- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിവി കാണുമ്പോൾ ശബ്ദം കേട്ടു; ഗോവണി കയറി നോക്കാൻ പോയപ്പോൾ ഭർത്താവിനെ കുത്തി; തടയാൻ ശ്രമിച്ചപ്പോൾ ഭാര്യയേയും; ആകെ അറിയാവുന്നത് മരണ പിടച്ചിലിൽ പത്മാവതി പറഞ്ഞ ഈ വാക്കുകൾ മാത്രം; കൊന്നത് മോഷ്ടാക്കളെന്നതിന് തെളിവൊന്നും ഇല്ല; വയനാട്ടിലെ ഇരട്ട കൊലയിൽ ഒന്നും കണ്ടെത്താനാവാതെ പൊലീസ്
പനമരം: വയനാട്ടിൽ പനമരം താഴെ നെല്ലിയമ്പം കാവടം റോഡിൽ ഭജനമഠത്തിന് സമീപത്തെ പത്മാലയം വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകത്തിന്റെ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം. മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ പ്രേത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വഷണം നടക്കുന്നത്. മോഷണ ശ്രമമായിരിക്കാം അക്രമിത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
എന്നാൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. രണ്ട് കാര്യങ്ങളാണ് അന്വേഷണ സംഘത്തെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. പ്രധാനപ്പെട്ടത് മോഷണ ശ്രമമായിരുന്നും അക്രമണത്തിന് പിന്നിലെങ്കിൽ വീട്ടിൽ നിന്നും എന്തെങ്കിലും വസ്തുക്കൾ നഷ്ടപ്പെടണമായിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ വീട്ടിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല കൊല്ലപ്പെട്ട പത്മാവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണങ്ങൾ പോലും നഷ്ടപ്പെട്ടിട്ടില്ല.
രാത്രി എട്ട് മണിയോടെയാണ് അക്രമണമുണ്ടായത്. സാധാരണ രീതിയിൽ ഈ സമയത്ത് മോഷ്ടാക്കൾ പുറത്തിറങ്ങാറില്ല എന്നതും മോഷണ ശ്രമമാണ് അക്രമത്തിന് പിന്നിലെന്ന നിഗമനത്തിലെത്തുന്നതിന് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നു. അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്ന മൊറ്റൊരും കാരണം കൊല്ലപ്പെട്ട രണ്ട് പേർക്കും ആരുമായും ശത്രുതയുണ്ടായിരുന്നില്ല എന്നതാണ്. അങ്ങനെയുള്ള രണ്ട് വയോധികരെ കൊലപ്പെടുത്തുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്.
ആരെങ്കിലുമായി സാമ്പത്തിക ഇടപാടുകളോ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളോ കൊല്ലപ്പെട്ട ദമ്പതികൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ നിലയിലുള്ള ശത്രുതയും ആർക്കും ഇരുവരുമായി ഉണ്ടായിരുന്നില്ല എന്നതും ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങളാണ് വൃദ്ധ ദമ്പതികളുടെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെ്ട്ടുള്ളത്. വ്യാഴാഴ്ച രാത്രി എട്ട്മണയിയോടെയാണ് പത്മാലയത്തിൽ വീട്ടിൽ റിട്ടയേർഡ് അദ്ധ്യാപകനായിരുന്ന കേശവൻ, ഭാര്യ പത്മാതി എന്നിവരെ മുഖം മൂടി ധരിച്ച അജ്ഞാത സംഘം കൊലപ്പെടുത്തിയത്.
ഇവരുടെ ബന്ധുവും അയൽവാസിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജിത് എന്നയാളാണ് വീട്ടിൽ നിന്നും ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയത്. അജിത് എത്തുമ്പോൾ രണ്ട് പേരും രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. കേശവൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് പൊകുമ്പോഴും വീട്ടിൽ വെച്ച് പത്മാവതിയാണ് സംഭവിച്ച കാര്യങ്ങൾ പറഞ്ഞത്. അത് ഇപ്രകാരമായിരുന്നു. രാത്രി ടിവി കണ്ടിരിക്കുമ്പോൾ മുകളിലെ നിലയിൽ നിന്നും ശ്ബദം കേട്ട് കേശവൻ മുകളിലേക്ക് പോകാൻ ഗോവണി കയറി തുടങ്ങിയിരുന്നു. ഈ സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേർ മുകളിൽ നിന്നും താഴേക്ക് വന്ന് കേശവനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു തടയാൻ ശ്രമിച്ചപ്പോഴാണ് തനിക്കും കുത്തേറ്റത്.
കുത്തേറ്റെങ്കിലും വാതിൽ താൻ ലോക്ക് ചെയ്തിരുന്നു എന്നും അത് തുറന്നാണ് അക്രമികൾ ഓടി രക്ഷപ്പെട്ടത് എന്നും പത്്മാവതി മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു. അത് മാത്രമാണ് അക്രമികളെ കുറിച്ചുള്ള ഏക വിവരം. അക്രമികളെ നേരിൽ കണ്ട രണ്ട് പേരും മരണപ്പെട്ടതോടെ അന്വേഷണവും വഴി മുട്ടിയിരിക്കുകയാണ്. വിജനമായ പ്രദേശത്ത് കാപ്പിത്തോട്ടത്തിന് നടുവിൽ ഒറ്റപ്പെട്ട് നിൽക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. താഴത്തെ നിലയിൽ പ്രവേശിച്ച് ഗോവണി വഴി മാത്രമേ വീടിന്റെ മുകൾ നിലയിലേക്ക് പ്രവേശിക്കാനാകൂ. എന്നാൽ താഴത്തെ നിലയിലെ വാതിൽ തകർത്തട്ടില്ല. രാത്രിയിൽ വാതിൽ പൂട്ടിയിട്ടതായിരുന്നു.
പകലെപ്പോഴെങ്കിലും വാതിൽ തുറന്നിരുന്ന സമയത്ത് അക്രമികൾ അകത്ത് കയറി ഒളിച്ചിരുന്നതാണെങ്കിൽ എന്തുകൊണ്ട് വീട്ടുകാർ അറിയാതെ പോയി എന്നതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. അക്രമത്തിന് ശേഷം കൊലപാതകികൾ എങ്ങോട്ട് പോയി എന്നതും ദുരൂഹമായി നിൽക്കുന്നു. ഏത് വഴിയാണ് അക്രമികൾ ഓടി രക്ഷപ്പെട്ടത് എന്നും കണ്ടെത്താനായിട്ടില്ല. പത്മാലയം വീടിന് പിറകിൽ ഇവരുടെ തന്നെ തോട്ടവും അതിന് പിറകിൽ വയലും പന്നീട് പുഴയുമാണ്. മുൻ വശത്ത് താഴെ നെല്ലിയമ്പം കാവടം ടാറിങ് റോഡുമാണ്. റോഡിൽ രക്തക്കറ കണ്ടിരുന്നു. ഡോഗ് സ്ക്വാഡിലെ നായ റോഡിൽ രക്തക്കറ കണ്ട ഭാഗത്ത് മണം പിടിച്ചിരുന്നെങ്കിലും കൂടുതൽ മുന്നോട്ട് പോയിട്ടില്ല. വീടിന് പിറകിലെ തോട്ടത്തിലും നായ മണം പിടിച്ച് എത്തിയിരുന്നു.
കൊല്ലപ്പെട്ട കേശവൻ നേരത്തെ വിൽപന നടത്തിയ തോട്ടത്തിലും ഡോഗ് സ്ക്വാഡിലെ നായ എത്തിയിരുന്നു എന്നതല്ലാതെ അക്രമികൾ ഏത് വഴിയാണ് രക്ഷപ്പെട്ടത് എന്ന് കണ്ടെത്താനായിട്ടില്ല. ഇത്തരത്തിൽ കൊലപാതകത്തിന് പിന്നിലെ കാരണം, ആരാണ് കൊല നടത്തിയത്, ഏത് വഴിയാണ് അവർ രക്ഷപ്പെട്ടത് എന്നെല്ലാം ഈ കേസുമായി ബന്ധപ്പെട്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്.