- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചിലർ നടത്തുന്ന ആദർശ തള്ളൽ മലർന്നു കിടന്നു തുപ്പുന്നതുപോലെ; ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്; അത് ദുർവ്യാഖ്യാനം ചെയ്യരുത്'; ബെന്നി ബെഹന്നാനെതിരെ പന്തളം സുധാകരൻ
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ചില വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബിൽ കൊണ്ടുവന്ന സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത തുടരുന്നു. യു.ഡി.എഫ് നേതാക്കൾ ഒറ്റക്കെട്ടായും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയാനും ചിലർ നടത്തുന്ന ആദർശ തള്ളൽ മലർന്നു കിടന്നു തുപ്പുന്നതുപോലെയാണെന്ന് പന്തളം സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. മെഡിക്കൽ ബില്ലിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആരോപിച്ചിരുന്നു. കണ്ണൂർ, കരുണ ബെഡിക്കൽ പ്രവേശന ബിൽ പാസാക്കലിൽ കോടികളുടെ അഴിമതി നടന്നെന്നായിരുന്നു ബെന്നി ബെഹനാൻ ആരോപിച്ചത്. പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സ്വാശ്രയ അഴിമതി ന്യായികരണ ബില്ലിന്റെ പേരിൽ വൻ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് യ
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ചില വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബിൽ കൊണ്ടുവന്ന സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത തുടരുന്നു. യു.ഡി.എഫ് നേതാക്കൾ ഒറ്റക്കെട്ടായും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയാനും ചിലർ നടത്തുന്ന ആദർശ തള്ളൽ മലർന്നു കിടന്നു തുപ്പുന്നതുപോലെയാണെന്ന് പന്തളം സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. മെഡിക്കൽ ബില്ലിന് പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ ആരോപിച്ചിരുന്നു.
കണ്ണൂർ, കരുണ ബെഡിക്കൽ പ്രവേശന ബിൽ പാസാക്കലിൽ കോടികളുടെ അഴിമതി നടന്നെന്നായിരുന്നു ബെന്നി ബെഹനാൻ ആരോപിച്ചത്. പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.
പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സ്വാശ്രയ അഴിമതി ന്യായികരണ ബില്ലിന്റെ പേരിൽ വൻ അഴിമതിയുണ്ടെന്ന ബെന്നി ബെഹനാന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് യുഡിഫ് നേതാക്കളെ അപകീര്തിപെടുത്തുന്നതുകൂടിയാണ്. യുഡിഫ് നേതാക്കൾ ഒറ്റക്കെട്ടായും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയാനും ചിലർ നടത്തുന്ന ആദർശ തള്ളൽ മലർന്നു കിടന്നു തുപ്പുന്നതുപോലെയാണ് ?
ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്. അത് ദുർവ്യാഖ്യാനം ചെയ്യരുത്,
കയ്യടിക്കുള്ളതുമാകരുത്.
എമ്മല്ലമാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു ,പരസ്പരം ചർച്ച ചെയ്യണമായിരുന്നു .
പിന്നെ ,സ്വാശ്രയക്കൊള്ളക്കാർ എന്നും നമ്മുടെ എൽഡി ഫ് /യുഡിഫ് മിത്രങ്ങളുമായിരുന്നല്ലോ (എ കെ ആന്റണി ഒഴികെ).
അതുകൊണ്ടാണല്ലോ ഗവർണ്ണർ തള്ളിയ ബില്ലിന് വേണ്ടി ഡിഫി ചാനലിൽ ഇരുന്നു വാദിക്കുന്നത് !
അഴിമതി നടന്നിട്ടുണ്ടെങ്കിൽ
പ്രതിയായ സർക്കാരിന് പകരം ജുഡീഷ്യൽ അന്വേഷണം നടത്താൻ നേതാക്കൾ ആവശ്യപ്പെടണം .