- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണത്തത്തയുടെ ട്രൈലർ പുറത്ത്; കുഞ്ചാക്കോ ബോബനും ജയറാമും മുഖ്യവേഷത്തിൽ
കൊച്ചി: രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണത്തത്ത' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ജയറാമും നായകരാകുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക. സലീം കുമാർ, ധർമജൻ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ഹരി പി നായരും പിഷാരടിയും ചേർന്നാണ് രചന. സപ്തതരംഗ് സിനിമയുടെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. എം.ജയചന്ദ്രനാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ. ജയറാമിന്റെ വ്യത്യസ്ത ലുക്കിലൂടെ ഈ ചിത്രം ആദ്യം മുതലെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിമിക്രി കലാകാരനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. മണിയൻപിള്ള രാജുവാണ് നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക. ജയറാമിനെ കൂടാതെ മറ്റു അനേകം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിൽ ഒരു തത്തയും പ്രധാന വേഷത്തിൽ വരുന്നുണ്ട്. ചിത്രം വിഷു റീലീസ് ആയി തീയേറ്ററുകളിൽ എത്തും.
കൊച്ചി: രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'പഞ്ചവർണത്തത്ത' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും ജയറാമും നായകരാകുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക. സലീം കുമാർ, ധർമജൻ, കുഞ്ചൻ തുടങ്ങി നീണ്ടനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ഹരി പി നായരും പിഷാരടിയും ചേർന്നാണ് രചന. സപ്തതരംഗ് സിനിമയുടെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. എം.ജയചന്ദ്രനാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ.
ജയറാമിന്റെ വ്യത്യസ്ത ലുക്കിലൂടെ ഈ ചിത്രം ആദ്യം മുതലെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിമിക്രി കലാകാരനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണ തത്ത. മണിയൻപിള്ള രാജുവാണ് നിർമ്മിക്കുന്ന ചിത്രത്തിൽ അനുശ്രീ ആണ് നായിക.
ജയറാമിനെ കൂടാതെ മറ്റു അനേകം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിൽ ഒരു തത്തയും പ്രധാന വേഷത്തിൽ വരുന്നുണ്ട്. ചിത്രം വിഷു റീലീസ് ആയി തീയേറ്ററുകളിൽ എത്തും.