം പൂർത്തിയായതോടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബാംഗങ്ങൾക്കുമെതിരായ പാനമ അഴിമതിക്കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റിയിരുന്നു.
1990കളിൽ പ്രധാനമന്ത്രിയായിരിക്കേ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങളാണു പാനമ രേഖകളിലൂടെ പുറത്തുവന്നത്. ഇതേത്തുടർന്നു കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു 10 വാല്യങ്ങളുള്ള റിപ്പേർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള കത്തിടപാടുകളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ടിലെ അവസാന ഭാഗം രഹസ്യമാക്കി സൂക്ഷിക്കണമെന്നു സമിതി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഷരീഫിന്റെ അഭിഭാഷകർ ഇതിനെ എതിർക്കുകയും ചെയ്തു.
അഴിമതി ആരോപണം അന്വേഷിക്കുന്ന സംയുക്ത സമിതി (ജെഐടി) റിപ്പോർട്ടിന്റെ പേരിൽ രാജിവയ്ക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നേരത്തെ തള്ളിയിരുന്നു. അഴിമതിപ്പണം കൊണ്ടു ഷരീഫിന്റെ മക്കൾ ലണ്ടനിൽ നാല് വീടുകൾ വാങ്ങിയെന്ന പാനമ രേഖകളിലെ വെളിപ്പെടുത്തലെക്കുറിച്ച് അന്വേഷിച്ച സംയുക്ത സമിതി റിപ്പോർട്ടിലുള്ളത് ഊഹങ്ങൾ മാത്രമാണെന്നാണ് നവാസ് ഷരീഫിന്റെ നിലപാട്.