- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയ മിർസയ്ക്ക് ഖേൽരത്‌ന നൽകിയതിനെ വിമർശിച്ച് പങ്കജ് അദ്വാനിയും അജയ് മാക്കനും; അവാർഡിന് മാനദണ്ഡമാക്കിയത് പോപ്പുലാരിറ്റി മാത്രമെന്ന് വിമർശനം
ന്യൂഡൽഹി: ലോക ടെന്നീസിലെ ശ്രദ്ധേയയായ ഇന്ത്യൻ സാന്നിധ്യമായ സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്‌ക്കാരം നൽകിയ കേന്ദ്രസർക്കാൻ നടപടിയെ വിമർശിച്ച് ബില്ല്യാഡ്‌സ് താരം പങ്കജ് അദ്വാനിയും കോൺഗ്രസ് നേതാവ് അജയ് മാക്കനും രംഗത്തെത്തി. സാനിയക്ക് അവാർഡ് നൽകിയത് പോപ്പുലാരിറ്റി മാത്രം പരിഗണിച്ചാണെന്നാണ് ഇവരുടെ ആരോപണം. രാജീവ് ഗാന്ധി ഖേൽ രത്‌നാ അവ
ന്യൂഡൽഹി: ലോക ടെന്നീസിലെ ശ്രദ്ധേയയായ ഇന്ത്യൻ സാന്നിധ്യമായ സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്‌ക്കാരം നൽകിയ കേന്ദ്രസർക്കാൻ നടപടിയെ വിമർശിച്ച് ബില്ല്യാഡ്‌സ് താരം പങ്കജ് അദ്വാനിയും കോൺഗ്രസ് നേതാവ് അജയ് മാക്കനും രംഗത്തെത്തി. സാനിയക്ക് അവാർഡ് നൽകിയത് പോപ്പുലാരിറ്റി മാത്രം പരിഗണിച്ചാണെന്നാണ് ഇവരുടെ ആരോപണം. രാജീവ് ഗാന്ധി ഖേൽ രത്‌നാ അവാർഡിനെ കേന്ദ്രസർക്കാർ പോപ്പുലർ അവാർഡായി തരംതാഴ്്ത്തിയെന്ന് ഇരുവരും ആരോപിച്ചു.
സാനിയക്ക് ഖേൽ രത്‌ന നൽകിയതിനെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കെടയാണ് ഓഗസ്റ്റ് 29ന് രാഷ്ട്പതി ഭവനിൽ നടന്ന ചടങ്ങിൽ സാനിയക്ക് ഖേൽ രത്‌ന സമ്മാനിച്ചത്. ഒരു കായിക ഇനത്തിന്റെയോ കായികതാരത്തിന്റെയോ ജനസ്വീകാര്യതയല്ല ഖേൽ രത്‌ന പോലുള്ള പുരസ്‌കാരത്തിന് മാനദണ്ഡമെന്ന് പങ്കജ് അദ്വാനി പറഞ്ഞു. എല്ലാ കായിക നേട്ടങ്ങളെയും ശരിയായ രീതിയിൽ സമീപിക്കണമെന്നും പങ്കജ് ആവശ്യപ്പെട്ടു. 13 തവണ ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ലോക ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള താരമാണ് പങ്കജ്.
രാജ്യത്തെ കായിക പുരസ്‌കാരങ്ങളുടെ മേന്മ വിവാദങ്ങളിൽ തട്ടി ഇല്ലാതാകുകയാണെന്ന് മുൻ കായിക മന്ത്രി കൂടിയായിരുന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. ഇത്തരം വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കുന്നതിന് വേണ്ടിയാണ് നിഷ്പക്ഷരായ ആളുകളെ പുരസ്‌കാര നിർണയ സമിതിയിൽ ഉൾപ്പെടുത്തിയതെന്നും അജയ് മാക്കൻ പറഞ്ഞു.
തന്റെ കാലഘട്ടത്തിൽ ഖേൽ രത്‌നാ അർജുനാ പുരസ്‌കാരങ്ങൾക്കായുള്ള പോയിന്റ് സിസ്റ്റം കുറ്റമറ്റതായിരുന്നു. എന്നാൽ, ഇപ്പോൾ അത് അങ്ങനെയാണെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ സാധിക്കില്ലെന്നും മാക്കൻ പറഞ്ഞു.