- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരോ സ്കൂളിലെ രണ്ട് കുട്ടികളെ പ്രണയം നടിച്ച് വീഴ്ത്തി; വളച്ചെടുത്തവരുമായി വിനോദയാത്രയ്ക്ക് പോയത് പീഡനത്തിന് സാഹചര്യമൊരുക്കാനും; 14ഉം 15ഉം വയസ്സും പ്രായമുള്ള വിദ്യാർത്ഥിനികൾ സത്യം പറഞ്ഞത് അദ്ധ്യാപകരോടും; ചൈൽഡ് ലൈൻ ഇടപെടലിൽ രണ്ട് യുവാക്കൾ റിമാൻഡിൽ; പനമരത്തെ അറസ്റ്റിന് പിന്നിലെ പോക്‌സോ കേസ് ഇങ്ങനെ
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 2 പേർ പിടിയിൽ. വയനാട് പനമരം സ്വദേശികളായ കീഞ്ഞുകടവ് പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിർ (21), കീഞ്ഞുകടവ് തോട്ടുമുഖംവീട്ടിൽ മുനവീർ (21) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 29ന് പെൺകുട്ടികളെ കാറിൽ കയറ്റി പനമരത്തിനു സമീപം എരമല്ലൂരിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുവാക്കളെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പതിനഞ്ചും പതിനാലും വയസുള്ള പെൺകുട്ടികളാണ് ഇവരുടെ കെണിയിൽ വീണത്. പെൺകുട്ടികൾ രണ്ടുപേരും ഒരേസ്‌കൂളിലെ വിദ്യാർത്ഥിനികളാണ്. സൗഹൃദം നടിച്ചാണ് ഇവരെ പനമരം സ്വദേശികളായ മുഹമ്മദ് മുബഷിർ, മുനവിർ എന്നിവർ വലയിൽ വീഴ്‌ത്തിയത്. ഇതിന് ശേഷമായിരുന്നു പീഡിപ്പിക്കാൻ തന്ത്രങ്ങളൊരുക്കിയത്. കഴിഞ്ഞ മാസം 29 നായിരുന്നു പനമരം എരനെല്ലൂരിൽ നിന്നും വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ട് പോയത്. മൈസൂരിലേക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കറങ്ങാനായിരുന്നു പദ്ധതി. സ്‌കൂളിൽ നടന്ന കൗൺസിലി
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ 2 പേർ പിടിയിൽ. വയനാട് പനമരം സ്വദേശികളായ കീഞ്ഞുകടവ് പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിർ (21), കീഞ്ഞുകടവ് തോട്ടുമുഖംവീട്ടിൽ മുനവീർ (21) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 29ന് പെൺകുട്ടികളെ കാറിൽ കയറ്റി പനമരത്തിനു സമീപം എരമല്ലൂരിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
യുവാക്കളെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പതിനഞ്ചും പതിനാലും വയസുള്ള പെൺകുട്ടികളാണ് ഇവരുടെ കെണിയിൽ വീണത്. പെൺകുട്ടികൾ രണ്ടുപേരും ഒരേസ്‌കൂളിലെ വിദ്യാർത്ഥിനികളാണ്. സൗഹൃദം നടിച്ചാണ് ഇവരെ പനമരം സ്വദേശികളായ മുഹമ്മദ് മുബഷിർ, മുനവിർ എന്നിവർ വലയിൽ വീഴ്‌ത്തിയത്. ഇതിന് ശേഷമായിരുന്നു പീഡിപ്പിക്കാൻ തന്ത്രങ്ങളൊരുക്കിയത്.
കഴിഞ്ഞ മാസം 29 നായിരുന്നു പനമരം എരനെല്ലൂരിൽ നിന്നും വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞ് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ട് പോയത്. മൈസൂരിലേക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കറങ്ങാനായിരുന്നു പദ്ധതി. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിന് കൈമാറി.ചൈൽഡ് ലൈൻ നൽകിയ വിവരമനുസരിച്ച് പൊലീസ് യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികളെ കൽപറ്റയിലെ പോക്‌സോ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
14, 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാർത്ഥിനികളെയാണ് കുടുക്കിയത്. വിദ്യാലയത്തിലെത്തിയ വിദ്യാർത്ഥിനികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ് കൗൺസിലിങ് നടന്നത്. തുടർന്ന് ചൈൽഡ് ലൈൻ പനമരം പൊലീസിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.