- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിൽ കോവിഡിനോടനുബന്ധിച്ച് സർക്കാർ നൽകിവരുന്ന തൊഴിൽരഹിത വേതനം നിർത്തലാക്കുന്നു; സെപ്റ്റംബർ മുതൽ മൂന്ന ഘട്ടങ്ങളായി നിർത്താൻ സർക്കാര്
കോവിഡിനോടനുബന്ധിച്ച് സർക്കാർ നൽകിവരുന്ന അധിക തൊഴിൽരഹിത വേതനം നിർത്തലാക്കുന്നു. മുമ്പ് പ്രഖ്യാപിച്ചതുപോലെ സെപ്റ്റംബർ മാസം മുതൽ മൂന്നു ഘട്ടങ്ങളിലായിട്ടാവും ഇത് നിർത്തലാക്കുക. അടുത്ത ഫെബ്രുവരിയോടെ പൂർണ്ണമായും നിർത്തലാക്കും. ഗവൺമെന്റ് പുറത്തിറക്കിയ നാഷണൽ ഫിനാൻഷ്യൽ റിക്കവറി പ്ലാനിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
ഇപ്പോൾ ആഴ്ചയിൽ 350 യൂറോയാണ് ഈ ഇനത്തിൽ നൽകുന്നത്. മുമ്പ് സാധാരണ ഗതിയിൽ നൽകിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറിൽ ഇതിൽ നിന്നും 50 യൂറോ കുറയ്ക്കും. തുടർന്ന് നവംബർ മാസത്തിലും 50 യൂറോ കുറയ്ക്കും. അതിനു ശേഷം അടുത്ത ഫെബ്രുവരിൽ ഇതിൽ നിന്നും 47 യൂറോ കുറച്ച് സാധാരണരീതിയിൽ നൽകി വന്നിരുന്ന 203 യൂറോയിലേയ്ക്കെത്തിക്കും.
ജൂലൈ ഒന്നു മുതൽ 350 യൂറോ നൽകുന്ന പദ്ധതിയിലേയ്ക്ക് പുതിയ ആളുകൾക്ക് ചോരാൻ കഴിയില്ല. തൊഴിൽരഹിത വേദനം ഇപ്പോഴും മൂന്ന് ലക്ഷത്തിലധികം ആളുകൾ ഇത് കൈപ്പറ്റുന്നുണ്ട്.