- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടിന്റെ കരുതലിൽ വിനീതക്കും ചിത്രക്കും ഇനി അടച്ചുറപ്പുള്ളവീട്ടിൽ അന്തിയുറങ്ങാം
ഇളയമകളെ ബസ്സിൽ യാത്രക്കാൻ പോയ നെല്ലിക്കൽ കാലായിൽ വിശ്വനാഥൻകുഴഞ്ഞു വീണു മരിച്ചതൊടെ ആശ്രയമറ്റ സഹോദരിമാർക്ക് നാടിന്റെ സ്‌നേഹസമ്മാനം. വീട് തരപ്പെടുത്തുന്ന തിനുള്ള പരക്കം പാച്ചിലിനിടയിലായിരുന്നു വിശ്വനാഥന്റെ മരണം.വിശ്വനാഥന്റെ ഭാര്യ പൊന്നമ്മ നാലു വർഷം മുൻപ് മരിച്ചിരുന്നു. കണ്ണുനട്ടു കൂട്ടിരുന്ന അച്ഛന്റെ തണലും മറഞ്ഞതോടെ വിനീതയുംചിത്രയും മേൽക്കൂരയില്ലാത്ത വീട്ടിൽ തനിച്ചായി.പണിതീരാത്ത വീടിനോട്ചേർന്ന് പടുത കൊണ്ട് മറച്ച ഷെഡിൽ ആണ് ഇവർ കഴിഞ്ഞിരുന്നത്.ഇതോടെപനച്ചിക്കാട് എട്ടാം വാർഡ് വികസന സമിതി ഇവരുടെ അവസ്ഥ മനസ്സിലാക്കി വീടുപണിക്ക്‌വേണ്ട നടപടികൾക്ക് മുന്നിട്ടിറങ്ങുകയായിരുന്നു. വാർഡ് വികസന സമിതിക്കൊപ്പംഏറ്റുമാനൂർ രാധാകൃഷ്ണൻ സപ്തതി ആഘോഷ സമിതിയുടെയും മറ്റ് സുമനസുകളുടെയും എട്ടാംവാർഡിലെ ജനങ്ങളുടെയും സഹകരണം കൂടെ ആയപ്പോൾ വീടെന്ന സ്വപ്നംസാക്ഷാൽക്കരിച്ചു.നാടിന്റെ കൈതാങ്ങിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.ഗൃഹപ്രവേശനചടങ്ങിലും തുടർന്നു നടക്കുന്ന വിരുന്നിലും
ഇളയമകളെ ബസ്സിൽ യാത്രക്കാൻ പോയ നെല്ലിക്കൽ കാലായിൽ വിശ്വനാഥൻകുഴഞ്ഞു വീണു മരിച്ചതൊടെ ആശ്രയമറ്റ സഹോദരിമാർക്ക് നാടിന്റെ സ്‌നേഹസമ്മാനം. വീട് തരപ്പെടുത്തുന്ന തിനുള്ള പരക്കം പാച്ചിലിനിടയിലായിരുന്നു വിശ്വനാഥന്റെ മരണം.വിശ്വനാഥന്റെ ഭാര്യ പൊന്നമ്മ നാലു വർഷം മുൻപ് മരിച്ചിരുന്നു.
കണ്ണുനട്ടു കൂട്ടിരുന്ന അച്ഛന്റെ തണലും മറഞ്ഞതോടെ വിനീതയുംചിത്രയും മേൽക്കൂരയില്ലാത്ത വീട്ടിൽ തനിച്ചായി.പണിതീരാത്ത വീടിനോട്ചേർന്ന് പടുത കൊണ്ട് മറച്ച ഷെഡിൽ ആണ് ഇവർ കഴിഞ്ഞിരുന്നത്.ഇതോടെപനച്ചിക്കാട് എട്ടാം വാർഡ് വികസന സമിതി ഇവരുടെ അവസ്ഥ മനസ്സിലാക്കി വീടുപണിക്ക്‌വേണ്ട നടപടികൾക്ക് മുന്നിട്ടിറങ്ങുകയായിരുന്നു.
വാർഡ് വികസന സമിതിക്കൊപ്പംഏറ്റുമാനൂർ രാധാകൃഷ്ണൻ സപ്തതി ആഘോഷ സമിതിയുടെയും മറ്റ് സുമനസുകളുടെയും എട്ടാംവാർഡിലെ ജനങ്ങളുടെയും സഹകരണം കൂടെ ആയപ്പോൾ വീടെന്ന സ്വപ്നംസാക്ഷാൽക്കരിച്ചു.നാടിന്റെ കൈതാങ്ങിൽ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും.ഗൃഹപ്രവേശനചടങ്ങിലും തുടർന്നു നടക്കുന്ന വിരുന്നിലും രാഷ്ട്രീയ സാംസ്‌കാരിക മാധ്യമരംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും പങ്കു ചേരുമെന്ന് പനച്ചിക്കാട് പഞ്ചായത്ത്എട്ടാം വാർഡ് മെമ്പർ പ്രസീതാ.സി.രാജു, വികസന സമിതി ചെയർമാൻ .കെ.ആർ.രാധാകൃഷ്ണൻനായർ ,ജോ.സെക്രട്ടറി എംപി. രാധാകൃഷ്ണൻ,എക്‌സികുടിവ് അംഗം പി.പി.മോഹൻകുമാർമധുമന്ദിരം,സ്വാഗത സംഘം ജനറൽ സെക്രട്ടറി ഡോ.ഇ.കെ .വിജയകുമാർ എന്നിവർ അറിയിച്ചു .