- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് അയക്കാനായി ഏൽപ്പിച്ച മലയാളികളുടേതടക്കം നിരവധി പേരുടെ കോടികളുമായി മുങ്ങിയത് സ്മാർട്ട് എക്സചേഞ്ച് ഉടമ ആനന്ദ്; കുറഞ്ഞ നിരക്കിൽ വീണ് പണം നഷ്ടമായത് അനേകർക്ക്; യുഎഇയിലെ ആറു ബ്രാഞ്ചുകളും പൂട്ടിച്ചു
അബൂദബി: മലയാളിയുടെ ഉടമസ്ഥതയിലുള്ള പണവിനിമയ സ്ഥാപനം ഉപഭോക്താക്കളുടെ പരാതിയെ തുടർന്നു യുഎഇ സെൻട്രൽ ബാങ്ക് അടപ്പിച്ചു. മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാർട്ട് എക്സ്ചേഞ്ച് എന്ന സ്ഥാപനമാണ് അധികൃതർ പൂട്ടിച്ചത്. അഞ്ചു വർഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയിൽ മൂന്നു ശാഖകളും അബൂദബിയിൽ രണ്ടും ഷാർജയിൽ ഒന്നുമായി യുഎഇയിൽ ആറു ശാഖകളാണുണ്ടായിരുന്നത്. എന്നാൽ കംപ്യൂട്ടർ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താൽക്കാലികമായി തുറക്കാത്തത് എന്നാണ് ബ്രാഞ്ചുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് സെൻട്രൽ ബാങ്കും നീതിന്യായ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നൽകിയായിരുന്നു ആനന്ദിന്റെ തുടക്കം. അതുകൊണ്ടു തന്നെ നിരവധി മലയാളികൾ ഇതിലേക്ക് ആകൃഷ്ടരായി. നിരവധി പ്രവാസികൾ പേർ ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകിയതിനെ തുടർന്നാണ് സെൻട്ര ൽ ബാങ്ക് സ്ഥാപനം പൂട്ടിച്ചത്. വീട്ടിലെ ചെലവിനും മക്കളുടെ ഫീസ് അടക്കാ
അബൂദബി: മലയാളിയുടെ ഉടമസ്ഥതയിലുള്ള പണവിനിമയ സ്ഥാപനം ഉപഭോക്താക്കളുടെ പരാതിയെ തുടർന്നു യുഎഇ സെൻട്രൽ ബാങ്ക് അടപ്പിച്ചു. മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാർട്ട് എക്സ്ചേഞ്ച് എന്ന സ്ഥാപനമാണ് അധികൃതർ പൂട്ടിച്ചത്. അഞ്ചു വർഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയിൽ മൂന്നു ശാഖകളും അബൂദബിയിൽ രണ്ടും ഷാർജയിൽ ഒന്നുമായി യുഎഇയിൽ ആറു ശാഖകളാണുണ്ടായിരുന്നത്. എന്നാൽ കംപ്യൂട്ടർ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താൽക്കാലികമായി തുറക്കാത്തത് എന്നാണ് ബ്രാഞ്ചുകളിൽ നോട്ടീസ് പതിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് സെൻട്രൽ ബാങ്കും നീതിന്യായ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നൽകിയായിരുന്നു ആനന്ദിന്റെ തുടക്കം. അതുകൊണ്ടു തന്നെ നിരവധി മലയാളികൾ ഇതിലേക്ക് ആകൃഷ്ടരായി. നിരവധി പ്രവാസികൾ പേർ ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകിയതിനെ തുടർന്നാണ് സെൻട്ര ൽ ബാങ്ക് സ്ഥാപനം പൂട്ടിച്ചത്. വീട്ടിലെ ചെലവിനും മക്കളുടെ ഫീസ് അടക്കാനുമായി 1000 മുതൽ 50,000 ദിർഹം വരെ അയച്ചവർക്കാണ് പണം ലഭിക്കാതിരുന്നത്. ഇത്തരം സ്ഥാപനം തുടങ്ങാൻ സെൻട്രൽ ബാങ്കിൽ വൻ തുക നിക്ഷേപമായി നൽകേണ്ടതുള്ളതുകൊണ്ട് പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്.
മലയാളികൾ അടക്കമുള്ള നിരവധി പേരുടെ വിയർപ്പുമായാണ് ആനന്ദ് മുങ്ങിയത്. ഇയാൾക്കെതിരെ അബുദാബി പൊലീസിൽ ഇടപാടുകാർ പരാതി നൽകി. യുഎഇയിലെ ഇയാളുടെ അറബി സ്പോൺസുറും പരാതി നൽകിയിട്ടുണ്ട്. ഇതോടെ പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകേണ്ട ബാധ്യത അറബിക്കുമില്ലെന്ന സ്ഥിതി വന്നു. ആയിരം ദിർഹം മുതൽ 45,000 ദിർഹം വരെ നഷ്ടപ്പെട്ട നിരവധി പ്രവാസികളുണ്ട്. വീട്ടിലേക്ക് പണം അയക്കാനായി മണി എക്സ്ചേഞ്ചിൽ നിക്ഷേപിച്ചവരാണ് കുടുങ്ങിയത്. നിക്ഷേപമായി കരുതിയ പണം വൻ തോതിൽ നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചവരാണ് തട്ടിപ്പിന് ഇരായി നെട്ടോട്ടമോടുന്നത്. വീടിന്റെ നിർമ്മാണത്തിനായി രണ്ടരലക്ഷത്തോളം രൂപ വീട്ടിലേക്ക് അയത്ത മലയാളി അടക്കമുള്ളവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എ എസ് എന്ന പേരിലുള്ള സ്ഥാപനമാണ് പൂട്ടിപോയത്. ഇത് നടത്തിയിരുന്നത് ഇന്ത്യാക്കാരനാണെന്ന് അബുദാബി പൊലീസും വ്യക്തമാക്കി.
ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയാണ് സ്ഥാപന ഉടമ മുങ്ങിയിരിക്കുതെന്ന് ഇടപാടുകൾ പരാതിപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസമായി ഫോൺ വിളിച്ചാൽ ആരും എടുക്കില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മലയാളികൾ അടക്കമുള്ളവർക്ക് വ്യക്തമായത്. പലരും സ്ഥാപനത്തിന് മുമ്പിലെത്തി. ഇതോടെ പണം തട്ടിയെടുത്ത് ഉടമ പിന്മാറിയെന്ന് വ്യക്തമാക്കി. അബുദാബിയിൽ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ടു ശാഖകൾ 28-ാം തീയതി മുതൽ തുറന്നിട്ടില്ല. ദുബായിൽ ബുർജുമാൻ, അൽ അത്തർ, കരാമ എന്നിവിടങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് ഇവർക്കു ശാഖകളുള്ളത്. ചിലയിടങ്ങളിൽ 24-ാം തീയതി മുതൽ തന്നെ ശാഖകൾ പൂട്ടിക്കിടക്കുകയാണ്. മുരുഗൻ എന്നയാൾ 17-ാം തീയതി 17500 ദിർഹം മുസഫ ശാഖയിൽനിന്ന് തമിഴ്‌നാട്ടിലെ സേലം ഫെഡറൽ ബാങ്കിലേക്ക് അയച്ചതാണ്. മൂന്നു ദിവസത്തിനു ശേഷവും പണം ലഭിക്കാതിരുന്നതിനാൽ ശാഖയിലെത്തി അന്വേഷിച്ചു.
സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് പണം ലഭിക്കാത്തതെന്നും ഉടൻ ലഭിക്കുമെന്നുമാണ് ജീവനക്കാർ മറുപടി നൽകിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് 24-നു വീണ്ടും ശാഖയിലെത്തിയപ്പോൾ അടച്ചിട്ടിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഒരു ജീവനക്കാരൻ പോലും അവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്തു മാസമായി ഈ കമ്പനി വഴിയാണ് പണം അയച്ചിരുന്നതെന്നും ഒരു തരത്തിലുള്ള സംശയവും തോന്നിയിരുന്നില്ലെന്നും ദുബായ് സ്വദേശി ഷാജഹാൻ പറഞ്ഞു. കേന്ദ്ര ബാങ്കിനെ വിവരം അറിയിച്ചുവെന്നും ഇടപാടുകാർക്കു പണം തിരിച്ചു ലഭിക്കുമെന്നും സ്‌പോൺസർ പറഞ്ഞു. ഉടമയുടെ പാസ്‌പോർട്ട് തന്റെ പക്കലാണെന്നും രാജ്യത്തിനു പുറത്തുകടക്കാൻ കഴിയാത്ത തരത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.